• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പ്രതിഷേധിച്ചതാണ് കുറ്റം; യുവതികളുടെ മാനത്തിന് വിലയിട്ട് സൈന്യം!! ജയിലുകളില്‍ കൂട്ടബലാല്‍സംഗം

  • By Ashif

അടുത്തിടെ പുറത്തുവന്ന ഡോക്യുമെന്ററിയാണ് ലോകത്ത് ഇപ്പോള്‍ പ്രധാന ചര്‍ച്ച. ഫ്രഞ്ച് ടിവി ചാനല്‍ ഫ്രാന്‍സ് 2 പുറത്തുവിട്ടതാണ് കുറച്ചുസ്ത്രീകളുടെ അനുഭവങ്ങള്‍. അവര്‍ ചെയ്ത തെറ്റ് എന്താണെന്ന് അറിയുമോ? ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും കിരാത നടപടികള്‍ക്കെതിരേ പരസ്യമായി പ്രതിഷേധിച്ചു എന്നത് മാത്രം. എന്നാല്‍ ക്രൂരതയ്ക്ക് ഇരയായ ചിലരാകട്ടെ ഈ തെറ്റുപോലും ചെയ്തിട്ടില്ല. എപ്പോള്‍ വേണമെങ്കിലും പിടിച്ചുകൊണ്ടുപോകാം എന്ന ഭയത്തില്‍ കഴിയുന്ന ഒരുകൂട്ടം യുവതികള്‍. തന്റെ ഊഴംകാത്തിരിക്കുന്ന കൊച്ചുപെണ്‍കുട്ടികള്‍. കണ്ണുള്ളവര്‍ കാണണമിത്. കാതുള്ളവര്‍ കേള്‍ക്കേണ്ടതാണിത്. ദുരന്തമുഖം എക്കാലത്തും സ്ത്രീ ജന്മങ്ങളോട് കാണിക്കുന്ന ക്രൂരതകള്‍....

ദുരന്തകാഴ്ചകള്‍

ദുരന്തകാഴ്ചകള്‍

ലോകത്തെ എല്ലാ വന്‍ ശക്തികളും ആയുധ ബലം കാണിക്കാന്‍ തിടുക്കം കാട്ടുന്ന സിറിയയിലാണ് ദുരന്തകാഴ്ചകള്‍. ആരും കൊതിക്കുന്ന സൗന്ദര്യം ശാപമയിരിക്കുന്നു ഇവിടുത്തെ പെണ്‍കൊടികള്‍ക്ക്. കുട്ടികള്‍ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.

സിറിയ, ദി മഫില്‍ഡ് ക്രൈ

സിറിയ, ദി മഫില്‍ഡ് ക്രൈ

സിറിയ, ദി മഫില്‍ഡ് ക്രൈ എന്ന തലക്കെട്ടിലാണ് ഫ്രഞ്ച് ചാനല്‍ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം പിടിച്ചുകൊണ്ടുപോയി ജീവിക്കുന്ന മൃതദേഹങ്ങളാക്കി മാറ്റിയിരിക്കുകയാണ് സിറിയന്‍ സ്ത്രീകളെ.

മാംസ ദാഹം

മാംസ ദാഹം

സര്‍ക്കാരിന്റെ കിരാത നടപടികള്‍ക്കെതിരേ പ്രതിഷേധിച്ചവരാണ് നേരത്തെ ജയിലിലടയ്ക്കപ്പെട്ടിരുന്നത്. സ്ത്രീകള്‍ ജയിലില്‍ അടയ്ക്കപ്പെട്ടാല്‍ തിടുക്കത്തില്‍ മാംസ ദാഹത്തോടെ പുരുഷ വാഡന്‍മാര്‍ എത്തുമത്രെ.

പതിനായിരക്കണക്കിന്

പതിനായിരക്കണക്കിന്

പതിനായിരക്കണക്കിന് സ്ത്രീകളാണ് സിറിയന്‍ ജയിലുകളില്‍ അടയ്ക്കപ്പെട്ടിരിക്കുന്നത്. തെക്കന്‍ നഗരമായ ദര്‍ആയില്‍ നിന്നു മാത്രം ആയിരങ്ങള്‍. ഇവിടുത്തെ പോലീസ് ചെക്‌പോയിന്റില്‍ പ്രതിഷേധിച്ചതാണ് അറസ്റ്റിന് ആദ്യ കാരണം.

ഗുരുതരമായ കുറ്റം ചുമത്തി

ഗുരുതരമായ കുറ്റം ചുമത്തി

സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം ലഭ്യമക്കണമെന്നവശ്യപ്പെട്ടായിരുന്നു ദര്‍ആയിലെ സമരം. എന്നാല്‍ അറസ്റ്റിലായ യുവതികള്‍ക്കെിരേ ചുമത്തിയ കുറ്റം മറ്റൊന്നായിരുന്നു. ഭീകരവാദികള്‍ക്ക് ആയുധമെത്തിച്ചു എന്ന കുറ്റം.

ഭര്‍ത്താക്കന്‍മാരുടെ മുന്നിലിട്ട്

ഭര്‍ത്താക്കന്‍മാരുടെ മുന്നിലിട്ട്

ചെക്‌പോയിന്റുകള്‍, തെരുവുകള്‍, വീടുകള്‍ തുടങ്ങി എവിടെ വച്ചു സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയാണെന്ന് ഉദ്യോഗസ്ഥ പറയുന്നു. മാത്രമല്ല, വീടുകളിലെത്തുന്ന സൈന്യം ഭര്‍ത്താക്കന്‍മാരുടെ മുന്നിലിട്ട് ബലാല്‍സംഗം ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തിയെന്നും അവര്‍ വെളിപ്പെടുത്തി.

സഹായത്തിന്റെ മറവില്‍

സഹായത്തിന്റെ മറവില്‍

കഴിഞ്ഞിദവസം പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥരും സിറിയന്‍ സ്ത്രീകളെ പീഡിപ്പിക്കുന്നു എന്നാണുള്ളത്. ഭക്ഷണ പദാര്‍ഥങ്ങള്‍ നല്‍കുന്നതിന് പകരമായിട്ടായിരുന്നുവത്രെ ഉദ്യോഗസ്ഥരുടെ പീഡനം. ദുരന്തഭൂമിയില്‍ ആരാലും രക്ഷയില്ലാത്ത ഒരു ജനതയായി മാറിയിരിക്കുന്നു സിറിയന്‍ സ്ത്രീകള്‍.

പരസ്യമായി അഴിച്ചുപരിശോധന

പരസ്യമായി അഴിച്ചുപരിശോധന

ഇവരുടെ വസ്ത്രം പരസ്യമായി അഴിച്ചുപരിശോധിക്കുമത്രെ സൈന്യം. വസ്ത്രത്തിനകത്ത് ആയുധം ഒളിപ്പിച്ചു കടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് ഈ പരിശോധന. ആയുധം കണ്ടെത്തിയില്ലെങ്കിലും അറസ്റ്റ് ചെയ്യപ്പെടും.

അല്‍വ പറയുന്നു

അല്‍വ പറയുന്നു

ഡോക്യുമെന്ററില്‍ അനുഭവങ്ങള്‍ പങ്കുവച്ചവരില്‍ പ്രധാനിയായിരുന്നു അല്‍വ (ഇത് യഥാര്‍ഥ പേരല്ല). ഇവളെ പിടികൂടിയതും മേല്‍പ്പറഞ്ഞ കുറ്റം ചുമത്തി തന്നെ. പരിക്കേറ്റ കുട്ടികള്‍ക്ക് വൈദ്യസഹായം എത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതായിരുന്നു അല്‍വയുടെ നേതൃത്വത്തില്‍ ഒരു സംഘം യുവതികള്‍.

ജയിലിലടയ്ക്കപ്പെട്ടു

ജയിലിലടയ്ക്കപ്പെട്ടു

അല്‍വയടക്കമുള്ളവരെ ജയിലിലടയ്ക്കപ്പെട്ടു. ഓരോരുത്തരെ പ്രത്യേകം സെല്ലുകളിലേക്ക് മാറ്റി. സെല്ലിലടച്ചാല്‍ ഉടന്‍ പുരുഷ വാഡന്‍മാര്‍ എത്തുമെന്ന് അല്‍വ പറയുന്നു. പിന്നീട് ക്രൂരമായ പീഡനമാണ്.

ബലാല്‍സംഗ പരീക്ഷണം

ബലാല്‍സംഗ പരീക്ഷണം

എങ്ങനെ ക്രൂരമായി ബലാല്‍സംഗം ചെയ്യാമെന്ന് പരീക്ഷിക്കുകായായിരുന്നു അവരെന്ന് അല്‍വ പറയുമ്പോള്‍ ആ മുഖത്ത് പക വ്യക്തമാകുന്നു. ആദ്യദിവസം മൂന്ന് പുരുഷന്‍മാരാണ് അല്‍വയെ പിടിച്ചുകിടത്തിയത്. നാലാമന്‍ കാമദാഹം തീര്‍ത്തു.

പിച്ചിച്ചീന്തപ്പെട്ടു

പിച്ചിച്ചീന്തപ്പെട്ടു

അല്‍വ വിവാഹിതയായിരുന്നില്ല. അല്‍വയോടൊപ്പം പിടിക്കപ്പെട്ടവരും അവിവാഹിതരായിരുന്നു. എല്ലാവരും പിച്ചിച്ചീന്തപ്പെട്ടു. ഇതിനെല്ലാം പുറമെ ക്രൂരമായ മര്‍ദ്ദനവും ഇവര്‍ക്കേല്‍ക്കേണ്ടി വന്നു.

ആദ്യം വന്നവര്‍

ആദ്യം വന്നവര്‍

ദമസ്‌കസിലെ കഫര്‍ സൗസയിലെ ജയിലിലാണ് അല്‍വ പീഡിപ്പിക്കപ്പെട്ടത്. ആദ്യം മൂന്ന് പുരുഷന്മാര്‍ സെല്ലിലേക്ക് കടന്നു വന്നു. അല്‍വയോട് സംസാരിച്ചതേയില്ല. അവര്‍ അല്‍വയുടെ വസ്ത്രങ്ങള്‍ വേഗത്തില്‍ അഴിക്കുകയായിരുന്നു.

അടിവയറ്റിന് മര്‍ദ്ദിക്കുക

അടിവയറ്റിന് മര്‍ദ്ദിക്കുക

തടയാനുള്ള വിഫല ശ്രമങ്ങള്‍ അല്‍വ നടത്തി. പക്ഷേ, മര്‍ദ്ദനമായിരുന്നു അപ്പോള്‍. അടിവയറ്റിന് മര്‍ദ്ദിക്കുക സൈന്യത്തിന്റെ ഹോബിയാണെന്ന് അല്‍വ പറയുന്നു. ആത്മാവ് നഷ്ടമാകുന്ന പോലെ തോന്നിയെന്ന് അല്‍വ പറയുന്നു.

മറ്റൊരുതവണ

മറ്റൊരുതവണ

മറ്റൊരുതവണ അഞ്ച് പുരുഷന്‍മാരെത്തിയാണ് പീഡിപ്പിച്ചത്. നാല് തവണ ഇങ്ങനെ പീഡനത്തിന് ഇരയായി. അപ്പോഴേക്കും ശരീരം ഒന്നിനും കഴിയാത്ത അവസ്ഥയിലായിരുന്നു.

ബോധം നഷ്ടമായിട്ടും

ബോധം നഷ്ടമായിട്ടും

അവസാനം പീഡനത്തിന് ഇരയായപ്പോള്‍ ബോധം പോയിരുന്നു. അപ്പോഴും സൈനികര്‍ കാമദാഹം തീര്‍ക്കുകയായിരുന്നു. പിന്നീട് ഉണര്‍ന്നത് ആശുപത്രിയിലാണ്.

ഡോക്ടര്‍ പറഞ്ഞു

ഡോക്ടര്‍ പറഞ്ഞു

മരിച്ചുവെന്ന് കരുതിയാണ് അവര്‍ നിന്നെ ഒഴിവാക്കിയതെന്ന് അല്‍വയോട് പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടെ അറസ്റ്റിലായ പലരെയും പിന്നെ കണ്ടിട്ടേ ഇല്ലെന്ന് അല്‍വ ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപിലിരുന്ന് വിവരിക്കുന്നു.

മറിയം ഖലീഫ്

മറിയം ഖലീഫ്

സര്‍വകലാശാലാ വിദ്യാര്‍ഥിയായിരുന്നു മറിയം ഖലീഫ്. ഹമയിലായിരുന്നു അവളുടെ വീട്. പഠനത്തോടൊപ്പം ഇവര്‍ ജോലിയും ചെയ്തിരുന്നു. അവളുടെ നാട്ടില്‍ പ്രശ്‌നമുണ്ടായപ്പോള്‍ സൈന്യമിറങ്ങിയത് മുതല്‍ തുടങ്ങിയതാണ് ദുരിതം.

