കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍കിട ബഹുരാഷ്ട്ര കമ്പനികളുടെ നികുതി; ചരിത്രപരമായ കരാറിലെത്തി ജി 7 രാജ്യങ്ങള്‍

Google Oneindia Malayalam News

ലണ്ടന്‍: വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജി 7 രാജ്യങ്ങള്‍ ചരിത്രപരമായ കരാറിലെത്തി. ലോകത്തിലെ ചില വലിയ കമ്പനികള്‍ ഉപയോഗിക്കുന്ന ക്രോസ്-ബോര്‍ഡര്‍ നികുതി പഴുതുകള്‍ അടയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ കരാറിന് രൂപം നല്‍കിയത്.

g 7

കുറഞ്ഞത് 15% എങ്കിലും ആഗോള കോര്‍പ്പറേഷന്‍ നികുതി നിരക്കായി അംഗീകരിക്കണമെന്ന് ജി 7 രാജ്യങ്ങള്‍ വ്യക്തമാക്കി. കൂടാതെ വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നികുതി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ജി 7 ധനമന്ത്രിമാര്‍ ആഗോള ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയില്‍ നികുതി പരിഷ്‌കരിക്കുന്നതിനുള്ള ചരിത്രപരമായ കരാറിലെത്തിയെന്ന് ബ്രിട്ടീഷ് ധനമന്ത്രി റിഷി സുനക് മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡിന് ശേഷം ഇതാദ്യമായാണ് ജി 7 മന്ത്രിമാര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ലണ്ടനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. റോയിട്ടേഴ്‌സ് പുറത്തുവിട്ട അന്തിമ കരാറിന്റെ ഒരു പകര്‍പ്പ് അനുസരിച്ച്, ജി 7 മന്ത്രിമാര്‍ രാജ്യ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന് കുറഞ്ഞത് 15% എങ്കിലും ആഗോള മിനിമം നികുതി ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞു. നികുതി അവകാശങ്ങള്‍ അനുവദിക്കുന്നതില്‍ തുല്യമായ ഒരു പരിഹാരത്തിലെത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കരാറില്‍ പറയുന്നു.

Recommended Video

cmsvideo
ആശ്വാസ വാർത്ത ...വാക്സിനെടുത്ത ശേഷം കോവിഡ് വന്നവരിൽ മരണമില്ല

ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക് തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുന്നതിനുള്ള ഒരു മാര്‍ഗം അംഗീകരിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ വര്‍ഷങ്ങളായി പാടുപെടുകയായിരുന്നു.

English summary
Tax on world's biggest multinational companies; G7 nations reach historic agreement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X