കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക പാസ്പോര്‍ട്ട് റാങ്കില്‍ ഒന്നാം സ്ഥാനവുമായി ജപ്പാൻ; ഇന്ത്യക്ക് 87ാം സ്ഥാനം

Google Oneindia Malayalam News

ലണ്ടൻ: ലോക പാസ്പോര്‍ട്ട് റാങ്കില്‍ ഇന്ത്യ 87ാം സ്ഥാനത്ത്. ജപ്പാനാണ് ഒന്നാം സ്ഥാനം.ഹെൻലി ആൻഡ് പാർട്‌നേഴ്‌സ് എന്ന ഇമിഗ്രേഷൻ കമ്പനി തയ്യാറാക്കിയ പട്ടികയില്‍ അഫ്‌ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സിംഗപ്പൂരും, ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനത്ത്.

ആദ്യ രണ്ട് സ്ഥാനങ്ങളിലും യൂറോപ്യൻ രാജ്യങ്ങളെ പിന്തള്ളി ഏഷ്യ ഇടംപിടിച്ചപ്പോള്‍ ജര്‍മനിയാണ് മൂന്നാം സ്ഥാനത്ത്. ഹെൻലി പാസ്‌പോർട്ട് ഇൻഡെക്‌സ് പ്രകാരം 193 രാജ്യങ്ങളിലേക്കാണ് ജപ്പാന് പാസ്‌പ്പോര്‍ട്ടിന് പ്രവേശന അനുമതിയുളളത്. 60 രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ പാസ്പോര്‍ട്ടിന് സഞ്ചാര സ്വാതന്ത്യം.

passport

അതേസമയം 187 രാജ്യങ്ങളില്‍ അനുമതിയുള്ള യുകെ പാസ്പ്പോർട്ട് ആറാമതും, അമേരിക്ക ഏഴാം സ്ഥാനത്തുമാണ്.186 രാജ്യങ്ങളിലേക്കാണ് അമേരിക്കൻ പാസ്പോര്‍ട്ടിന് പ്രവേശനമുള്ളത്.പട്ടിക പ്രകാരം റഷ്യ 50ാം സ്ഥാനത്തും, ചൈന 69ാം സ്ഥാനത്തുമാണ്. 119 രാജ്യങ്ങളിലേക്കാണ് റഷ്യൻ പാസ്പോര്‍ട്ടിന് അനുമതിയുള്ളത്. 80 രാജ്യങ്ങളിലാണ് ചൈനീസ് പാസ്‌പോര്‍ട്ടിന് അനുമതി.

 കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അപൂര്‍വ രക്തഗ്രൂപ്പ്; സൗദിയിലേക്ക് പറന്ന് നാല് മലയാളികള്‍ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അപൂര്‍വ രക്തഗ്രൂപ്പ്; സൗദിയിലേക്ക് പറന്ന് നാല് മലയാളികള്‍

ഏറ്റവും പുറകില്‍ നില്‍ക്കുന്ന അഫ്ഗാനിസ്ഥാന് 27 രാജ്യങ്ങളിലേക്ക് മാത്രമാണ് പ്രവേശനം. 2017-ൽ, ലോകത്ത് ഏറ്റവുമധികം സ്വീകാര്യമായ 10 പാസ്‌പോർട്ടുകളിൽ ഏഷ്യൻ രാജ്യങ്ങൾ ഇടംനേടിയിരുന്നില്ല. എന്നാല്‍ നിലവിലത്തെ പട്ടിക പ്രകാരം റാങ്കിങില്‍ യൂറോപ്യൻ ആധിപത്യം കുറയുന്നതായാണ് വ്യക്താമാകുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ലോക സാഹചര്യങ്ങളുടെ അടിസ്ഥാനാത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

മോദിയുടെയും,യോഗിയുടെയും ചിത്രങ്ങള്‍ മാലിന്യ കുമ്പാരത്തില്‍; പിരിച്ചുവിട്ട ശുചീകരണ തൊഴിലാളിയെ തിരിച്ചെടുത്തുമോദിയുടെയും,യോഗിയുടെയും ചിത്രങ്ങള്‍ മാലിന്യ കുമ്പാരത്തില്‍; പിരിച്ചുവിട്ട ശുചീകരണ തൊഴിലാളിയെ തിരിച്ചെടുത്തു

രാജ്യങ്ങളുടെ നിലവിലെ സാഹചര്യങ്ങൾ മനസിലാക്കാനും ഏറ്റവും മികച്ച സഞ്ചാര സ്വാതന്ത്രമുള്ള രാജ്യങ്ങളെ കണ്ടെത്താനും സഹായിക്കുക എന്നതാണ് പട്ടികയുടെ ലക്ഷ്യം. മഹാമാരിക്ക് ശേഷമുള്ള ലോക സഞ്ചാരങ്ങളും, പാലായനങ്ങളുമെല്ലാം വീണ്ടെടുപ്പിന്റെ പാതയിലായാതിനാല്‍ പട്ടികയില്‍ മാറ്റം വരാൻ സമയമെടുക്കുമെന്ന് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഹെൻലി ആൻഡ് പാർട്‌നേഴ്‌സ് ചെയർമാൻ ക്രിസ്റ്റ്യൻ കൈലിൻ അഭ്യപ്രായപ്പെടുന്നു.

പോസ്റ്റായാൽ നമ്മൾ പോസിൽ പിടിക്കും... സൂപ്പർ ഗ്ലാമറാസായി അമേയ മാത്യു

English summary
The World's Most And Least Powerful Passports In 2022 japan in first positon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X