കുടുംബം നഷ്ടപ്പെട്ടു

കുടുംബം നഷ്ടപ്പെട്ടു

സംഘര്‍ഷത്തിനിടെ കുടുംബത്തെ നഷ്ടപ്പെട്ടു. ഒരിക്കല്‍ കുടുംബത്തെ തേടി പുറത്തിറങ്ങിയെങ്കിലും ഭയം മൂലം വീട്ടില്‍ വേഗം തിരിച്ചെത്തി. പിന്നാലെയെത്തിയ സൈനികര്‍ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

അഞ്ച് സ്ത്രീകള്‍

അഞ്ച് സ്ത്രീകള്‍

വലിച്ചഴച്ചാണ് മറിയത്തെ കൊണ്ടുപോയത്. സൈനിക വാഹനത്തിലേക്ക് എടുത്തെറിയപ്പെട്ടു. അഞ്ച് സ്ത്രീകള്‍ ആ സമയം വാഹനത്തിലുണ്ടായിരുന്നു. ഇവരെയും ഇതുപോലെ പിടിച്ചതാണ് സൈന്യം.

കിഡ്ണി നഷ്ടമായി

കിഡ്ണി നഷ്ടമായി

55 കാരി ഉമ്മു മുസ്തഫയും മറിയത്തിനൊപ്പം പിടിക്കപ്പെട്ടു. ജയിലില്‍ ക്രൂരമര്‍ദ്ദനമായിരുന്നു ഇവര്‍ക്കെല്ലാം. മര്‍ദ്ദനം മൂലം മറിയത്തിന്റെ കിഡ്ണിക്ക് കേടു സംഭവിച്ചു.

തലകീഴായി തൂക്കി

തലകീഴായി തൂക്കി

മറിയത്തോടൊപ്പം പിടിക്കപ്പെട്ടവരെയെല്ലാം ഒരു സെല്ലില്‍ തലകീഴായി തൂക്കിയിടുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായി മര്‍ദ്ദിച്ചു. രാത്രിയില്‍ ഇവരെ നിലത്തിറക്കി വൃത്തിയാക്കിയ ശേഷം കേണലിന്റെ മുറിയിലെത്തിച്ചു.

പീഡനം കാണാന്‍ ഉദ്യോഗസ്ഥരും

പീഡനം കാണാന്‍ ഉദ്യോഗസ്ഥരും

കേണല്‍ സുലൈമാന്‍ എന്ന വ്യക്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് മറിയം പറയുന്നു. ബലാല്‍സംഗം ചെയ്യുന്നത് കാണാന്‍ കേണല്‍ മറ്റു സൈനിക ഓഫീസര്‍മാരെയും വിളിച്ചിരുന്നു. ഓരോ സുഹൃത്തുക്കളെയും ബലാല്‍സംഗം ചെയ്യുന്നത് ഞാന്‍ കണ്ടുവെന്ന് മറിയം വിശദീകരിക്കുന്നു.

ഗര്‍ഭിണിയെയും

ഗര്‍ഭിണിയെയും

തങ്ങളുടെ കൂടെ ഒരു ഗര്‍ഭിണിയുമുണ്ടായിരുന്നു. അവളും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പകല്‍ ശാരീരിക പീഡനവും രാത്രിയില്‍ ബലാല്‍സംഗവും. ദിവസങ്ങളോളം ഇങ്ങനെ കഴിഞ്ഞുവെന്ന് മറിയം പറയുന്നു.

വനിതാ ഓഫീസര്‍

വനിതാ ഓഫീസര്‍

ദര്‍ആയിലെ വനിതാ ഓഫീസറുടെ അഭിമുഖവും ഡോക്യുമെന്ററിയിലുണ്ട്. അവര്‍ സൈന്യത്തിന്റെ ക്രൂരത കണ്ടുമടുത്ത് ജോലി ഉപേക്ഷിച്ചതാണ്. സ്ത്രീകളെ എങ്ങനെ പീഡിപ്പിക്കാമെന്ന് സൈനികര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നുവത്രെ.

സൗദിയില്‍ ഭരണം തലമുറ മാറുന്നു; അര്‍ധരാത്രി നടക്കുന്നതിന്റെ രഹസ്യം!! സുപ്രധാന മൂന്ന് തീരുമാനങ്ങള്‍

കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

സൗദിയെ പിടിച്ചുകുലുക്കി രാജാവ്; പട്ടാള മേധാവിയെ പുറത്താക്കി, കൂട്ടപ്പുറത്താക്കല്‍!! വനിതാ മന്ത്രിയും

English summary
ThemToo: Syrian Women Tell Stories of Rape in Regime Prisons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more