അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: പാകിസ്താനും താലിബാന്റെ മുന്നറിയിപ്പ്
കാബൂൾ: 20 വർഷത്തെ സൈനികാധിപത്യത്തിന് ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റ് 31നാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയത്. ഇതോടെ രാജ്യത്തിന്റെ സമ്പൂർണ്ണ അധികാരം തങ്ങളുടെ കൈകളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് താലിബാൻ. എന്നാൽ താലിബാന് കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് രാവും പകലും ശക്തരായി പോരാടിയിരുന്ന പ്രതിരോധ സേനയാണ് താലിബാന് വെല്ലുവിളിയായത്.
അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താൻ ഉൾപ്പെടെ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് താലിബാൻ. രാജ്യത്ത് താലിബാന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തിനുള്ള അന്തിമ ചർച്ചകൾ നടക്കുന്നതിനിടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന താലിബാന്റെ മുന്നറിയിപ്പ് പുറത്തുവരുന്നത്. പാഞ്ച്ഷീർ താഴ് വര പിടിച്ചടക്കാൻ താലിബാൻ ശ്രമം നടത്തുന്നതനിടെ കഴിഞ്ഞ ദിവസം പാക് ചാര സംഘടന ഐഎസ്ഐയുടെ ഡയറക്ടർ ജനറൽ ഹമീദ് കഴിഞ്ഞ ദിവസം കാബൂകൾ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ പ്രസ്താവനയും പുറത്തുവരുന്നത്.

അഫ്ഗാനിസ്ഥാന്റെ കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താൻ ഉൾപ്പെടെ ഒരു രാജ്യത്തെയും സംഘം അനുവദിക്കില്ലെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞതായി അഫ്ഗാനിസ്ഥാൻ മാധ്യമമായ ഖാമ ന്യസാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഗസ്റ്റ് പകുതിയോടെ താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഉന്നത വിദേശ ഉദ്യോഗസ്ഥനാണ് ലെഫ്റ്റനന്റ് ജനറൽ ഹമീദ്. തിങ്കളാഴ്ച കാബൂളിൽ നടത്തിയ പത്രസമ്മേളനത്തിൽ, ഐഎസ്ഐ മേധാവി കാബൂൾ സന്ദർശന വേളയിൽ മുല്ല ബരാദറുമായി കൂടിക്കാഴ്ച നടത്തിയതായി മുജാഹിദ് സ്ഥിരീകരിച്ചതായി ബിബിസി ഉർദു റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താനെതിരെ അഫ്ഗാൻ പ്രദേശം ഉപയോഗിക്കില്ലെന്ന് താലിബാൻ ഇസ്ലാമാബാദിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താലിബാന്റെ ക്ഷണപ്രകാരം ലഫ്.ജനറൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം കാബൂളിലുണ്ടെന്ന് പാകിസ്താൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കാബൂളും ഇസ്ലാമാബാദും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി പാകിസ്താൻ ചാര മേധാവി അഫ്ഗാനിസ്ഥാനിലുണ്ടെന്നായിരുന്നു താലിബാൻ ഞായറാഴ്ച വ്യക്തമാക്കിയത്. പാകിസ്താൻ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു സന്ദർശനമെന്നും താലിബാൻ കൂട്ടിച്ചേർത്തിരുന്നു. അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിലുള്ള ടോർഖാമിലും സ്പിൻ ബോൾഡാക്കിലും അഫ്ഗാൻ യാത്രക്കാരുടെ പ്രശ്നങ്ങളും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും താലിബാൻ നേതാക്കൾ ലെഫ്റ്റനന്റ് ജനറൽ ഹമീദുമായി ചർച്ച നടത്തിയതായി താലിബാൻ സാംസ്കാരിക കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് അഹ്മദുല്ല വാസിഖ് പറഞ്ഞു.

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച് ഖൈബർ പൻഖ്ത്വയിലെ ടോർഖാം വാണിജ്യ പട്ടണത്തിന് ശേഷം അഫ്ഗാനിസ്ഥാനുമായുള്ള രണ്ടാമത്തെ വലിയ വാണിജ്യ അതിർത്തിയായ ചമൻ അതിർത്തി വ്യാഴാഴ്ച പാകിസ്താൻ താൽക്കാലികമായി അടച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ തടവുകാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാൽ ക്രോസിംഗുകൾ അടച്ചതായി കാബൂളിലേക്കുള്ള ഈയിടെയുള്ള പ്രതിനിധി സംഘം പറഞ്ഞതായും, രാജ്യത്ത് പ്രവേശിക്കാനോ പുറത്തുപോകാനോ ആഗ്രഹിക്കുന്നവർക്ക് പരിശോധനകൾക്ക് ശേഷം യാത്ര അനുവദിക്കാൻ അഭ്യർത്ഥിച്ചതായി മുജാഹിദ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിന് സ്വീകാര്യമായ ഒരു സർക്കാരുണ്ടാക്കാൻ താലിബാനെതിരെ സമ്മർദ്ദം ശക്തമാകുന്നതിനിടയിലാണ് ഹമീദിന്റെ അഫ്ഗാനിസ്ഥാൻ സന്ദർശനം. അന്താരാഷ്ട്ര സമൂഹത്തിന് സ്വീകാര്യമായ വിശാലവും അധിഷ്ഠിതവുമായ ഭരണത്തിന് രൂപം നൽകാൻ താലിബാൻ പാടുപെടുകയാണ്.

അടുത്ത 24 മണിക്കൂറിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ തങ്ങളുടെ സർക്കാർ പ്രഖ്യാപിച്ചേക്കുമെന്ന് താലിബാനിലെ ഉന്നത വൃത്തങ്ങൾ പറയുന്നുണ്ട്. അതേ സമയം പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് താജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തതായി സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രതിരോധസേനയുടെ നിയന്ത്രണത്തിലായിരുന്ന പഞ്ച്ഷീറിന്റെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാൻ അവകാശപ്പെട്ടതിന് ശേഷമാണ് സാലിഹ് രാജ്യം വിട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ പഞ്ച്ഷീറിൽ പ്രതിരോധ സേന പോരാട്ടം തുടരുകയാണെന്നാണ് ദേശീയ പ്രതിരോധ സേനയുടെ (എൻആർഎഫ്) നേതാക്കളിലൊരാളായ അഹ്മദ് മസൂദ് പറയുന്നത്.

താരതമ്യേന അധികം അറിയപ്പെടാത്ത താലിബാൻ നേതാവായ മുല്ല ഹസ്സൻ അഖുണ്ടാണ് അഫ്ഗാൻ പ്രധാനമന്ത്രിയുടെ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. എതിരാളികളും ഒരു പോലെ അംഗീകരിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയായാണ് അഖുണ്ഡിനെ കണക്കാക്കുന്നത്. താലിബാനുള്ളിലെ അധികാരപ്പോരാട്ടങ്ങളാണ് അധികാരം പിടിച്ചെടുത്ത ശേഷവും രാജ്യത്ത് സർക്കാർ രൂപീകരിക്കുന്നതിൽ താലിബാനെ പിന്നോട്ടടിക്കുന്നത്.

മുല്ല ബരാദറിന്റെ നേതൃത്വത്തിലുള്ള താലിബാന്റെ ദോഹ യൂണിറ്റ്, കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന അർദ്ധ-സ്വതന്ത്ര ഭീകര സംഘടനയായ ഹഖാനി നെറ്റ്‌വർക്ക്, കാണ്ഡഹാർ വിഭാഗം എന്നീ വിഭാഗങ്ങൾ തമ്മിലാണ് അധികാര പോരാട്ടം തുടരുന്നത്. പുതിയ ഫോർമുല പ്രകാരം, മുല്ല ബരദറും മുല്ല ഒമറിന്റെ മകൻ മുല്ല യാക്കൂബും മുല്ല അഖുണ്ടിന്റെ പ്രതിനിധികളായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്.

ഹഖാനി നെറ്റ്‌വർക്കിലെ സിറാജ് ഹഖാനിയെയും ആഗോള ഭീകര പട്ടികകളിലെയും ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന് തുല്യമായ ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താലിബാൻ നേതാവ് ഹിബത്തുല്ല അഖുന്സാദയായിരിക്കും പരമോന്നത നേതാവ്. 2001-ൽ അമേരിക്കയുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് താലിബാന്റെ നേതൃത്വ കൗൺസിലായ റഹ്ബാരി ശൂറയുടെ തലവനായ മുല്ല ഹസ്സൻ അഖുന്ദ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കാബൂളിൽ പാകിസ്ഥാൻ സൈനിക രഹസ്യാന്വേഷണ ഐഎസ്ഐ മേധാവി അപ്രതീക്ഷിത സന്ദർശനം നടത്തിയ സമയത്താണ് സർക്കാർ രൂപീകരണം സംബന്ധിച്ച് സമവായത്തിലെത്തിയതെന്നും അനുമാനമുണ്ട്. ഐഎസ്ഐ മേധാവി ഫായിസ് ഹമീദ് ഇപ്പോൾ ഇസ്ലാമാബാദിൽ തിരിച്ചെത്തിയിട്ടുണ്ട്. കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാനുമായി ചർച്ച നടത്തിയെങ്കിലും മുൻ പ്രസിഡന്റ് ഹമീദ് കർസായിയും മുൻ വിദേശകാര്യ മന്ത്രി അബ്ദുള്ള അബ്ദുള്ളയും ഉൾപ്പെടെ രാജ്യത്തെ മുൻ നേതാക്കൾക്ക് പുതിയ സർക്കാരിൽ പങ്കാളിത്തം നൽകിയിട്ടില്ല. എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും സർക്കാർ രൂപീകരിക്കുകയെന്നായിരുന്നു താലിബാൻ നേരത്തെ മുന്നോട്ടുവെച്ച വാഗ്ധാനങ്ങളിലൊന്ന്. എന്നാൽ ഇത് പാലിക്കപ്പെട്ടിട്ടില്ല.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില് ഒരുവന് വിജയ്; പേരമ്പൂരില് കോടികള് ചെലവിട്ട് വീട്, സര്വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications