Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയില്‍ ഇരട്ട സ്‌ഫോടനം: 59 പേര്‍ കൊല്ലപ്പെട്ടു, മരിച്ചത് തീര്‍ത്ഥാടകര്‍!!

ദമാസ്‌കസ്: സിറിയയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 59 പേര്‍ കൊല്ലപ്പെട്ടു. ഇറാഖില്‍ നിന്നുള്ള ഷിയാ തീര്‍ത്ഥാടകരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സ്‌ഫോടനം. 47 തീര്‍ത്ഥാടകരും 12 സിറിയന്‍ പോരാളികളുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ബാബ് അല്‍ ഷഹീര്‍ സെമിത്തേരിയിലും ഇരട്ടസ്‌ഫോടനമുണ്ടായിരുന്നു.

ലിവാന്റ് സ്വേര്‍ഡ് വിമത സംഘടന ഇരട്ട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള തീര്‍ത്ഥാടകരെത്തുന്ന ഷിയാ സ്മാരക മണ്ഡപത്തിന് സമീപത്തുകൂടി ബസ് കടന്നുപോകുമ്പോള്‍ റോഡിന് സമീപത്ത് കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. 40 പേര്‍ കൊല്ലപ്പെട്ടതായും 120 പേര്‍ക്ക് പരിക്കേറ്റതായും രണ്ട് ബോബംബുകള്‍ പൊട്ടിത്തെറിച്ചുവെന്നും സിറിയന്‍ സ്റ്റേറ്റ് ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറബ് വംശജരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് ഇറാഖി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

crimescene

ഷിയാക്കള്‍ക്കെതിരെ ഭീകരസംഘടനകളായ അല്‍ഖ്വയ്ദയും ഐസിസും നിരന്തരം ആക്രമണം നടത്താറുണ്ട്. നേരത്തെ ജനുവരിയില്‍ അതീവ സുരക്ഷാ പ്രദേശമായ കഫര്‍ സൗസയിലുണ്ടായ ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ എട്ട് പേര്‍ സൈനികരായിരുന്നു. അല്‍ഖ്വയ്ദ പിന്നീട് ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഐസിസിനെതിരെ സിറിയന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന റഷ്യന്‍ സൈന്യത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+