സിറയയിലും ഐസിസിന് തിരിച്ചടി!!! അവസാന താവളവും സൈന്യം തകർത്തെന്ന് റിപ്പോർട്ട്!!!

  • Posted By:
Subscribe to Oneindia Malayalam

ബെയ്റൂട്ട്: സിറിയയിലെ അവസാന ഐസിസ് താവളവും സൈന്യം തകർത്തതായി റിപ്പോർട്ട്. സിറിയയിലെ പൗരാണിക പ്രദേശമായ പാൽമിറക്ക് സമീപമുള്ള കിഴക്കൻ പ്രദേശമായ അൽ സുഖയാണ് സൈന്യം ഐസിസിന്റെ കയ്യിൽ നിന്ന് തിരിച്ചു പിടിച്ചതെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.

അമിത് ഷായുടെ കേരളയാത്ര!! യോഗി ഉൾപ്പെടെയുള്ള ബിജെപി മുഖ്യമന്ത്രിമാർ കേരളത്തിലെത്തും!!

റഷ്യൻ സൈന്യത്തിന്റെ സഹകരണത്തോടെ നടന്ന ആക്രമണം മണിക്കൂറോളം നീണ്ടു നിന്നിരുന്നു.2015 മുതൽ ഐസിസിന്റെ നിയന്ത്രണത്തിലായിരുന്നു അൽ സുഖ നഗരം.എന്നാൽ സംഭവത്തെ പറ്റി സിറിയൻ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മെയ് മാസം മുതൽ സിറിയയിൽ റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ ഐസിസിനെതിരെയുള പോരാട്ടം നടക്കുന്നുണ്ട്. ദേ ഇസോർ അടക്കം പല പട്ടണങ്ങളും ഇതിനോടകം തന്നെ സിറിയൻ സൈന്യം തിരിച്ചു പിടിച്ചിട്ടുണ്ട്.

 സിറിയയിൽ നിന്ന് ഐസിസിനെ തുരത്തി

സിറിയയിൽ നിന്ന് ഐസിസിനെ തുരത്തി

നീണ്ടു നിന്ന പേരാട്ടത്തിനൊടുവിലാണ് സിറയൻ നഗരം ഐസിസിന്റെ കയ്യിൽ നിന്ന് സൈന്യം പിടിച്ചെടുത്തത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിറിയയിൽ ഐസിസ് ഭീകർ കയ്യടക്കിവെച്ചിരുന്ന അൽ സുഖ സൈന്യം പിടിച്ചെടുത്തത്.

നാലു മാസത്തെ ഏറ്റുമുട്ടൽ

നാലു മാസത്തെ ഏറ്റുമുട്ടൽ

കഴിഞ്ഞ മെയ് മാസം മുതൽ പ്രദേശത്ത് സിറിയൻ സൈന്യം റഷ്യയുടെ സഹായത്തോടുകൂടി പേരാട്ടം നടത്തി വരുകയായിരുന്നു. സിറിയയിലെ മറ്റൊരു പട്ടണമായ ദേ ഇസോർ ഐസിസിന്റെ കയ്യിൽ നിന്ന് തിരിച്ചു പിടിച്ചിട്ടുണ്ട് .

ഐസിസിന്റെ വേരോട്ടം

ഐസിസിന്റെ വേരോട്ടം

2015 മുതലാണ് അൽ സുഖ നഗരം ഐസിസ് പിടിച്ചെടുക്കുന്നത്. ഐസിസിന്റെ അധീനതയിലായിലുണ്ടായ ഏറ്റവും അവസാന നഗരമാണിത്.

ഇറഖിൽ നിന്നുള്ള തിരിച്ചടി

ഇറഖിൽ നിന്നുള്ള തിരിച്ചടി

ഇറാഖിൽ നിന്നും ഐസിസ് ഭീകർ തുടച്ചു നീക്കപ്പെട്ടതിനു ശേഷം സിറിയൻ നിന്നുമുള്ള ആക്രമണം ഐസിസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇറാഖി നഗരമായ മൊസൂളിൽ നിന്നും ഐസിസിനെ തുരുത്തിയതായി നേരത്തെ ഇറാക്കി സൈന്യം അറിയിച്ചിരുന്നു.

മെസൂൾ

മെസൂൾ

ഐസിസിന്റെ ശക്തി കേന്ദ്രമായിരുന്ന മൊസൂൾ ഒമ്പതു മാസത്തെ കനത്ത പോരാട്ടത്തിനെടുവിലാണ് ഇറഖീ സൈന്യം പിടിച്ചെടുത്തിരുന്നു .മൊസൂളിൾ സൈന്യത്തിന്റെ കയ്യിലായതോടെ സിറിയയിൽ ഐസിസിന്റെ പടയോട്ടം മുക്കാൽ ഭാഗവും അവസാനിച്ചിരുന്നു. മൂന്ന് വർഷത്തിനു മുൻപാണ് ഇറാഖിലെ വലിയ നഗരമായ മൊസൂൾ ഭീകരർ പിടിച്ചെടുത്തത്.

അഫ്ഗാനിൽ ഐസിസ് സാനിധ്യം

അഫ്ഗാനിൽ ഐസിസ് സാനിധ്യം

ഇറഖിലെ മൊസൂളിൽ സൈന്യത്തിൻ നിന്ന് കനത്ത തിരിച്ചടിയേറ്റ ഭീകരസംഘടനയായ ഐസിസിന്റെ അടുത്ത ലക്ഷ്യം അഫ്ഗാനെന്ന് സൂചന. അടുത്തടുത്ത ദിവസങ്ങളിലായി അഫാഗാനിലുണ്ടായ ആക്രമണം ഇതിനുള്ള സൂചനയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം ഷിയ വിഭാഗക്കാരുടെ പള്ളിയിലും അഫ്ഗാനിലെ ഇറാൻ എംബസിയിലും ഐസിസ് ആക്രമണം നടത്തിയിരുന്നു.

English summary
Syrian government and allied forces have taken the last major town in Homs province from the Islamic State, the Syrian Observatory for Human Rights said on Saturday, as the army advances toward militant strongholds in the east of the country.
Please Wait while comments are loading...