നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ഒറ്റരാത്രികൊണ്ട് ചായക്കടക്കാരനില്‍ നിന്ന് ലോകപ്രശസ്തനായ ആ നീലക്കണ്ണുകാരനെ?
നീലക്കണ്ണുള്ള ആ ചായക്കടക്കാരനെ നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ...അങ്ങനെയൊന്നും ആ ചെറുപ്പക്കാരനെ ആരും മറക്കാന്‍ സാധ്യതയില്ല. ഒറ്റ ക്ലിക്കില്‍ജീവിതം തന്നെ മാറിമറഞ്ഞ, ഒരിക്കലും സ്വപ്‌നത്തില്‍ പോലും കടന്നുവരാത്തത്രയും പ്രശസ്തിയിലേക്ക് കുതിച്ച ആ ചെറുപ്പക്കാരന്‍ ഇപ്പോള്‍ വീണ്ടും തന്റെ സ്വന്തം വേരുകളിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.
2016ല്‍, ഒരു പ്രാദേശിക ഫോട്ടോഗ്രാഫര്‍ തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ നിന്നുള്ള ചായ വില്‍പ്പനക്കാരനായ അര്‍ഷാദ് ഒറ്റരാത്രികൊണ്ട് ഇന്റര്‍നെറ്റ് സെന്‍സേഷനായത്. 2016 ല്‍ തന്നെയാണ് ഇസ്ലാമാബാദിലെ ചായക്കടയില്‍ അര്‍ഷാദ് ഖാന്‍ എന്ന ഈ നിലക്കണ്ണുകാരന്‍ ജോലിക്ക് കയറുന്നത്.

അവിചാരിതമായി അവിടെ എത്തിയ ഫോട്ടോഗ്രാഫര്‍ ജിയ അലിയാണ് അര്‍ഷാദിന്റെ ഫോട്ടോ എടുക്കുന്നത്. ഈ ഫോട്ടോ ജിയാ അലി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.പിന്നീട് അങ്ങോട്ട് എങ്ങോട്ടും തിരിഞ്ഞാലും ആ ചാടക്കടക്കാരന്‍ തന്നെ... നീലക്കണ്ണുകളുള്ള മെലിഞ്ഞുവെളുത്ത സുന്ദരന്‍. വൈറലായതോടെ അര്‍ഷാദ് മോഡലിങ്ങ് രംഗത്തേക്ക് കടന്നു. പിന്നീട് അര്‍ഷാദിനെ കുറിച്ച് വാര്‍ത്തകളൊന്നും വന്നില്ല. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ നീലക്കണ്ണുള്ള ചെറുപ്പക്കാരന്റെ വാര്‍ത്തയാണ് വൈറലാവുകയാണ്.
നിരവധി മോഡലിംഗ് ഓഫറുകളും അഭിനയുിക്കാനുള്ള ഓഫറുകളും അദ്ദേഹത്തെ തേടിവന്നെങ്കിലും താന്‍ തേുവഴിയിലൂടെയാണോ ഇവിടെ വരെ എത്തിയത് ആ വഴിയിലേക്ക് തന്നെ അയാള്‍ തിരിച്ചുനടന്നു. തന്റെ സ്വന്തം നഗരമായ ഇസ്ലാമാബാദിലേക്ക് മടങ്ങിയെത്തിയ ഇദ്ദേഹം സ്വന്തമായൊരു കഫേ തുടങ്ങിയിരിക്കുകയാണ്.നഗരത്തില്‍ അര്‍ഷാദ് ഖാന്‍ 'കഫേ ചായ്വാല റൂഫ്ടോപ്പ്' എന്ന പേരില്‍ ഒരു കഫേ തുറന്നിട്ടുണ്ട്. ആധുനിക ശൈലിയിലുള്ള ചായക്കടയില്‍ ചായയ്ക്കൊപ്പം 15-20 വിഭവങ്ങള്‍ ലഭിക്കും. കഫേയ്ക്ക് 'അര്‍ഷാദ് ഖാന്‍' എന്ന് പേരിടാന്‍ ചിലര്‍ തന്നോട് ആവശ്യപ്പെട്ടെങ്കിലും 'ചായ് വാല' തന്റെ ഐഡന്റിറ്റിയുടെ ഭാഗമായി മാറിയതിനാല്‍ താന്‍ അത് നിരസിച്ചതായി ഉര്‍ദു ന്യൂസിനോട് സംസാരിക്കവേ ഖാന്‍ പറഞ്ഞു.
ഇനി ഞങ്ങള് കണ്ണുവെച്ചെന്ന് പറയരുത്..കണ്ണെടുക്കാനേ പറ്റുന്നില്ല;പച്ച സാരിയില്‍ സുന്ദരിയായി പ്രിയങ്ക
ഏറെ പ്രശസ്തിയിലേക്ക് എത്തിയിട്ടും തന്റെ ഉള്ളില്‍ മായാതെ കിടക്കുന്ന സങ്കടം ഒരിക്കല്‍ അര്‍ഷാദ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തില്‍ എന്ത് വേണമെങ്കിലും നിങ്ങള്‍ ചെയ്തോളു, പക്ഷേ ആദ്യം പഠനം പൂര്‍ത്തിയാക്കംഎന്നായിരുന്നു അര്‍ഷദ് പറയുന്നത്. പഠിക്കാന്‍ കഴിയാത്തതില്‍ തനിക്ക് വലിയ ദുഖമുണ്ടെന്നും അര്‍ഷാദ് പറയുന്നു.












Click it and Unblock the Notifications