കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയൻ കാറ്റിന് മൃതദേഹങ്ങളുടെ ദുർഗന്ധം!! രാസായുധത്തിൽ ശ്വാസം പിടഞ്ഞ് കുട്ടികൾ

Google Oneindia Malayalam News

ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിലെ കിഴക്കൻ ഗൗട്ടയുടെ മണ്ണിനിപ്പോൾ ചോരയുടെ മണമാണ്. വീശിയടിക്കുന്ന കാറ്റിന് ചിന്നിച്ചിതറിയ മൃതദേഹങ്ങളുടെ ദുർഗന്ധവും. രാജ്യം പിടിച്ചടക്കാൻ വിമതരും റഷ്യയടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ സിറിയൻ സർക്കാരും നടത്തുന്ന ചോരക്കളിയിൽ കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ കിഴക്കൻ ഗൗട്ടയിൽ മാത്രം പിടഞ്ഞുവീണത് സാധാരണക്കാരായ 10,99 മനുഷ്യ ജീവനുകളാണ്.

സിറിയയുടെ കണ്ണീർ തോരുന്നില്ല; മുസ്‌ലീങ്ങൾ കാണണം ഇറാന്‍റെ യഥാർത്ഥ മുഖംസിറിയയുടെ കണ്ണീർ തോരുന്നില്ല; മുസ്‌ലീങ്ങൾ കാണണം ഇറാന്‍റെ യഥാർത്ഥ മുഖം

ബോംബാക്രമണത്തിൽ തക‌ർന്ന കെട്ടിടങ്ങളിൽ ജീവനും മുറുകെ പിടിച്ച് പതിനായിരങ്ങളാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. മരിച്ചവരിൽ നല്ലൊരു പങ്കും സ്ത്രീകളും കുട്ടികളുമാണ്. സകലനിയന്ത്രണങ്ങളും ലംഘിച്ച് മാരകമായ രാസായുധങ്ങൾ യഥേഷ്ടം പ്രയോഗിക്കുന്നുണ്ട്. ശ്വാസം പോലുമെടുക്കാനാവാതെ കുട്ടികൾ അടക്കമുള്ളവർ പിടയുന്നതിന്റെ വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. യു.എൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ പൂർണ്ണമായും അവഗണിച്ച് അരങ്ങേറുന്ന കൊടുംക്രൂരതകൾ ഒരുസമൂഹത്തെ ഒന്നാകെ ഭൂലോകത്ത് നിന്ന് അപ്രത്യക്ഷമാക്കിയേക്കാം. സിറിയയിൽ മനുഷ്യാവകാശങ്ങൾ ഒന്നാകെ ലംഘിക്കപ്പെടുമ്പോഴും ലോകരാജ്യങ്ങൾ മൗനംവെടിയാൻ തയ്യാറായിട്ടില്ല.

രാസായുധത്തിൽ ശ്വാസം പിടഞ്ഞ്

രാസായുധത്തിൽ ശ്വാസം പിടഞ്ഞ്

സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റസ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 21 ദിവസത്തിനിടെ 1099 പേരാണ് മരിച്ചത്. ഇതിൽ 227 കുട്ടികളും 154 സ്ത്രീകളും ഉൾപ്പെടുന്നു. ഏകദേശം 4378 പേർക്ക് പരിക്കേറ്റതായും കണക്കാക്കുന്നുണ്ട്. ഗൗട്ടയെ ലക്ഷ്യം വെച്ചുള്ള യുദ്ധവിമാനങ്ങളെല്ലാം ചെന്ന് പതിക്കുന്നത് സ്ത്രീകളും കുട്ടികളും അടക്കം അഭയം തേടുന്ന പള്ളികളിലും ഒളിച്ചിരിക്കാനുള്ള ഭൂഗർഭ അറകളിലുമാണ്. കഴിഞ്ഞ ദിവസം ഗൗട്ടയുടെ ആകാശം യുദ്ധവിമാനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നെന്ന് ഗൗട്ടയിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകനായ അബ്ദുൾ മാലിക് അബേദ് വ്യക്തമാക്കി.

