കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അകുന്‍സാദ പാക് കസ്റ്റഡിയില്‍? താലിബാനെ നിയന്ത്രിക്കാന്‍ പ്രോക്‌സികള്‍, എതിർത്തവരെ തീര്‍ക്കും

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെങ്കിലും താലിബാന്‍ വിചാരിച്ച പോലെയല്ല കാര്യങ്ങള്‍ നടക്കുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അകുന്‍സാദ എവിടെയാണ്. പൊതുമധ്യത്തില്‍ അദ്ദേഹത്തെ കണ്ടിട്ട് മാസങ്ങളായി. താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ പല പ്രമുഖ നേതാക്കളും പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു.

ആണ്‍ തുണയില്ലാതെ പുറത്തിറങ്ങരുത്, ഐസ്‌ക്രീം വാങ്ങിയാല്‍ തല്ലും, താലിബാന്റെ ക്രൂര നിയമം ഇങ്ങനെആണ്‍ തുണയില്ലാതെ പുറത്തിറങ്ങരുത്, ഐസ്‌ക്രീം വാങ്ങിയാല്‍ തല്ലും, താലിബാന്റെ ക്രൂര നിയമം ഇങ്ങനെ

ഇപ്പോള്‍ അഫ്ഗാനില്‍ നടക്കുന്നത് പാകിസ്താന്റെ ഭരണമാണെന്നാണ് സൂചന. താലിബാന്റെ നിയന്ത്രണവും കടന്ന് പാക് സൈന്യം നേരിട്ട് തീവ്രവാദ സംഘടനകളെ പരിപോഷിപ്പിക്കാനായി താലിബാനെയും അഫ്ഗാനെയും മാറ്റിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. പ്രോകസി ഭരണം നടന്നാല്‍ അത് ഭീകര സംഘടനകള്‍ക്ക് വലിയ സ്വാധീനം അഫ്ഗാനില്‍ ലഭിക്കുന്നതിനാവും വഴിയൊരിക്കും. ഹഖാനി ഗ്രൂപ്പ് ഭരണത്തിന്റെ ഭാഗമായതും പാക് സൈന്യത്തിന്റെ സ്വാധീനം കൊണ്ടാണ്.

മെഗാ യുപിഎ ഒരുക്കാന്‍ സോണിയ, ഫോക്കസ് രാഹുല്‍ ഗാന്ധിയില്‍, കമല്‍നാഥിനും ഗെലോട്ടിനും പുതിയ റോള്‍?മെഗാ യുപിഎ ഒരുക്കാന്‍ സോണിയ, ഫോക്കസ് രാഹുല്‍ ഗാന്ധിയില്‍, കമല്‍നാഥിനും ഗെലോട്ടിനും പുതിയ റോള്‍?

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

എവിടെയാണ് ഹൈബത്തുള്ള അകുന്‍സാദ, അഫ്ഗാനില്‍ എല്ലാവരും ചോദിക്കുന്ന കാര്യമാണിത്. ഇന്ത്യ ഇക്കാര്യം വിശദമായി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. വിദേശ ഇന്റലിജന്‍സില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. അകുന്‍സാദ പാകിസ്താന്‍ കസ്റ്റഡിയിലാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. താലിബാന്‍ ഗ്രൂപ്പുകളിലെ സന്ദേശങ്ങളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ആറ് മാസമായി. ഹൈബത്തുള്ള അകുന്‍സാദയെ കാണാനില്ല. താലിബാന്റെ സീനിയര്‍ നേതാക്കള്‍ക്കൊപ്പമോ പോരാളികള്‍ക്കൊപ്പമോ അകുല്‍സാദയെ അടുത്തൊന്നും കണ്ടിട്ടില്ല. അതുകൊണ്ട് എവിടെയാണ് അകുന്‍സാദ എന്ന ആശങ്ക താലിബാനുണ്ട്.

