വിദ്യാര്‍ത്ഥികളോട് ലൈംഗികമായി പെരുമാറിയ 30 അധ്യാപകര്‍ക്ക് വിലക്ക്
ലണ്ടന്‍: വീടും വിദ്യാലയവും പെണ്‍ക്കുട്ടികള്‍ക്ക് നരഗമാകുന്ന അവസ്ഥയാണിന്ന് കാണാന്‍ കഴിയുന്നത്. പെണ്‍കുട്ടികള്‍ക്ക് രക്ഷകരായി മാറേണ്ട സ്‌കൂളുകളും അധ്യാപകരും അവര്‍ക്കെതിരെ തിരിയുന്നു. നല്ല പാഠങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടയിടത്ത് വിദ്യാര്‍ത്ഥികളോട് ലെംഗികമായി പെരുമാറുകയാണ് അധ്യാപകര്‍. ബ്രിട്ടണിലെ സ്‌കൂളുകളില്‍ ഇത്തരത്തിലുള്ള പീഡനക്കേസുകളും പരാതികളും ഏറിവരുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആറു മാസത്തിനിടെ ലൈംഗികമായി പെരുമാറിയ മുപ്പത് അധ്യാപകരെയാണ് ബ്രിട്ടണിലെ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 21 അധ്യാപകരായിരുന്നു. ഓരോ വര്‍ഷം കഴിയുംതോറും എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചുക്കൊടുക്കുകയും അതിനെക്കുറിച്ച് പറഞ്ഞുക്കൊടുക്കുകയും ചെയ്യുകയാണ് പതിവ്.

ബ്രിട്ടണില്‍ നിന്ന് സ്വന്തം വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ ജെറമി ഫോറസ്റ്റിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെയാണ് അധ്യാപകരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍ പരാതിയുമായി മുന്നോട്ട് വരുന്നതെന്നാണ് പറയുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ നിയമങ്ങള്‍ ശക്തമാക്കിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഏതെങ്കിലും തരത്തില്‍ പരാതി ലഭിച്ചാലുടന്‍ സ്‌കൂളില്‍ നിന്നും അധ്യാപകരെ പുറത്താക്കുമെന്നും അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications