Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് ചാര ബലൂണല്ല', ദിശ തെറ്റി അമേരിക്കയില്‍ എത്തിയതിന്റെ കാരണം, വിശദീകരണവുമായി ചൈന

സിവിലിയന്‍ കാലാവസ്ഥ നിരീക്ഷണ ബലൂണാണ് അമേരിക്കയുടെ മുകളില്‍ കണ്ടതെന്നാണ് ചൈന വിശദീകരിക്കുന്നത്.

china

ബീജിംഗ് : അമേരിക്കയുടെ ആകാശത്ത് ചാരപ്രവര്‍ത്തനത്തിനെന്ന് സംശയിക്കുന്ന ചൈനീസ് ബലൂണ്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടെയിലും ഭിന്നത രൂക്ഷമായിരുന്നു. സംഭവത്തിന് പിന്നാലെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അടുത്ത ആഴ്ച നടത്താനിരുന്ന ചൈന സന്ദര്‍ശനം മാറ്റിവച്ചിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. കാലാവസ്ഥ നിരീക്ഷണത്തിനുള്ള ബലൂണ്‍ ദിശ തെറ്റി അമേരിക്കയുടെ വ്യോമ പരിധിയിലേക്ക് എത്തിയതാണെന്ന് ചൈന വിശദീകകരിച്ചു .

യു എസിലെ മൊണ്ടാന സംസ്ഥാനത്തെ ബില്ലിംഗസ് നഗരത്തിന് മുളിലായാണ് വലിയ ബലൂണ്‍ പ്രത്യേക്ഷപ്പെട്ടത്. യു എസിന്റെ തന്ത്ര പ്രധാനമായ മേഖലയാണ് മൊണ്ടാന. ഇവിടെ ചൈന ചാരപ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഈ ബലൂണ്‍ അയച്ചതെന്നാണ് വിലയിരുത്തപ്പെട്ടത്. ഈ ബലൂണുകള്‍ വെടിവച്ചിടാന്‍ യു എസ് സര്‍വ്വ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു . ഇതിനിടെയാണ് ചൈന വീശദീകരണവുമായി രംഗത്തെത്തിയത്.

സിവിലിയന്‍ കാലാവസ്ഥ നിരീക്ഷണ ബലൂണാണ് അമേരിക്കയുടെ മുകളില്‍ കണ്ടതെന്നാണ് ചൈന വിശദീകരിക്കുന്നത്. കാറ്റില്‍ ദിശ തെറ്റിയാണ് ഇത് അമേരിക്കയുടെ ഭാഗത്തേക്ക് എത്തിയത്. സംഭവത്തില്‍ ചൈന ഖേദപ്രകടനം നടത്തിയിട്ടുണ്ട്. ഇതേ കുറിച്ച് അമേരിക്കയുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും ചൈന വ്യക്തമാക്കി.

എന്നാല്‍ വിഷയത്തില്‍ കടുത്ത അതൃപ്തിയാണ് അമേരിക്ക രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ചൈനീസ് സന്ദര്‍ശനം യു എസ് സ്റ്റേറ്റ് സെക്രട്ടറി മാറ്റിവച്ചത്. നിലവില്‍ ചൈനീസ് സന്ദര്‍ശത്തിന് അനുകൂലമായ സാഹചര്യങ്ങളല്ല ഉള്ളതെന്നാണ് യു എസ് വിശദീകരിക്കുന്നത്. അതേസമയം, ലാറ്റിനമേരിക്കയില്‍ മറ്റൊരു ചൈനീസ് ബലൂണ്‍ നിരീക്ഷിച്ചതായി പെന്റഗണ്‍ വെള്ളിയാഴ്ച പറഞ്ഞു.

എന്നാല്‍ കൃത്യമായി എവിടെയാണെന്ന് പറഞ്ഞിട്ടില്ല. യുഎസിനു മുകളിലൂടെയുള്ള ബലൂണ്‍ പറക്കലിനെക്കുറിച്ച് ചൊവ്വാഴ്ച പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ടെന്നും ഈ സമയത്ത് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയിലേക്ക് പോകുന്നത് ഉചിതമല്ലെന്ന് ഭരണകൂടത്തിന് സമവായമുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍ - പിയറി പറഞ്ഞു. അതേസമയം, ആകാശത്ത് കണ്ട അത്ഭുത കാഴ്ച്ചയെ വിലയിരുത്താന്‍ യുഎസ് സൈന്യം ഈ സ്ഥലത്ത് നേരിട്ടെത്തി . കുറച്ച് ദിവസങ്ങളിലായി ഈ രൂപം ആകാശത്തിലൂടെ പറക്കുന്നുണ്ടെന്ന് പെന്റഗണ്‍ പറയുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+