കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈകള്‍ വെട്ടും, തൂക്കികൊല്ലും, ശിക്ഷാ നടപടികള്‍ കടുപ്പം, താലിബാന്‍ നയം വ്യക്തമാക്കി നേതാവ്

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നയം മാറ്റില്ലെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാവ്. ഇസ്ലാമിക നിയമത്തിന്റെ ഏറ്റവും കടുത്ത രീതി തന്നെ താലിബാനില്‍ നിന്ന് പ്രകടമാകുമെന്ന് മുല്ലാ നൂറുദ്ദീന്‍ തുറാബി പറയുന്നു. ഇസ്ലാമിക നിയമത്തിന്റെ തീവ്രനിലപാടുകള്‍ നടപ്പാക്കുന്ന നേതാവാണ് അദ്ദേഹം. യുഎന്നില്‍ അടക്കം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതിനിടെയാണ് കടുത്ത നിയമങ്ങളാണ് അഫ്ഗാനില്‍ വരാന്‍ പോകുന്നതെന്ന് തുറാബി പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത ശിക്ഷാ നടപടികളും വധശിക്ഷയുമൊക്കെയാണ് അഫ്ഗാനില്‍ ഇനി കാണാന്‍ സാധിക്കുകയെന്ന് തുറാബി പറയുന്നു. വൈകാതെ തന്നെ ഈ നിയമങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിംഹത്തെ വരെ വേട്ടയാടുന്ന പട്ടി! കണ്ടാം ആരും ഭയന്നുപോകുന്നവര്‍ വേറേ... അറിയാം ഈ 'പട്ടിക്കഥകള്‍'സിംഹത്തെ വരെ വേട്ടയാടുന്ന പട്ടി! കണ്ടാം ആരും ഭയന്നുപോകുന്നവര്‍ വേറേ... അറിയാം ഈ 'പട്ടിക്കഥകള്‍'

1

വധശിക്ഷകള്‍ എന്തായാലും ഉണ്ടാവും. എന്നാല്‍ പരസ്യമായി ശിക്ഷാനടപടികള്‍ നടപ്പിലാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും നിയമം പാലിക്കണം. ഇസ്ലാമിക നിയമം നടപ്പിലാക്കുക എന്നത് ഞങ്ങള്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണെന്നും തുറാബി പറഞ്ഞു. സ്റ്റേഡിയത്തില്‍ വെച്ചുള്ള പരസ്യമായി വിചാരണയ്ക്കും ശിക്ഷാവിധികളും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടവയാണ്. ഒരുപാട് പേര്‍ അതിനെ വിമര്‍ശിച്ചു. പക്ഷേ വിമര്‍ശിച്ചവരുടെ നിയമങ്ങളെ കുറിച്ചും ശിക്ഷകളെ കുറിച്ചും ഞങ്ങളൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഞങ്ങളുടെ നിയമം എന്തായിരിക്കണമെന്ന് ആരും പറഞ്ഞ് തരേണ്ട കാര്യമില്ല. ഞങ്ങള്‍ ഇസ്ലാമിനെയാണ് പിന്തുടരുന്നത്. ഖുറാനില്‍ നിന്ന് ഞങ്ങള്‍ അഫ്ഗാനിലെ നിയമങ്ങള്‍ ഉണ്ടാക്കുന്നതെന്നും തുറാബി വ്യക്തമാക്കി.

ആളുകളുടെ കൈവെട്ടുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. സുരക്ഷയ്ക്ക് അത് നിര്‍ബന്ധമുള്ള കാര്യമാണ്. അത്തരം ശിക്ഷാവിധികള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. കുറ്റകൃത്യങ്ങളെ കുറയ്ക്കാനാവും. അഫ്ഗാനിലെ മന്ത്രിസഭ ശിക്ഷാവിധികള്‍ എങ്ങനെയായിരിക്കണമെന്ന് പഠിച്ച് കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു നയം ഉടനെ രൂപീകരിക്കുമെന്നും മുല്ലാ നൂറുദ്ദീന്‍ തുറാബി പറഞ്ഞു. അതേസമയം താലിബാന്‍ ഭരണത്തെ അംഗീകരിക്കണമെന്നും പ്രതിനിധികളെ അനുവദിക്കണമെന്നും യുഎന്നില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ശിക്ഷാ വിധികള്‍ അടക്കം വരുന്ന സാഹചര്യത്തില്‍ അതിനെ യുഎന്‍ എങ്ങനെ സമീപിക്കുമെന്ന് വ്യക്തമല്ല.

Recommended Video

cmsvideo
Will Pakistan Regret It's Tactics On Afghanistan? | Oneindia malayalam

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

താലിബാന്റെ ഭരണം ഏത് രീതിയിലാവുമെന്ന് തുറാബിയുടെ പ്രസ്താവനയോടെ വ്യക്തമായിരിക്കുകയാണ്. വലിയ മാറ്റങ്ങളുണ്ടാകുമെന്നും, സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലിക്ക് പോകാമെന്നുമെല്ലാം താലിബാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പലരും ഇതില്‍ അവിശ്വാസം പ്രകടിപ്പിച്ചതാണ്. പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കില്ല എന്നത് താലിബാന്‍ നയമാണെന്ന് രാജ്യം വിട്ട നിരവധി പേര്‍ പറഞ്ഞിരുന്നു. നിലവില്‍ നീതി ന്യായ വകുപ്പ് മന്ത്രി കൂടിയാണ് മുല്ലാ നൂറുദ്ദീന്‍ തുറാബി. അതുകൊണ്ട് പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മുമ്പുണ്ടായിരുന്ന ഭരണത്തില്‍ താലിബാന്‍ കാബൂളിലെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ പരസ്യമായി ശിക്ഷാ വിധികള്‍ നടപ്പാക്കി വന്നിരുന്നു. പരസ്യമായ ശിക്ഷയായിരുന്നു. ഇത്.

English summary
taliban leader mullah noorudhin turabi says punishment rules will be hard in afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X