കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ പുകഴ്ത്തി താലിബാന്‍; പാകിസ്താന് വിമര്‍ശനം... നല്‍കുന്നത് മോശം ഗോതമ്പ്

Google Oneindia Malayalam News

കാബൂള്‍: ഇന്ത്യയെ പുകഴ്ത്തി താലിബാന്‍. ഇന്ത്യ നല്‍കുന്ന ഭക്ഷ്യ വസ്തുക്കള്‍ ഗുണമേന്മയുള്ളതാണെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു. അതേസമയം, പാകിസ്താന്‍ നല്‍കുന്നത് മേന്മ കുറഞ്ഞ ഗോതമ്പാണെന്നും അവര്‍ പ്രതികരിച്ചു. വിഷയം ട്വിറ്ററില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി. അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്‍ ഹഖ് ഉമരിയാണ് പാകിസ്താന്‍ നല്‍കിയ ഗോതമ്പ് ഗുണമില്ലെന്ന് താലിബാന്‍ നേതാവ് പറയുന്ന വീഡിയോ ട്വീറ്റ് ചെയ്തത്. താലിബാന്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ പറയുന്ന വീഡിയോ ആണ് മാധ്യമപ്രവര്‍ത്തകന്‍ പങ്കുവച്ചത്.

കേരള കോണ്‍ഗ്രസ് ബി മാറുന്നു!! അവയവം ദാനം ചെയ്യുമെന്ന് ഗണേഷ് കുമാര്‍, മരണം വരെ തുടരില്ല, ഒഴിയുംകേരള കോണ്‍ഗ്രസ് ബി മാറുന്നു!! അവയവം ദാനം ചെയ്യുമെന്ന് ഗണേഷ് കുമാര്‍, മരണം വരെ തുടരില്ല, ഒഴിയും

അതേസമയം, വീഡിയോ ചര്‍ച്ചയായതോടെ ഇന്ത്യ നല്‍കുന്ന ഭക്ഷ്യവസ്തുക്കളെ പുകഴ്ത്തി നിരവധി അഫ്ഗാനികള്‍ രംഗത്തുവന്നു. അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യ നല്‍കുന്ന സഹായത്തിന് നന്ദി പറയുന്നതായി ഹംദുല്ല അര്‍ബാബ് എന്ന വ്യക്തി ട്വീറ്റ് ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം എക്കാലത്തും തുടരുമെന്നും ജയ് ഹിന്ദ് എന്നുമാണ് അര്‍ബാബിന്റെ പ്രതികരണം. അതേസമയം, പാകിസ്താന്റെ ഗോതമ്പ് മോശമാണെന്ന് പരസ്യപ്രതികരണം നടത്തിയ ഉദ്യോഗസ്ഥനെ താലിബാന്‍ ഭരണകൂടം പദവിയില്‍ നിന്ന് നീക്കി എന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

a

ആഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാന്റെ ഭരണം വീണ്ടും പിടിച്ചത്. അമേരിക്കന്‍ സൈന്യം പിന്‍മാറ്റം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇയിലേക്ക് പലായനം ചെയ്തു. പിന്നീട് താലിബാന്റെ കീഴിലാണ് അഫ്ഗാന്‍. അയല്‍രാജ്യങ്ങളുമായി സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് താലിബാന്‍ നേതാക്കള്‍ പറയുന്നു. എന്നാല്‍ അഫ്ഗാനിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അധികരിച്ചു എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അയല്‍രാജ്യങ്ങളുടെ വിഷയത്തില്‍ ഞങ്ങള്‍ ഇടപെടില്ലെന്നും എല്ലാവരുമായും സഹകരണം ആഗ്രഹിക്കുന്നു എന്നുമാണ് താലിബാന്‍ പറയുന്നത്.

തിരുവല്വാമലയില്‍ തോറ്റതിന് തൃശൂരില്‍ പണി കൊടുക്കാന്‍ ബിജെപി; കോര്‍പറേഷനില്‍ ഇടത് വീഴുമോ?തിരുവല്വാമലയില്‍ തോറ്റതിന് തൃശൂരില്‍ പണി കൊടുക്കാന്‍ ബിജെപി; കോര്‍പറേഷനില്‍ ഇടത് വീഴുമോ?

രാജ്യത്തെ സായുധ സംഘങ്ങളെ താലിബാന്‍ അടിച്ചൊതുക്കിയിട്ടുണ്ട്. അഫ്ഗാന്‍ മണ്ണില്‍ നിന്ന് അയല്‍രാജ്യങ്ങള്‍ക്കെതിരെ ഒരു ശക്തിയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കി. അതേസമയം, താലിബാന്‍ അധികാരത്തിലെത്തിയതോടെ അഫ്ഗാന് നല്‍കിവന്ന സഹായം അമേരിക്ക നിര്‍ത്തി. അഫ്ഗാന്റെ വിദേശത്തെ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തു. ഇതോടെ വളരെ പ്രതിസന്ധിയിലായ അഫ്ഗാന്‍, വിദേശ രാജ്യങ്ങളോട് മാനുഷിക സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതുപ്രകാരം ഇന്ത്യയും മറ്റു രാജ്യങ്ങളും ഭക്ഷ്യവസ്തുക്കളും മരുന്നും അഫ്ഗാനിലേക്ക് അയക്കുന്നുണ്ട്.

കഴിഞ്ഞ മാസം മുതലാണ് ഇന്ത്യ ഭക്ഷ്യ വസ്തുക്കള്‍ അയക്കാന്‍ തുടങ്ങിയത്. അഫ്ഗാനിലേക്ക് ചരക്കുകള്‍ അയക്കാന്‍ അതിര്‍ത്തി തുറന്നുതരാമെന്ന് പാകിസ്താന്‍ സമ്മതിച്ചതിന് ശേഷമായിരുന്നു ഇത്. ഭക്ഷ്യപ്രതിസന്ധി നേരിടുന്ന അഫ്ഗാന് ഇന്ത്യയില്‍ നിന്നെത്തുന്ന ചരക്കുകള്‍ വലിയ ആശ്വാസമാണ്. 50 ട്രക്കുകളിലായി 25000ത്തോളം ടണ്‍ ഗോതമ്പാണ് ഇന്ത്യ അഫ്ഗാന് കൈമാറിയത്. കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യയില്‍ നിന്ന് മറ്റൊരു ചരക്കുകള്‍കൂടി അയച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭാ ഏജന്‍സിക്കാണ് ഇന്ത്യ ചരക്കുകള്‍ കൈമാറുക. അവര്‍ അഫ്ഗാന്‍ ജനതയ്ക്ക് വിതരണം ചെയ്യും.

Recommended Video

cmsvideo
കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

English summary
Taliban Praises Indian Goods; Official Says Pakistan Donates Inedible Wheat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X