Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറ്റാലിയൻ രാജകുമാരിയുടെ കോടികൾ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയി; കവർന്നത് സുരക്ഷിത അറകളിൽ നിന്ന്

റോം: ഇറ്റാലിയൻ രാജകുമാരി വിക്ടോറിയ ഒഡൈസ്കാൽച്ചിയുടെ ആഭരണങ്ങൾ വസതിയിൽ നിന്ന് മോഷണം പോയി. സെൻട്രൽ റോമിൽ സ്ഥിതിചെയുന്ന പെന്റ്ഹൗസിൽ നിന്നാണ് ആഭരണങ്ങൽ മോഷണം പോയത്. രണ്ട് ദശലക്ഷം യൂറോ (18,11,40,893 ഇന്ത്യൻ രൂപ) മൂല്യമുള്ള ആഭരണങ്ങൾ ആണ് മോഷ്ടിക്കപ്പെട്ടത്.

സുരക്ഷിത അറകളിലായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ചരിത്രപരമായി വലിയ പ്രാധാന്യമുള്ള അതുല്യമായ ആഭരണങ്ങളാണ് മോഷണം പോയത്. ഇതിന് പുറമേ വിലപിടിപ്പുള്ള നിരവധി വസ്തുക്കളും മോഷ്ടിക്കപ്പെട്ടതായാണ് വിവരം. ആഭരണങ്ങൾ മോഷ്ടിച്ചതാരാണ് എന്നറിയാന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

robe

പെന്റ് ഹൗസിൽ, കൊളോസിയത്തിനും പ്യാസ വെനീസിയയ്ക്കും അഭിമുഖമായുള്ള ബാൽക്കണിയിലൂടെയാണ് മോഷ്ടാക്കൾ അപ്പാർട്ടുമെന്റിനുള്ളിൽ കയറിയത് എന്നാണ് പ്രാഥമിക സൂചനകൾ. കവർച്ച നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അപായ സൈറൺ സംവിധാനം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കവർച്ചക്കാർക്ക് അകത്ത് കയറുമ്പോൾ സമീപവാസികൾ പോലും അറിഞ്ഞില്ല.

ഇറ്റലിയിലെ വളരെ പ്രധാനപ്പെട്ട ഫെറാഗോസ്റ്റോ അവധി ദിവസങ്ങളിൽ നഗരവാസികൾ വേനൽക്കാല വിനോദസഞ്ചാ കേന്ദ്രങ്ങളിലേക്ക് പോകുന്നത് പതിവാണ്. ഈ സമയം നോക്കി ആണ് മോഷണം നടത്തിയത് എന്നതിനാൽ കൃത്യമായ ആസൂത്രണം നടത്തിയതിന് ശേഷമാണ് മോഷണം എന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. മോഷ്ടാക്കളെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സമീപത്തെ തെരുവുകളിൽ നിന്നുള്ള സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+