2

മെയ് മാസത്തില്‍ റംസാന്‍ സന്ദേശം നല്‍കിയത് മാത്രമാണ് അകുന്‍സാദയില്‍ നിന്ന് വന്നിട്ടുള്ള ഏക പ്രസ്താവന. എന്നാല്‍ പൊതുമധ്യത്തില്‍ അപ്പോഴും ഹൈബത്തുള്ള വന്നിട്ടില്ല. പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ് ഹൈബത്തുള്ളയെന്നാണ് സൂചന. 2016ലാണ് അകുന്‍സാദ താലിബാന്‍ ചീഫായി നിയമിക്കപ്പെടുന്നത്. അക്തര്‍ മന്‍സൂര്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷമായിരുന്നു ഇത്. മന്‍സൂറിന്റെ ഭരണത്തിലെ ഉപനേതാവായിരുന്നു അകുന്‍സാദ. അദ്ദേഹം നിയമ പണ്ഡിതനാണ്. സാധാരണ താലിബാന്‍ നിരയിലെ പോലെ സൈനികനല്ല. താലിബാന്റെ പല കിരാതനിയമങ്ങളും അകുന്‍സാദയുടെ സംഭാവനയാണ്. ഇസ്ലാമിനെ തീവ്രവമായി ഉപയോഗിക്കുന്നതാണ് ഇയാളുടെ രീതി.

3

വിശ്വാസികളുടെ കമാന്‍ഡറെന്നാണ് അകുന്‍സാദയെ താലിബാന്‍ വിശേഷിപ്പിക്കുന്നത്. അല്‍ഖ്വായിദ ചീഫ് അയ്മാന്‍ അല്‍ സവാഹിരിയാണ് ഈ വിശേഷണം നല്‍കിയത്. താലിബാനെ നയിക്കുന്ന ഏഴ് നേതാക്കളില്‍ പ്രമുഖനാണ് അകുന്‍സാദ. എന്നാല്‍ അകുന്‍സാദയെ ഉപയോഗിച്ച് താലിബാനെ നിയന്ത്രിക്കാനാണ് പാകിസ്താന്‍ സൈന്യം ശ്രമിക്കുന്നതെന്നാണ് സൂചന. ലക്ഷകര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ താലിബാനുമായി ചേരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് യുഎന്‍ രക്ഷാസമിതിയില്‍ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.

4

അതേസമയം താലിബാന്‍ ക്രൂരമായ നടപടികളും ആരംഭിച്ചിരിക്കുകയാണ്. വീടുകള്‍ തോറും കയറിയിറങ്ങി എതിരാളികളെ കൊലപ്പെടുത്താനാണ് നീക്കം നടക്കുന്നത്. കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തുമെന്നാണ് തീരുമാനം. അമേരിക്കയെ പോരാട്ടത്തില്‍ സഹായിച്ചവരെയാണ് ലക്ഷ്യമിടുന്നത്. യുഎന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആരോടും പ്രതികാര മനോഭാവമില്ലെന്ന താലിബാന്‍ വാദം വെറും നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. യുഎസ്-നാറ്റോ സൈന്യത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെയാണ് ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നത്. കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നവരെ തീവ്രവാദികളാണ് പരിശോധിക്കുന്നത്.

5

ശരിയ നിയമ പ്രകാരം ഇവരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അഫ്ഗാനിലെ മാധ്യമസ്ഥാപനങ്ങളില്‍ പോലും സ്ത്രീകളെ പ്രവര്‍ത്തിക്കാന്‍ താലിബാന്‍ അനുവദിക്കുന്നില്ല. പല മാധ്യമപ്രവര്‍ത്തകരെയും വടികൊണ്ട് ക്രൂരമായി മര്‍ദിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അതേസമയം രാജ്യം വിടാന്‍ ശ്രമിക്കുന്നവരെ അതില്‍ നിന്ന് തടയാനും താലിബാന്‍ ഇടപെട്ട് തുടങ്ങി. അതിര്‍ത്തികള്‍ മുഴുവന്‍ നേരത്തെ തന്നെ താലിബാന്‍ അടച്ചു. കാബൂള്‍ വിമാനത്താവളം വഴി മാത്രമേ ജനങ്ങള്‍ക്ക് പുറത്തേക്ക് പോകാനാവൂ. വിമാനത്താവളത്തില്‍ പുറത്ത് താലിബാന്‍ തീവ്രവാദികള്‍ ആയുധങ്ങളുമായി കാത്തിരിക്കുകയാണ്. രാജ്യം വിടാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ വെടിവെക്കുമെന്നാണ് താലിബാന്‍ പറയുന്നത്.