രണ്ടാമത്തെ രാസായുധ ആക്രമണം

രണ്ടാമത്തെ രാസായുധ ആക്രമണം

സിറിയയിൽ വീണ്ടും രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് മരണസംഖ്യ ഉയരുകയാണെന്ന കണക്കുകളും പുറത്തുവന്നിരിക്കുന്നത്. ഇതിനിടയിൽ സിറിയൻ ഭരണകുടം ഇർബിന് മേൽ ക്ലോറിൻ ഗ്യാസുകളും, ഫോസ്ഫറസ് ബോംബുകളും നാപ്ലാമും വർഷിച്ചതായി വൈറ്റ് ഹെൽമെറ്റ്‌സ് എന്ന സിറിയൻ സിവിൽ ഡിഫൻസ് വിങ്ങ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ രാസായുധ ആക്രമണമാണിത്. ബുധനാഴ്ച രാത്രി ഹമോറിയ ടൗണിൽ രാസായുധം പ്രയോഗിച്ചതിനാൽ ആളുകൾ ശ്വാസം കഴിക്കാൻ പോലും ബുദ്ധിമുട്ടുന്നതിന്റെ വീഡിയോകൾ പ്രദേശത്തെ സാമൂഹിക പ്രവർത്തകർ പുറത്തുവിട്ടത് വൻ വിവാദമായിട്ടുണ്ട്.

സ്വന്തം സർക്കാരിനെ പേടിച്ച്

സ്വന്തം സർക്കാരിനെ പേടിച്ച്

കഴിഞ്ഞ ശനിയാഴ്ചയോടെ സിറിയൻ സേന കിഴക്കൻ ഗൗട്ടയിലെ പ്രധാന നഗരമായ മേഴ്‌സബയിൽ ആധിപത്യം കൈയ്യാളിയിട്ടുണ്ട്. ഇതിന് പുറമേ നഗരങ്ങളായ ദൗമയും ഹരസ്തയും സിറയൻ സേന വളഞ്ഞിട്ടുണ്ട്. കിഴക്കൻ ഗൗട്ടയിലെ 51 ശതമാനം പ്രദേശവും സിറിയൻ സേനയുടെ നിയന്ത്രണത്തിലാണെന്ന് ഭരണകുടത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളും വ്യക്തമാക്കുന്നുണ്ട്. അതേസമയം സിറിയൻ സേനയുടെ നീക്കത്തെ വളരെ പേടിയോടെയാണ് ജനങ്ങൾ കാണുന്നതെന്ന് ഇവിടെ നിന്നുള്ള സാമൂഹ്യപ്രവർത്തകർ പറയുന്നു. വിമതരെ തുരത്തുന്നതിനായി പ്രധാന റോഡുമാർഗങ്ങളും സപ്ലൈ ലൈനുകളുമെല്ലാം നിർത്തിലാക്കിയിരിക്കുകയാണ് സേന.ഇതിലൂടെ പ്രദേശത്ത് നിന്നും ഒഴിഞ്ഞ് പോകാനുള്ള ചർച്ചയ്ക്ക് വിമതർ തയ്യാറാക്കുകയാണ് സേനയുടെ ലക്ഷ്യം.

സിറിയയെ നശിപ്പിച്ചേ അടങ്ങൂ

സിറിയയെ നശിപ്പിച്ചേ അടങ്ങൂ

സിറിയയുടെ നാശം ഒരുപിടി രാഷ്ട്രങ്ങളുടെ ലക്ഷ്യമാണ്. ഇതിൽ മുന്നിൽ നിൽക്കുന്നത് ഇസ്രായേലാണ്. സിറിയയുടെ ഒരുവശത്ത് ഈജിപ്തും മറുവശത്ത് ജോർഡാനുമാണ്. ഇവ രണ്ടും മുസ്‌ലീം രാഷ്ട്രങ്ങളും. ഇവയെ പോലെ സിറിയയുടെ സമീപമാണ് സയണിസ്റ്റ് ശക്തിയായ ഇസ്രായേൽ. നിലവിൽ ഈജിപ്തും ജോർഡാനും ഇസ്രായേലിന്റെ ചൊൽപ്പടിയ്ക്ക് നിൽക്കുന്ന രാഷ്ട്രങ്ങളാണെങ്കിലും എപ്പോൾ വേണമെങ്കിലും തിരിഞ്ഞേക്കാമെന്ന ഭയം ഇസ്രായേലിനുണ്ട്. ഇതിനെ മറികടക്കാൻ സിറിയയിൽ സൈനിക അപ്രമാധിത്യം ലഭിക്കണം. സിറിയയിലെ അസദ് ഭരണകൂടം നിലനിൽക്കേണ്ടത് റഷ്യയുടെ ആവശ്യം കൂടിയായതിനാൽ അസദ് ഭരണകൂടത്തിന് വേണ്ടി വിമതർക്കെതിരെ യുദ്ധം തുടങ്ങിയിരിക്കുകയാണ് റഷ്യ. ഇതിന് പുറമെ ഒരുവശത്ത് ഇസ്രായേലും ആക്രമണം ശക്തമാക്കുന്നു. വിമതർക്ക് നേരെയുള്ള യുദ്ധം അതിരുകടന്ന് സാധാരണക്കാർക്കെതിരെയായിട്ടുണ്ട്.

