കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഇന്ത്യയല്ല, പാകിസ്താനാണ്; പ്രതിഷേധക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പാക് ഹൈക്കോടതി

Google Oneindia Malayalam News

Recommended Video

cmsvideo
Islamabad judge assures protestors their rights will be protected | Oneindia Malayalam

ഇസ്ലാമാബാദ്: പാക് ഹൈക്കോടതിയില്‍ ഇന്ത്യക്ക് വിമര്‍ശനം. പ്രതിഷേധക്കാരുടെ ഭരണാ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ചൂണ്ടിക്കാണിച്ച പാക് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്ത്യയില്‍ പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അത്തര്‍ മിന്നല്ലയുടെ പരാമര്‍ശം. ജനാധിപത്യ രാഷ്ട്രമായിരുന്നിട്ടും ഇന്ത്യ പ്രതിഷേധക്കാരുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നാണ് ജഡ്ജി ചൂണ്ടിക്കാണിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: ഗുജറാത്തില്‍ തിരക്കിട്ട് ചേരികള്‍ ഒഴിപ്പിക്കല്‍ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: ഗുജറാത്തില്‍ തിരക്കിട്ട് ചേരികള്‍ ഒഴിപ്പിക്കല്‍

ഇസ്ലാമാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ച 23 മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ജനുവരി 28ന് അവാമി വര്‍ക്കേഴ്സ് പാര്‍ട്ടി സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് 23 മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. പ്രവിശ്യാ പ്രസിഡന്റ് അമ്മര്‍ റാഷിദ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് തെരുവിലിറങ്ങിയതെന്നാണ് പോലീസ് ഉന്നയിക്കുന്ന വാദം.

1571739991-png-1582

എല്ലാവരുടേയും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. ഇത് ഇന്ത്യയല്ല, പാകിസ്താനാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴാണ് ഹൈക്കോടതി ജഡ്ജിയുടെ പ്രസ്താവന.

"തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തരുത്. ഞങ്ങള്‍ വിമര്‍ശനങ്ങളെ ഭയക്കുന്നില്ല" ജഡ്ജി പറയുന്നു. നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍ അനുമതി നേടൂ. നിങ്ങള്‍ക്ക് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതി ഇവിടെയുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമക്കിയ സംഭവത്തില്‍ കഴിഞ്ഞ ആഴ്ച കോടതി മജിസ്ട്രേറ്റില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഭരണകൂടം പ്രതിഷേധക്കാര്‍ക്കെതിരായ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിച്ചതായി ഇസ്ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹംസ ഷഫ്ഖാത്ത് കോടതിയില്‍ അറിയിച്ചിരുന്നു. കോടതി ഇവര്‍ക്ക് പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

പാക് ഭരണകുടം തങ്ങള്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിയതായി റാഷിദ് ട്വീറ്റ് ചെയ്തിരുന്നു. തങ്ങള്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ളത് രാജ്യത്തെ ആവിഷ്കാരസ്വാതന്ത്ര്യമാണെന്നും റാഷിദ് ട്വീറ്ററില്‍ കുറിച്ചു.

അടുത്ത കാലത്തായി ഇന്ത്യ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് എന്നാണ് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ നടന്ന സംഭവങ്ങള്‍സ കാണിക്കുന്നത്. സിഎഎയെ വിമര്‍ശിച്ച നാടകത്തിന്റെ പേരില്‍ കര്‍ണാടത്തിലെ ഒരു സ്വകാര്യ സ്കൂളിലെ മുതിര്‍ന്ന അധ്യാപികക്കും രക്ഷിതാവിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. രണ്ടാഴ്ചക്ക് ശേഷമാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പുറമേ വിവാദ പ്രസ്താവനയുടെ പേരില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ അസം, യുപി, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ദില്ലി എന്നീ സംസ്ഥാനങ്ങള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ക്വിയര്‍ പ്രൈഡില്‍ ഇമാം അനുകൂല മുദ്രാവാക്യം മുഴക്കിയ 51 പേര്‍ക്കെതിരെ മുംബൈ പോലീസും രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

English summary
‘This is Pakistan, not India’: Islamabad judge assures protestors their rights will be protected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X