കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസിസിയിലെ മൂപ്പിളമ തര്‍ക്കം... ഒറ്റുകൊടുക്കുന്നത് 'കൂടെപ്പിറപ്പിനെ'!!! ഈ ശാപം എങ്ങനെ തീര്‍ക്കും?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

1981 നവംബര്‍ 11 എന്നത് ഗള്‍ഫ് രാജ്യങ്ങളുചെ ചരിത്രത്തിലെ നിര്‍ണായക ദിനം ആയിരുന്നു. അന്നാണ് ജിസിസി നിലവില്‍ വന്നത്. പിന്നീടിങ്ങോട്ട് ഗള്‍ഫിന്റെ വികാസത്തില്‍ നിര്‍ണായക പങ്കാണ് ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സില്‍ നിര്‍വ്വഹിച്ചത്.

എന്നാല്‍ ഇപ്പോള്‍ ആ ജിസിസിയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഖത്തറിനെതിരെ സൗദിയും ബഹ്‌റൈനും യുഎഇയും ഒന്ന് ചേരുമ്പോള്‍ എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല. ഖത്തറിനെ ജിസിസിയില്‍ നിന്ന് പുറത്താക്കിയേക്കും എന്ന് പോലും പറയപ്പെടുന്നു.

എന്താണ് ഖത്തര്‍ പ്രതിസന്ധിയിലേക്ക് നയിച്ച കാര്യം എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതാണ്. പക്ഷേ അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഉത്തരം ഒരുപക്ഷേ നീളുക ഒരുതരം മൂപ്പിളമ തര്‍ക്കത്തിലേക്കാണ്. അതില്‍ ചില ഒറ്റിന്റെ കഥകളും പ്രചരിക്കുന്നുണ്ട്.

മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

36 വര്‍ഷങ്ങള്‍

36 വര്‍ഷങ്ങള്‍

36 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി രൂപീകരിക്കുന്നത്. ജിസിസി മുന്നോട്ട് വച്ച സാമ്പത്തിക സഹകരണം ആയിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ജിസിസി തന്നെ ആയിരുന്നു.

കൂടെ പിറപ്പുകള്‍

കൂടെ പിറപ്പുകള്‍

ജിസിസിയുടെ രൂപീകരണം വച്ച് നോക്കുകയാണെങ്കില്‍ ഖത്തറും സൗദിയും യുഎഇയും ബഹ്‌റെയ്‌നും എല്ലാം കൂടെപിറപ്പുകള്‍ തന്നെ. എന്നാല്‍ അതില്‍ ഒരാളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

വളര്‍ച്ചയും വലിപ്പവും

വളര്‍ച്ചയും വലിപ്പവും

വളര്‍ച്ചയുടെ കാര്യത്തില്‍ ജിസിസിയിലെ ഏത് രാഷ്ട്രത്തേക്കാളും മുന്നിലാണ് യുഎഇ. വലിപ്പത്തിന്റെ കാര്യത്തിലാണെങ്കില്‍ സൗദി അറേബ്യയും. രണ്ടിലും ഖത്തറിന്റെ സ്ഥാനം ചെറുതാണ്.

പക്ഷേ... ഞെട്ടിച്ചു

പക്ഷേ... ഞെട്ടിച്ചു

എന്നാല്‍ വളര്‍ച്ചയുടെ കാര്യത്തില്‍ യുഎഇയിലെ പോലും ഞെട്ടിക്കുകയായിരുന്നു ഖത്തര്‍. ഒരുപക്ഷേ വിദേശരാജ്യങ്ങള്‍ ദുബായിയേക്കാള്‍ ഖത്തറിനെ ഇഷ്ടപ്പെട്ടുതുടങ്ങുമോ എന്ന് പോലും ഒരു ഘട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

ഇതായിരുന്നോ പ്രശ്‌നം

ഇതായിരുന്നോ പ്രശ്‌നം

ഖത്തറിന്റെ ഈ വളര്‍ച്ച തന്നെ ആയിരുന്നോ യുഎഇയ്ക്കും സൗദിക്കും എല്ലാം അവരോടുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം എന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

ഇസ്രായേലിനോടും അമേരിക്കയോടും കൈകോര്‍ത്ത്?

ഇസ്രായേലിനോടും അമേരിക്കയോടും കൈകോര്‍ത്ത്?

അടുത്തിടെ പുറത്ത് വന്നചില ഇമെയില്‍ സന്ദേശങ്ങളാണ് പുതിയ വിവാദങ്ങള്‍ക്കെല്ലാം വഴിവച്ചത് എന്നും പറയാം. യുഎഇയുടെ അമേരിക്കന്‍ അംബാസഡര്‍ യൂസഫ് അല്‍ ഉത്തൈബ ഇസ്രായേലുമായി നടത്തിയ രഹസ്യ ആശയ വിനിമയങ്ങളായിരുന്നു പുറത്ത് വന്നത്.

ഖത്തറിനെ ചെളിവാരിത്തേക്കാന്‍

ഖത്തറിനെ ചെളിവാരിത്തേക്കാന്‍

ഖത്തറിന്റെ പ്രതിഛായ മോശമാക്കുന്നത് സംബന്ധിച്ചായിരുന്നു ആ സന്ദേശങ്ങള്‍. ഖത്തര്‍ മാത്രമല്ല, കുവൈത്തിനേയും യുഎഇ ലക്ഷ്യമിട്ടിരുന്നു എന്നാണ് ആ സന്ദേഷങ്ങള്‍ തെളിയിക്കുന്നത്.

ഹീനമായ ചതി

ഹീനമായ ചതി

ഗള്‍ഫ് മേഖലയോട് യുഎഇ ചെയ്ത ഹീനമായ ചതി എന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. ഹാക്ക് ചെയ്യപ്പെട്ട ആ സന്ദേശങ്ങള്‍ യഥാര്‍ത്ഥമാണെന്നും ഒരു കൂട്ടര്‍ വിശ്വസിക്കുന്നു.

തീവ്രവാദ വിരുദ്ധത പറഞ്ഞ്

തീവ്രവാദ വിരുദ്ധത പറഞ്ഞ്

തീവ്രവാദ വിരുദ്ധത പറഞ്ഞ് തന്നെ ആയിരുന്നു യുഎഇയുടെ നീക്കം എന്നാണ് വ്യക്തമായി വരുന്നത്. ഹമാസിനും മുസ്ലീം ബദര്‍ഹുഡിനും എതിരെയുള്ള നിലപാടുകളാണ് യുഎഇയെ ഇസ്രായേലുമായി അടുപ്പിക്കുന്നത്. എന്നാല്‍ ലക്ഷ്യം യഥാര്‍ത്ഥത്തില്‍ മറ്റൊന്നാണത്രെ.

മിഡില്‍ ഈസ്റ്റില്‍ ഒന്നാമനാവാന്‍

മിഡില്‍ ഈസ്റ്റില്‍ ഒന്നാമനാവാന്‍

നിലവില്‍ മധേഷ്യയില്‍ ഏറ്റവും ശക്തര്‍ സൗദിയാണ്. അമേരിക്കയുടെ ഏറ്റവും അടുത്ത കക്ഷി. എന്നാല്‍ ഈ പദവിയിലേക്ക് ഉയരാനുള്ള യുഎഇയുടെ ശ്രമങ്ങളാണ് ഖത്തറിനെതിരെയുള്ള ഈ നീക്കങ്ങള്‍ക്ക് പിറകിലെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

English summary
The role of UAE in Qatar crisis analysed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X