കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ ആഭ്യന്തര യുദ്ധം സ്ത്രീകളെ ശരീരവില്‍പ്പനയ്ക്ക് പ്രേരിപ്പിക്കുന്നു

  • By അൻവർ സാദത്ത്
Google Oneindia Malayalam News

ദില്ലി: ഹെയ്തിയില്‍ ബ്രിട്ടീഷ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിന് പിന്നാലെ സിറിയയില്‍ നിന്നും സമാനമായ സംഭവങ്ങള്‍ പുറത്തുവരുന്നു. ആഭ്യന്തര യുദ്ധം മൂലം സമാധാന ജീവിതം തകര്‍ന്ന സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെയും, അന്താരാഷ്ട്ര ചാരിറ്റികളുടെയും മറവില്‍ സ്ത്രീകളെ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.

മുസ്ലീങ്ങളെ കൈവിടില്ല; ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍
ഭക്ഷണം നല്‍കാനും, വാഹനത്തില്‍ സഞ്ചരിക്കാനുംവരെ പുരുഷന്‍മാര്‍ ലൈംഗികത ആവശ്യപ്പെടുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍ ബിബിസിയോട് പറഞ്ഞു. ചൂഷണം എല്ലാ പരിധികളും ലംഘിച്ചതായും ഇതുമൂലം വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും സ്ത്രീകള്‍ ഭയക്കുകയാണെന്നും ഇവര്‍ പറയുന്നു. ഭക്ഷണവുമായി വീട്ടിലെത്തിയാല്‍ ശരീരം വിറ്റെന്ന് സംശയിക്കുന്ന ദുരവസ്ഥയാണ് സംജാതമായിട്ടുള്ളത്. ചെറിയ കാലത്തേക്ക് ഉദ്യോഗസ്ഥരെ വിവാഹം കഴിക്കുന്ന സ്ത്രീകളും, പെണ്‍കുട്ടികളുമുണ്ട്. ലൈംഗികതയ്ക്ക് പകരം ഭക്ഷണം നല്‍കുന്നതാണ് ഔദാര്യമെന്ന് യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

syria2

സേവനം നല്‍കാനെത്തുന്നവര്‍ സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ ചോദിച്ച് വാങ്ങുന്നതും, വീട്ടിലേക്ക് വാഹനത്തില്‍ എത്തിക്കാന്‍ അനാവശ്യ വിട്ടുവീഴ്ചയും ചെയ്യണമെന്നാണ് അവസ്ഥ. കുടുംബം നഷ്ടപ്പെട്ട് ഒറ്റയ്ക്കായ സ്ത്രീകളാണ് ലൈംഗികചൂഷണത്തിന് പ്രധാനമായും ഇരകളാകുന്നത്. യുദ്ധം തകര്‍ത്ത പ്രദേശങ്ങളില്‍ സാമഗ്രികള്‍ എത്തിക്കാന്‍ ഇവരുടെ സേവനം അനിവാര്യമാണ്. ഇതുമൂലം ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംഘടനകള്‍ക്ക് കഴിയുന്നില്ല.

സിറിയന്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമം നടക്കുന്നതായി ഇതാദ്യമായല്ല റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2015-ലും സഹായത്തിന് പകരം ലൈംഗികത ഈടാക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഒമാനില്‍ നിന്ന് പണമയക്കുമ്പോള്‍ ഉറവിടം വ്യക്തമാക്കണമെന്ന് പുതിയ നിയമംഒമാനില്‍ നിന്ന് പണമയക്കുമ്പോള്‍ ഉറവിടം വ്യക്തമാക്കണമെന്ന് പുതിയ നിയമം

സൗദിയില്‍ ആദ്യ വനിതാമന്ത്രിയായി ഡോ തമാദര്‍ ബിന്‍ത് യൂസുഫ്സൗദിയില്‍ ആദ്യ വനിതാമന്ത്രിയായി ഡോ തമാദര്‍ ബിന്‍ത് യൂസുഫ്

English summary
Syrian women made to trade sex for aid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X