ഹരിദ്വാർ മുസ്ലീം വിദ്വേഷ പ്രസംഗത്തെ കുറിച്ച് ചോദ്യം; ബിബിസി അഭിമുഖത്തിൽ നിന്ന് ഇറങ്ങി പോയി യുപി ഉപമുഖ്യമന്ത്ര
ദില്ലി; ഹരിദ്വാർ മുസ്ലീം വിദ്വേഷ പ്രസംഗം സംബന്ധിച്ചുള്ള ചോദ്യത്തിൽ പ്രതിഷേധിച്ച് ബിബിസി അഭിമുഖം പകുതി വെച്ച് നിർത്തി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കേശവ് പ്രസാദ് മൗര്യ. അമർഷം പൂണ്ട മന്ത്രി റിപ്പോർട്ടറുടെ മാസ്ക് പിടിച്ച് വലിച്ചതായും വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അഭിമുഖത്തിനിടെ വിവാദമായ ഹരിദ്വാർ ഹിന്ദുസമ്മേളനത്തിലെ മുസ്‍ലിം വംശഹത്യാ ആഹ്വാനത്തെ കുറിച്ചും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുമായിരുന്നു ബിബിസി റിപ്പോർട്ടറുടെ ചോദ്യം. എന്നാൽ നിങ്ങൾ എന്താണ് ചോദിക്കുന്നത് എന്ന് ചോദിച്ച് മന്ത്രി അഭിമുഖത്തിനിടെ ഇടയുകയായിരുന്നു.

ഞങ്ങൾക്ക് സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. സബ് കാ സാത്ത് സബ്കാ വികാസ് എന്നതാണ് ഞങ്ങളുടെ നയം. മതനേതാക്കൾക്ക് അവരുടെ നിലപാടുകൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. എന്തുകൊണ്ട് ഹിന്ദു മത നേതാക്കളെ മാത്രം ഉന്നം വെയ്ക്കുന്നതെന്നായിരുന്നു മന്ത്രിയുടെ അടുത്ത ചോദ്യം.
എന്തുകൊണ്ടാണ് നിങ്ങൾ ഹിന്ദു നേതാക്കളെ കുറിച്ച് മാത്രം ചോദിക്കുന്നത്? മറ്റ് മതനേതാക്കന്മാർ നടത്തിയ അഭിപ്രായങ്ങളെക്കുറിച്ച് ചോദിക്കാത്തത്? ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് എത്രപേർക്ക് ജമ്മു കശ്മീർ വിട്ടുപോകേണ്ടിവന്നു, എന്തുകൊണ്ടാണ് നിങ്ങൾ അതിനെക്കുറിച്ച് സംസാരിക്കാത്തത്? നിങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ഒരു ഗ്രൂപ്പിനെ മാത്രം ലക്ഷ്യം വെച്ച് ചോദിക്കുന്നത് എന്തുകൊണ്ടാണ്? ധർമ്മ സൻസദ് ബിജെപിയുടെ പരിപാടിയല്ല. അത് മതനേതാക്കളുടെ പരിപാടിയായിരുന്നു. പുരോഹിതർക്ക് അവർക്ക് തോന്നുന്ന കാര്യങ്ങൾ പറയാം. അതിനെ രാഷ്ട്രീയമായി ബന്ധപ്പെടുത്തേണ്ടതില്ല. മുസ്ലീം,ക്രിസ്ത്യൻ നേതാക്കളും ഉണ്ടല്ലോ? അവരെ കുറിച്ച് എന്തുകൊണ്ടാണ് സംസാരിക്കാത്തത്? മന്ത്രി ചോദിച്ചു.
ഇത് ദേശദ്രോഹക്കുറ്റമൊന്നുമല്ല. ഇത് ധർമസൻസദാണ്. അങ്ങനെയാണെങ്കിൽ ആൾ ഇന്ത്യ മുസ്‍ലിം പേഴ്‌സനൽ ലോ ബോർഡിന് സൂര്യ നമസ്‌കാരത്തിനെതിരെ സംസാരിക്കാൻ അവകാശമില്ലെന്ന് പറയാനുമാകുമെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ വിവാദമായ മതസമ്മേളനത്തിൽ ഉയർന്നുവന്ന വംശഹത്യ ആഹ്വാനങ്ങളെക്കുറിച്ച് റിപ്പോർട്ടർ ചോദിച്ചതോടെ ഏത് വീഡിയോയെ കുറിച്ചാണ് താങ്കൾ സംസാരിക്കുന്നതെന്നും തനിക്ക് അതിനെ കുറിച്ചൊന്നും അറിയില്ലെന്നും മന്ത്രി പറഞ്ഞു. നിങ്ങൾ ഏത് വീഡിയോയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. തിരഞ്ഞെടുപ്പിനെക്കുറിച്ചാണോ നിങ്ങൾ ചോദിക്കുന്നത്? നിങ്ങൾ ഒരു പത്രപ്രവർത്തകനെപ്പോലെയല്ല സംസാരിക്കുന്നത്. നിങ്ങൾ ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഏജന്റിനെപ്പോലെയാണ് സംസാരിക്കുന്നത്. ഞാൻ നിങ്ങളോട് സംസാരിക്കാൻ തയ്യാറല്ലെന്നും മൗര്യ പറഞ്ഞു. തുടർന്ന് മന്ത്രി മൈക്ക് ഊരി നൽകുകയായിരുന്നു.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications