കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലോണ്‍ മസ്‌ക് വാടക കൊടുത്തില്ല; ട്വിറ്റര്‍ ജീവനക്കാരെ ഓഫീസില്‍ നിന്ന് പുറത്താക്കി

Google Oneindia Malayalam News

സിംഗപ്പൂര്‍ സിറ്റി: ട്വിറ്റര്‍ ജീവനക്കാരെ അവരുടെ കെട്ടിടത്തില്‍ നിന്ന് പുറത്താക്കി. സിംഗപ്പൂരിലാണ് സംഭവം. വാടക കൊടുക്കാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമ തന്നെയാണ് പുറത്താക്കിയത്. ഇലോണ്‍ മസ്‌ക് വാടക നല്‍കിയില്ലെന്നാണ് വിവരം. മസ്‌ക് ചുമതലയേറ്റ ശേഷം ട്വിറ്ററിന്റെ അടിസ്ഥാന കാര്യങ്ങളൊക്കെ തകര്‍ന്നിരിക്കുകയാണ്.

പലരെയും പിരിച്ചുവിടലില്‍ തുടങ്ങിയ കാര്യം ഓഫീസിലെ ശുചിത്വമില്ലായ്മയില്‍ വരെ എത്തി നില്‍ക്കുന്നു. നേരത്തെ തൂപ്പുകാരെ അടക്കം മസ്‌ക് പുറത്താക്കിയിരുന്നു. ഇത് ട്വിറ്റര്‍ ആസ്ഥാനത്തെ വൃത്തിഹീനമാക്കിയിരുന്നു. നിരവധി പരാതികളാണ് മസ്‌കിന്റെ പ്രവര്‍ത്തനത്തില്‍ ട്വിറ്ററില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്.

1

നേരത്തെ ജീവനക്കാര്‍ ഓഫീസിലേക്ക് ടോയ്‌ലറ്റ് പേപ്പര്‍ വീട്ടില്‍ നിന്ന് കൊണ്ടുവരേണ്ട സാഹചര്യമുണ്ടായിരുന്നു. ഇപ്പോള്‍ ട്വിറ്ററിന്റെ ഓഫീസില്‍ അതിലും മോശമായ കാര്യമായ നടന്നിരിക്കുന്നത്. ഓഫീസ് വാടക ഇലോണ്‍ മസ്‌ക് കൊടുക്കാത്തത് കാരണമാണ് ജീവനക്കാര്‍ക്ക് പുറത്ത് പോവേണ്ടി വന്നത്.

മെക്‌സിക്കോയില്‍ പറക്കുംതളിക; അഗ്നിപര്‍വതത്തിന് മുകളില്‍ അന്യഗ്രഹജീവികളെത്തി, ക്യാമറയില്‍ കുടുങ്ങിമെക്‌സിക്കോയില്‍ പറക്കുംതളിക; അഗ്നിപര്‍വതത്തിന് മുകളില്‍ അന്യഗ്രഹജീവികളെത്തി, ക്യാമറയില്‍ കുടുങ്ങി

ടോപ് ടെക്ക് അനലിസ്റ്റായ കേസി ന്യൂടന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിട ഉടമകളാണ് ഇവരെ ഇറക്കി വിട്ടത്. സിംഗപ്പൂരിലുള്ള ട്വിറ്ററിന്റെ ഏഷ്യ-പസഫിക് ആസ്ഥാനമാണ്. നേരത്തെ ട്വിറ്റര്‍ ആസ്ഥാനത്തും ഇതുപോലെ മസ്‌ക് വാട നല്‍കിയിരുന്നില്ല. ഇത് ട്വിറ്ററിന് ആഗോള തലത്തിലുള്ള പല ഓഫീസുകളിലെയും അവസ്ഥയാണ്.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓഫീസിലെ വാടക ട്വിറ്റര്‍ നല്‍കാത്തത് കൊണ്ട് നിയമനടപടി നേരിട്ട് കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ ഉടമ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.ഡിസംബര്‍ 16 2022 മുതല്‍ വാടക കുടിശ്ശിക വന്ന് തുടങ്ങുമെന്നും, അഞ്ച് ദിവസത്തിനകം തന്നില്ലെങ്കിലും പുറത്തുപോകേണ്ടി വരുമെന്നും കെട്ടിട ഉടമ അറിയിച്ചിരുന്നു.

എത് പ്രശ്‌നത്തിനും ഓടിയെത്തും; ഇവര്‍ക്കിത് ദൈവത്തിന്റെ സമ്മാനം, ഒറ്റരാത്രി കൊണ്ട് കോടിപതികള്‍എത് പ്രശ്‌നത്തിനും ഓടിയെത്തും; ഇവര്‍ക്കിത് ദൈവത്തിന്റെ സമ്മാനം, ഒറ്റരാത്രി കൊണ്ട് കോടിപതികള്‍

ഹാറ്റ്‌ഫോര്‍ട്ട് ബില്‍ഡിംഗിലെ 30ാം നിലയിലാണ് ട്വിറ്ററിന്റെ ഓഫീസുള്ളത്. അതേസമയം ട്വിറ്ററിലെ ജീവനക്കാരുടെ ആനുകൂല്യങ്ങളും കമ്പനി വെട്ടിക്കുറയ്ക്കുമെന്ന് മാനേജിങ് എഡിറ്റര്‍ സോ ഷിഫ്‌ളര്‍ പറഞ്ഞിരുന്നു. ഈ സാമ്പത്തിക പാദം മുതല്‍ അത് ആരംഭിക്കും.

യാത്രാ ബത്ത, കുടുംബാസൂത്രണ ഫണ്ട്, ഭക്ഷണ അലവന്‍സ് എന്നിവയെല്ലാം ഒഴിവാക്കി. അതേസമയം കമ്പനിയില്‍ നല്‍കി വരുന്ന കാപ്പിയും മറ്റ് ലഘുഭക്ഷണവും തുടര്‍ന്നും നല്‍കും. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്ക് ഇമെയിലും അയച്ചിട്ടുണ്ട്. നിലവില്‍ കാപ്പിയും, മറ്റ് പലഹാരങ്ങളും നിര്‍ത്തേണ്ടതില്ലെന്ന് മസ്‌ക് അറിയിക്കുകയായിരുന്നു.

ഇതൊക്കെ ഇന്ത്യയില്‍ തന്നെയാണോ? കേട്ടിട്ട് പോലുമുണ്ടാവില്ല; പക്ഷേ ട്രിപ്പിന് പൊളിയാണ്, ഒന്ന് പോയി നോക്കൂ!!

ഇനി മുതല്‍ ഉച്ചഭക്ഷണത്തിന് ട്വിറ്റര്‍ ജീവനക്കാരില്‍ നിന്ന് പണം ഈടാക്കും. മസ്‌ക് വരുന്നതിന് മുമ്പ് അതെല്ലാം സൗജന്യമായിരുന്നു. ഒരു ഉച്ചഭക്ഷണത്തിന് 400 ഡോളറില്‍ കൂടുതലാണ് കമ്പനി ചെലവാക്കിയിരുന്നതെന്ന് മസ്‌ക് പറയുന്നു. ഇത് വളരെ കൂടുതലാണെന്ന് മസ്‌ക് വ്യക്തമാക്കി.

English summary
twitter employees forced to get out from office after elon musk didnt pay rent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X