ദുരന്തം വിഴുങ്ങിയ നാട്

ദുരന്തം വിഴുങ്ങിയ നാട്

നിലവിൽ യുദ്ധം നടക്കുന്ന ഗൗട്ട സുന്നി വിഭാഗക്കാർ താമസിക്കുന്ന പ്രദേശമാണ്. ഇവിടെ ആക്രമണം നടത്തിയ വംശീയ ഉന്മൂലനം നടത്താനാണ് ശിയ രാഷ്ട്രമായ ഇറാൻ ശ്രമിക്കുന്നത്. ഇതിന് കണ്ണിൽചോരയില്ലാതെ കുട്ടികളെ അടക്കം കൊന്നുതള്ളുകയാണ് എല്ലാവരും കൂടി. ഗൂത സന്ദർശിച്ച യുഎൻ റെഫ്യൂജി ഏജൻസി അംഗമായ സജ്ജാദ് മാലിക് പ്രതികരിച്ചത് ഗൂത ഒരു വലിയ ദുരന്തത്തിൻറെ വക്കിലാണെന്നായിരുന്നു. നിങ്ങൾ ആ നഗരത്തിലേക്ക് കയറി ചെല്ലുമ്പോൾ കാണുക കണ്മില്ലാത്ത ക്രൂരതയാണ്. തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾ, ചിന്നിചിതറി മുറിപ്പാടോടെ കിടക്കുന്ന മൃതശരീരങ്ങൾ, തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾക്കിടയിൽ കിടക്കുന്ന മൃതശരീരങ്ങൾ അതിൽ നിന്ന് വമിക്കുന്ന ദുർഗന്ധം അതാണിപ്പോൾ ഗൂത. നമ്മൾ അവിടെയെത്തിയാൽ തിങ്ങി നിറഞ്ഞ് ബേസ്‌മെൻറുകളിൽ താമസിക്കുന്ന ജീവശ്ശവങ്ങളായ ചിലർ പുറത്തേക്കിറങ്ങും. വരണ്ട് മുറിപ്പാടോടെ കിടക്കുന്ന അവരുടെ മുഖങ്ങളും ചോര വറ്റിയ കണ്ണുകളും നിങ്ങളോട് പറയും എന്താണ് സിറിയയിൽ നടക്കുന്നതെന്ന്' സജ്ജാത് പറഞ്ഞു.

പ്രവാസിയുടെ മൃതദേഹം ഇനി തൂക്കി നിരക്കിടില്ല.... യോഗത്തിൽ തെറിയഭിഷേകം നടത്തി ബി.ജെ.പി നേതാക്കൾപ്രവാസിയുടെ മൃതദേഹം ഇനി തൂക്കി നിരക്കിടില്ല.... യോഗത്തിൽ തെറിയഭിഷേകം നടത്തി ബി.ജെ.പി നേതാക്കൾ

ബിജെപിയെ തറപറ്റിക്കാൻ ടിഡിപി... ആന്ധ്രയ്ക്ക് പ്രത്യേക പദവിയില്ലെങ്കിൽ കർണ്ണാടകയിൽ തിരിച്ചടിക്കുംബിജെപിയെ തറപറ്റിക്കാൻ ടിഡിപി... ആന്ധ്രയ്ക്ക് പ്രത്യേക പദവിയില്ലെങ്കിൽ കർണ്ണാടകയിൽ തിരിച്ചടിക്കും

English summary
The Syrian army and rebel groups early on Sunday engaged in fierce battles in Eastern Ghouta, where fighting has killed at least 1,099 civilians over the past 21 days, a war monitor said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X