താലിബാന്‍ നേതാക്കള്‍ ട്വിറ്റര്‍ ബ്ലൂടിക്കുകള്‍ വാങ്ങുന്നു; ഇലോണ്‍ മസ്‌കിന് അഭിനന്ദനം
കാബൂള്‍: ട്വിറ്ററിന്റെ വെരിഫിക്കേഷന്‍ ബ്ലൂടിക്ക് വാങ്ങാന്‍ മത്സരിച്ച് താലിബാന്‍. പ്രമുഖ നേതാക്കള്‍ ഇതിനോടകം ബാഡ്ജ് സ്വന്തമാക്കിയതായിട്ടാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്പരപ്പിക്കുന്ന വിവരങ്ങളാണിത്. രണ്ട് പ്രമുഖ താലിബാന്‍ ഉദ്യോഗസ്ഥരും, നാല് പ്രശസ്തരായ അനുയായികളുമാണ് ബ്ലൂടിക്ക് വാങ്ങിയത്.
ഇത് സബ്‌സ്‌ക്രിപ്ഷന്‍ നിരക്കിലാണ് ട്വിറ്ററില്‍ നിന്ന് നല്‍കുന്നത്. ഇലോണ്‍ മസ്ക് ട്വിറ്റര്‍
ഏറ്റെടുത്ത ശേഷമാണ് സബ്‌സ്‌ക്രിപ്ഷന്‍ രീതി കൊണ്ടുവന്നത്. മൊത്തം ആറ് താലിബാന്‍ പ്രമുഖരുടെ അക്കൗണ്ടിന് ബ്ലൂടിക്ക് ലഭിച്ചിട്ടുണ്ട്. ഇത് അവരുടെ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ കാണാന്‍ സാധിക്കും.

താലിബാന്റെ ആക്‌സസ് ടു ഇന്‍ഫര്‍മേഷന്‍ തലവന്‍ ഹെദായത്തുള്ള ഹെദായത്തിന് ബ്ലൂടിക്ക് ലഭിച്ചിട്ടുണ്ട്. 1,87000 ട്വിറ്റര്‍ ഫോളോവേഴ്‌സുണ്ട് അദ്ദേഹത്തിന്. താലിബാന്‍ ഭരണത്തെ കുറിച്ച് വിവരങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം ഈ അക്കൗണ്ട് വഴിയാണ് പങ്കുവെക്കുന്നത്.
ഹെദായത്തിന്റെ ബ്ലൂടിക്ക് നേരത്തെ ട്വിറ്റര്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത് വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്.
അഫ്ഗാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ മന്ത്രാലയത്തിലെ പ്രമുഖനായ അബ്ദുള്‍ ഹഖ് ഹമ്മദും ബ്ലൂടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ സ്വന്തമാക്കിയവരുടെ പട്ടികയിലുണ്ട്. അദ്ദേഹത്തിന് 1,70000 ഫോളോവേഴ്‌സുണ്ട് ട്വിറ്ററില്‍. താലിബാന്റെ കടുത്ത അനുയായി മുഹമ്മദ് ജലാലിനും ബ്ലൂടിക്ക് ലഭിച്ചിട്ടുണ്ട്.
Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി
ജലാല്‍ ഇലോണ്‍ മസ്‌കിനെ ഒന്ന് അഭിനന്ദിക്കുകയും ചെയ്തു. ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ വീണ്ടും മികച്ചതാക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത് വരെ താലിബാന്റെ അക്കൗണ്ടുകള്‍ക്കൊന്നും ബ്ലൂടിക്ക് ഇല്ലായിരുന്നു. എന്നാല്‍ മസ്‌ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച ശേഷം എല്ലാവര്‍ക്കും ഈ ഫീചര്‍ ലഭിക്കുകയായിരുന്നു.
അതേസമയം മസ്‌കിന്റെ നയങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മസ്‌ക് ഇവരുടെ ബ്ലൂക് ടിക് റദ്ദാക്കിയെന്നും സൂചനയുണ്ട്. ഇവരുടെ അക്കൗണ്ടില്‍ ഇപ്പോള്‍ ബ്ലൂടിക്കുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബ്ലൂടിക്കുകള്‍ ആധികാരികതയും, സത്യസന്ധതയും ഉറപ്പാക്കാന്‍ വേണ്ടി ട്വിറ്റര്‍ നല്‍കുന്നത്. ബ്ലൂടിക്കുള്ള അക്കൗണ്ടില്‍ നിന്ന് വരുന്ന വിവരങ്ങള്‍ സത്യസന്ധമാണെന്ന് ഉറപ്പിക്കാം. നേരത്തെ കര്‍ശനമായ നിയമങ്ങളായിരുന്നു ബ്ലൂടിക്ക് നേടാനായി വേണ്ടിയിരുന്നത്.
നിങ്ങളുടെ അക്കൗണ്ട് പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തി ഇടപെടുന്നവയാണെന്ന് തെളിയിക്കണം. തങ്ങളുടെ അക്കൗണ്ട് ഈ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാന്‍ അര്‍ഹരാണെന്നതിന് രേഖകളും സമര്‍പ്പിക്കണമായിരുന്നു. എന്നാല്‍ മസ്‌ക് ഈ നിയമങ്ങളെല്ലാം മാറ്റിയെടുത്തി.
എട്ട് യുഎസ് ഡോളര്‍ നല്‍കുന്ന ആര്‍ക്കും വെരിഫിക്കേഷന്‍ നല്‍കുമെന്നാണ് മസ്‌ക് പ്രഖ്യാപിച്ചത്. ഇത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications