അഫ്ഗാനിസ്താനില്‍ എന്താണോ വേണ്ടത് അത് നിര്‍മിക്കും; വ്യോമസേനയെ രൂപീകരിക്കാനൊരുങ്ങി താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്വന്തമായി വ്യോമസേനയെ രൂപീകരിക്കാനൊരുങ്ങി താലിബാന്‍. തങ്ങളുടെ സൈനിക ഉപകരണങ്ങളും നൈപുണ്യവും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും താലിബാന്‍ വെളിപ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ മുന്‍ സര്‍ക്കാരിനുണ്ടായിരുന്ന വ്യേമസേന അംഗങ്ങളെല്ലാം മടങ്ങിവരണമെന്നും ഏത് സംവിധാനമാണോ തങ്ങള്‍ക്ക് വേണ്ടത് അത് സ്വയം നിര്‍മിക്കാനാണ് താലിബാനിന്റെ പദ്ധതിയെന്നും താലിബാന്‍ വക്താവ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഭരണം പൂര്‍ണമായി സ്ഥാപിച്ചിട്ടില്ലെന്നും അതിന് ശേഷം സമ്പൂര്‍ണ വ്യേമസേന ഉറപ്പായി രൂപീകരിക്കുമെന്നും താലിബാന്‍ വക്താക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ ഐഎസ് നടത്തിയ അക്രമത്തില്‍ അവരെ നേരിടാന്‍ താലിബാന്‍ സംഘം അമേരിക്കന്‍ സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത ഹെലികോപ്റ്ററിലായിരുന്നു എത്തിയത്. യുഎസ് ബ്ലാക്ക് ഹോക്ക് ഉള്‍പ്പെടെ മൂന്ന് ഹെലികോപ്റ്ററുകളാണ് സൈനിക ആശുപത്രിക്ക് മുകളില്‍ പറന്നിറങ്ങിയത്.

താലിബാന്‍ ആഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കുന്നതിന് മുമ്പ് അഫ്ഗാന്റെ വ്യോമസേനക്ക് 200ലധികം വിമാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതേസമയം അഫ്ഗാന്‍ സൈമികരില്‍ നിന്നും താലിബാന്‍ പിടിച്ചെടുത്ത സൈനിക ഉപകരണങ്ങളൊന്നും എത്രത്തോളം പ്രവര്‍ത്തനക്ഷമമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് താലിബാന്‍ വക്താവ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ വിമാനം ഉപയോഗിക്കാവൂയെന്നും ആയുധങ്ങള്‍ വെറുതേ ഉപയോഗിച്ച് പാഴാക്കി കളയരുതെന്നും താലിബാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായും അദ്ദേഹം പറഞ്ഞു.
ഖോസ്ത്, കുന്ദൂസ്, മസാര്‍-ഇ-ഷെരീഫ്, ഹെറാത്ത് തുടങ്ങിയ വിമനത്താവളങ്ങളുള്‍പ്പെടെ അഫ്ഗാനിസ്ഥാനിലുടനീളമുള്ള ഒമ്പത് പ്രധാന വിമാനത്താവളങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തിരുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനുള്ള കോടിക്കണക്കിന് ഡോളറുകളുടെ വിദേശസഹായം തടഞ്ഞുവെക്കുകയും ലോക രാജ്യങ്ങള്‍ ചെയ്തിരുന്നുവെന്നും തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങളും മറ്റും കാരണം അഫ്ഗാനിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും താലിബാന്‍ വക്താവ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഈ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളാണ് സ്വന്തമായി എല്ലാ കാര്യങ്ങളും രൂപീകരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ താലിബാന് പിന്തുണ നല്‍കിയിരിക്കുന്നത് ചൈനയും പാക്കിസ്ഥാനും മാത്രമാണ്.
ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി താലിബാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അമേരിക്ക താലിബാനെ അംഗാകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അമേരിക്ക താലിബാനെ അംഗീകരിക്കാതിരിക്കുന്നത് തുടര്‍ന്നാല്‍, അഫ്ഗാനിസ്ഥാന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും അത് അഫ്ഗാനിസ്ഥാനില്‍ മാത്രം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതരുത് ലോക രാജ്യങ്ങളില്‍ കൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് താലിബാന്‍ നേതാവ് സബിയുള്ള മുജാഹിദ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.തങ്ങളെ അംഗീകരിക്കാതിരിക്കുകയും രാജ്യത്തിനുള്ള വിദേശ ഫണ്ടുകള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ അത് അഫ്ഗാനിസ്താനെ മാത്രമല്ല ലോകത്തെയൊന്നാകെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications