Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറുമ്പു കടിയേറ്റ് 12കാരന്‍ മരിച്ചു

Ant
വാഷിങ്ടണ്‍: ഉറുമ്പുകടിയേറ്റ് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു. പോള്‍ ആര്‍ ഹാസ് മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കാമറൂണ്‍ എസ്പിനോസാണ് ഫുട്‌ബോള്‍ മത്സരത്തിനിടെ ഉറുമ്പ് കടയേറ്റ് മരിച്ചത്. ടെക്‌സസ് സ്വദേശിയാണ് എസ്പിനോസ്.

ബുധനാഴ്ചയാണ്. സംഭവം. സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് എസ്പിനോസിനെ ഉറുമ്പിന്‍ കൂട്ടം ആക്രമിച്ചത്. കടിയേറ്റതോടെ വാംഅപ്പ് ചെയ്യുമ്പോള്‍ കുട്ടി ഉറുമ്പ് കടിച്ചെന്നുപറഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങി. എന്നാല്‍ അധ്യാപകരോ വിദ്യാര്‍ത്ഥികളോ സംഗതി കാര്യമായി കണ്ടില്ല.

ഒടുവില്‍ കളിക്കിടെ എസ്പിനോസ് മയങ്ങിവീഴുകയായിരുന്നു. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ അധ്യാപകര്‍ ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എങ്കിലും എസ്പിനോസിന്റെ നില വഷളാമെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ നിര്‍ത്തിവച്ച കളി ആരംഭിച്ചു. പിന്നീട് നില ഗുരതരമാണെന്ന് അറിഞ്ഞതിന് ശേഷമാണ് കളി നിര്‍ത്തിവച്ചത്.

സംഭവത്തിന് ശേഷം ഒരു ദിവസം മാത്രമാണ് കുട്ടി ജീവിച്ചത്. പിറ്റേന്നുതന്നെ മരണത്തിന് കീഴടങ്ങി. ഉറുമ്പ് കടിയേറ്റപ്പോഴുണ്ടായ അലര്‍ജിയാണ് മരണകാരണമെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+