6

അതേസമയം വിദേശികള്‍ക്ക് രാജ്യം വിടാന്‍ എല്ലാ സൗകര്യങ്ങളും താലിബാന്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാനികളെയാണ് നിയന്ത്രിക്കുന്നത്. ചെക് പോയിന്റുകളും റോഡ് ബ്ലോക്കുകളും വിമാനത്താവളത്തിലേക്കുള്ള റോഡില്‍ താലിബാന്‍ ഒരുക്കിയിട്ടുണ്ട്. ഇത് തദ്ദേശീയ പൗരന്മാര്‍ക്ക് വിമാനത്താവളത്തിലെത്തുന്നതിന് തടസ്സമാണ്. ഇനി നിയമപ്രകാരമുള്ള രേഖകളുമായി വന്നാല്‍ അഫ്ഗാനികളെ വിമാനത്താവളത്തിലേക്ക് കടത്തി വിടുന്നില്ല. ഒരു രേഖയുമില്ലാതെ രാജ്യം വിടാന്‍ ശ്രമിക്കുന്നവരാണ് ആയിരങ്ങള്‍. ഇവരെ താലിബാന്‍ ആക്രമിക്കുന്നുണ്ട്. 12 പേരാണ് തിക്കിലും തിരക്കിലും വെടിവെപ്പിലുമായി മരിച്ചത്.

7

താലിബാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം ഉടന്‍ തീരുമാനിക്കില്ല. ഓഗസ്റ്റ് 31ന് ശേഷം മാത്രമേ സര്‍ക്കാരുണ്ടാക്കൂ. അമേരിക്ക പൂര്‍ണമായും അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുന്ന തിയതിയാണിത്. താലിബാനില്‍ നിന്നുള്ളവരല്ലാത്ത നേതാക്കളെ ഇപ്പോഴുള്ള ഭരണസമിതിയുടെ ഭാഗമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരില്‍ ഇവരൊക്കെ പുറത്താവുമെന്നാണ് സൂചന. അതേസമയം അഫ്ഗാന്‍ പ്രതിരോധ സേനയിലും സുരക്ഷാ സേനയിലും ഉള്ളവരെ നിലനിര്‍ത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇവരുടെ ആവശ്യം താലിബാനുണ്ട്. എന്നാല്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സൈന്യത്തിലുമുള്ള സ്ത്രീകളെ താലിബാന്‍ പരിഗണിക്കില്ലെന്ന് വ്യക്തമാണ്. ഇവരോട് മടങ്ങിപോകാനാണ് ആവശ്യപ്പെട്ടേക്കും.

8

5200 ട്രൂപ്പുകളാണ് യുഎസ്സിന് ഇപ്പോള്‍ അഫ്ഗാനിലുള്ളത്. കാബൂള്‍ വിമാനത്താവളത്തം ഈ സൈന്യത്തിന്റെ സുരക്ഷയിലാണ്. ഏഴായിരം പേരെയാണ് ഇതുവരെ യുഎസ് താലിബാന്‍ ഭരണം പിടിച്ച ശേഷം രക്ഷിച്ചത്. അതേസമയം ഓഗസ്റ്റ് 31ന് ശേഷവും യുഎസ് സൈന്യം അഫ്ഗാനില്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. ജോ ബൈഡന്‍ ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. അമേരിക്കന്‍ പൗരന്‍മാര്‍ ആരെങ്കിലും അഫ്ഗാനില്‍ തുടരുന്നുണ്ടെങ്കില്‍ സൈന്യം പറഞ്ഞ തിയതിയും കഴിഞ്ഞ് അഫ്ഗാനില്‍ തുടരും. എല്ലാവരെയും പുറത്തെത്തിച്ച ശേഷമേ സൈന്യം പിന്‍മാറൂ എന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയില്‍ വലിയ വിമര്‍ശനം ബൈഡന്‍ നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന.

Recommended Video

cmsvideo
Why did Afghan forces fail to resist the Taliban?

English summary
taliban chief in pakistan custody, india gets intelligence report, proxy rule expected in afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X