മുസ്ലീം വിദ്യാര്‍ഥിയെ തീവ്രവാദിയെന്ന് വിളിച്ച അധ്യാപിക വിവാദത്തില്‍
ടെക്‌സാസ്: തന്റെ ക്ലാസിലെ മുസ്ലീം വിദ്യാര്‍ഥിയെ തീവ്രവാദിയെന്ന് വിളിച്ച അധ്യാപികയ്‌ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിക്കൊരുങ്ങുന്നു. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. ടെക്‌സാസിലെ ഫസ്റ്റ് കോളനി മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥി വലീദ് അബുഷബാനാണ് അധ്യാപികയുടെ വര്‍ഗീയ പരാമര്‍ശത്തിനിരയായത്.
മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് അധ്യാപിക തന്നെ തീവ്രവാദിയെന്ന് വിളിച്ചെന്നും ഇതേ തുടര്‍ന്ന് സഹപാഠികളുടെ കളിയാക്കല്‍ അസഹനീയമാണെന്നും വിദ്യാര്‍ഥി രക്ഷിതാക്കളോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കള്‍ ഉടന്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ക്ലാസില്‍വെച്ച് ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവമെന്ന് വിദ്യാര്‍ഥി പറയുന്നു. കുട്ടികളെല്ലാം സിനിമ കണ്ടുകൊണ്ടിരിക്കെ വലീദ് ഉച്ചത്തില്‍ തമാശ പറഞ്ഞു. എന്നാല്‍ വലീദിന്റെ തമാശയ്ക്ക് മറ്റുള്ളവര്‍ ചിരിക്കില്ലെന്നും കാരണം വലീദ് ഒരു തീവ്രവാദിയാണെന്നാണ് കരുതുന്നതെന്നുമായിരുന്നു അധ്യാപികയുടെ മറുപടി.
അധ്യാപിക തീവ്രവാദിയെന്ന് വിളിച്ചതോടെ മറ്റു കുട്ടികള്‍ വലീദിനെ പരിഹസിക്കാന്‍ തുടങ്ങി. വിദ്യാര്‍ഥികള്‍ ബോംബ് എന്ന എന്ന പരിഹാസപ്പേര് വലീദിന് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ക്ലാസില്‍ ഒറ്റപ്പെട്ട വലീദ് തുറിച്ചുനോട്ടത്തിനിരയായെന്നും പറയുന്നു. സംഭവം വളരെ ഗൗരവകരമാണെന്നാണ് വിദ്യാഭ്യാസ അധികൃതര്‍ വിശേഷിപ്പിച്ചത്. ഒരു തരത്തിലുള്ള വര്‍ഗീയതയും പ്രോത്സാഹിപ്പിക്കില്ലെന്നും അധ്യാപികയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications