അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിനു നേരെ വെടിവെപ്പ് !!!

Subscribe to Oneindia Malayalam

കാലിഫോര്‍ണിയ: അമേരിക്കയില്‍ വീണ്ടും വംശീയാക്രമണം. കാലിഫോര്‍ണിയയില്‍ തെലങ്കാനയിലെ സംഗ റെഡ്ഡി സ്വദേശിയായ യുവാവിന് വെടിയേറ്റു. ഫ്രെമന്റിലെ ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന 26 കാരനായ മുബീം അഹമ്മദ് എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. അക്രമി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കാലിഫോര്‍ണിയയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ മുബീം ഗ്യാസ് സ്‌റ്റേഷനില്‍ പാര്‍ട്ട് െൈട ജോലിക്കാരനാണ്. 2015 ലാണ് ഇയാള്‍ കാലിഫോര്‍ണിയയില്‍ എത്തുന്നത്. ഗ്യാസ് സ്‌റ്റേഷനിലെത്തിയ ഉപഭോക്താവും മുബീമും തമ്മില്‍ വാക്തര്‍ക്കമുണ്ടായെന്നും ഒടുവില്‍ മുബീമിന് വെടിയേല്‍ക്കുകയായിരുന്നുവെന്നും പിതാവ് മുജീബ് അഹമ്മദ് പറഞ്ഞു.

 03-1443848228-gu

അക്രമി മുബീമിന്റെ പക്കല്‍ നിന്നും പണം ആവശ്യപ്പെട്ടെന്നും എന്നാല്‍ വംശീയ വിദ്വേഷം തന്നെയാണ് അക്രമത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയില്‍ ഇത്തരം വംശീയ ആക്രമണങ്ങള്‍ ഏറിവരികയാണ്. മുംബീം ആക്രമിക്കപ്പെട്ടതായി തനിക്ക് വിവരം ലഭിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. അക്രമി പണം ആവശ്യപ്പെട്ടതായും മുബീമിനെ ഏദന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചതായും സുഷമ ട്വീറ്റ് ചെയ്തു.

English summary
Mubeem Ahammed, Telangana youth shot at in California, family seeks T govt help
Please Wait while comments are loading...