കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക തീവ്രവാദം തടയാന്‍ 13,000 പേരെ താടിവടിപ്പിച്ച രാജ്യം.... മുസ്ലീം ഭൂരിപക്ഷ രാജ്യം!!!

Google Oneindia Malayalam News

ഡുഷാനാബ്: താടിയും തീവ്രവാദവും തമ്മില്‍ എന്ത് ബന്ധം? സത്യത്തില്‍ ഒരു ബന്ധവും ഇല്ല. പക്ഷേ അടുത്തിടെയായി താടിയ്ക്കും തീവ്രവാദികള്‍ക്കും തമ്മില്‍ നല്ല ബന്ധമാണ്- അതും ഇസ്ലാമിക തീവ്രവാദികളുടെ കാര്യത്തില്‍.

ഒസാമ ബിന്‍ലാദനും, അബൂബക്കര്‍ അല്‍ ബാഗ്ദാദിയും ഹാഫിസ് സെയ്ദും ഒക്കെ താടിയുള്ളവരാണ്. തീവ്രവാദികളെല്ലാംവരും താടിവച്ചവരാണ്, എന്നാല്‍ എല്ലാ താടിക്കാരും തീവ്രവാദികളല്ല- എന്നൊക്കെ പറയേണ്ടി വരുമോ എന്ന് ചരിത്രം തെളിയ്ക്കട്ടെ.

ഇതൊന്നും അല്ല ഇവിടത്തെ വാര്‍ത്ത. ഇസ്ലാമിക തീവ്രവാദം പരക്കുന്നത് തടയാന്‍ 13,000 പേരെ താടിവടിപ്പിച്ച വാര്‍ത്തയാണ് താജിക്കിസ്ഥാനില്‍ നിന്ന് വരുന്നത്. ഈ താജിക്കിസ്ഥാനിലാണെങ്കില്‍ 98 ശതമാനവും മുസ്ലീങ്ങളാണ് താമസിയ്ക്കുന്നത്.

തീവ്രവാദം തടയാന്‍

തീവ്രവാദം തടയാന്‍

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇസ്ലാമിക തീവ്രവാദത്തിന്റെ സ്വാധീനം തടയാനാണ് താജിക്കിസ്ഥാന്‍ ഇത്തരം ഒരു നടപടി എടുത്തത്. കഴിഞ്ഞ വര്‍ഷം 13,000 പേരെ നിര്‍ബന്ധിത താടിവടിയ്ക്കലിന് വിധേയരാക്കിയിട്ടുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്.

പര്‍ദ്ദ ഉപേക്ഷിപ്പിച്ചു

പര്‍ദ്ദ ഉപേക്ഷിപ്പിച്ചു

1,700 സ്ത്രീകളെക്കൊണ്ട് പര്‍ദ്ദ ഉപേക്ഷിപ്പിച്ചു. എന്നാലിത് നിര്‍ബന്ധിത പരിപാടി ആയിരുന്നില്ലത്രെ. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിച്ച്, സ്വയെ ചെയ്യിക്കുകയായിരുന്നു.

ഇസ്ലാമിക വസ്ത്രക്കടകള്‍

ഇസ്ലാമിക വസ്ത്രക്കടകള്‍

ഇസ്ലാമിക വസ്ത്രങ്ങള്‍ വില്‍ക്കുന്ന 160 കടകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പോലീസ് ഇടപെട്ട് പൂട്ടിച്ചിട്ടുണ്ട് താജിക്കിസ്ഥാനില്‍ എന്ന് കൂടി കേള്‍ക്കണം.

മുസ്ലീങ്ങളുടെ രാജ്യം... പക്ഷേ

മുസ്ലീങ്ങളുടെ രാജ്യം... പക്ഷേ

താജിക്കിസ്ഥാനില ജനസംഖ്യയുടെ 98 ശതമാനവും മുസ്ലീങ്ങളാണ്. അതില്‍ തന്നെ ബഹുഭൂരിപക്ഷം പേരും സുന്നികളും. പക്ഷേ തീവ്രവാദം വളരാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല.

മതേതര രാജ്യം

മതേതര രാജ്യം

98 ശതമാനം ജനങ്ങളും മുസ്ലീങ്ങളാണെങ്കിലും താജിക്കിസ്ഥാന്‍ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണ് എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ മതത്തിന്റെ പേരിലുള്ള ഒരു തീവ്രവാദ പ്രവര്‍ത്തനവും അംഗീകരിയ്ക്കില്ല.

 മുസ്ലീം പാര്‍ട്ടി

മുസ്ലീം പാര്‍ട്ടി

രാജ്യത്ത് ഒരേയൊരു ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ് ഉണ്ടായിരുന്നത്- ഇസ്ലാമിക് റിനൈസന്‍സ് പാര്‍ട്ടി ഓഫ് താജിക്കിസ്ഥാന്‍. പക്ഷേ കഴിഞ്ഞ സെപ്തംബറില്‍ സുപ്രീം കോടതി ഈ പാര്‍ട്ടിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.

പഴയ സോവിയറ്റ് യൂണിയന്‍

പഴയ സോവിയറ്റ് യൂണിയന്‍

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു താജിക്കിസ്ഥാന്‍. യുഎസ്എസ്ആറില്‍ നിന്ന് സ്വതന്ത്രമായതിന് ശേഷം രാജ്യം കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെ ആയിരുന്നു കടന്നുപോയത്.

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് താജിക്കിസ്ഥാന്‍

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് താജിക്കിസ്ഥാന്‍

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് താജിക്കിസ്ഥാന്‍ ആണ് അധികാരത്തിലുള്ളത്. 1994 മുതല്‍ എമോമാലി റഹ്മോന്‍ ആണ് രാജ്യത്തിന്റെ പ്രസിഡന്റ്. 2020 വരെയാണ് റഹ്മോറെ കാലാവധി.

English summary
Tajikistan shaves 13,000 beards in 'radicalism' battle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X