കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് മയപ്പെടുത്തി യുഎസ്!!! അമേരിക്കയും ഉത്തരകൊറിയയും ശത്രുക്കളല്ല!!!!

കൊറിയ തങ്ങൾക്ക് ഭീക്ഷണിയായാൽ തിരിച്ചടിക്കുമെന്ന് യുഎസ്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഉത്തര കൊറിയയ്ക്കെതിരെ നിലപാട് മയപ്പെടുത്തിയ അമേരിക്ക. ഉത്തരകൊറിയയ്ക്കെതിരെ അമേരിക്ക ഒരിക്കലും ഭീക്ഷണി ഉയർത്തിയിരുന്നില്ലയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. മേഖലയിൽ സങ്കർഷമുണ്ടാക്കാൻ തങ്ങൾക്ക് താൽപര്യമില്ല. എന്നാൽ കൊറിയ തങ്ങൾക്ക് ഭീക്ഷണിയായാൽ തിരിച്ചടികൊടുക്കുമെന്ന് ടില്ലേഴ്സ് പറഞ്ഞു.

അബു ഭുജാനിയുടെ മരണം!!! കശ്മീർ വീണ്ടും സംഘർഷത്തിലേക്കോ!!! താഴ്വരയിൽ വീണ്ടും നിയന്ത്രണങ്ങൾ!! അബു ഭുജാനിയുടെ മരണം!!! കശ്മീർ വീണ്ടും സംഘർഷത്തിലേക്കോ!!! താഴ്വരയിൽ വീണ്ടും നിയന്ത്രണങ്ങൾ!!

അസാധുവാക്കിയ നോട്ടുകളുടെ കണക്ക് അറിയിക്കും!!! നോട്ടെണ്ണൽ തുടരുന്നുവെന്ന് ജെയ്റ്റലി!!!അസാധുവാക്കിയ നോട്ടുകളുടെ കണക്ക് അറിയിക്കും!!! നോട്ടെണ്ണൽ തുടരുന്നുവെന്ന് ജെയ്റ്റലി!!!

america

തുടർച്ചയായി ഉത്തര കൊറിയ നടത്തുന്ന ബാലസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്കെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. ഉത്തര കൊരിയക്കെതിരെയുള്ള ശക്തി പ്രകടനത്തിന്റെ ഭാഗമായി അമേരിക്ക കൊറിയൻ മേഖലയിലേക്ക് രണ്ടു സൂപ്പർ സോണിക് ബോംബർ വിമാനങ്ങൾ പറത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ ശത്രുവല്ലെന്ന നിലപാടുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

ഉത്തര കൊറിയയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം

ഉത്തര കൊറിയയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം

ഉത്തരകൊറിയയുമായി യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നു അമേരിക്ക അറിയിച്ചിരുന്നു. യുഎസ് സെനറ്റംഗമാണ് ഇതു സംബന്ധമായ കാര്യം വെളിപ്പെടുത്തിയത്. ഉത്തരകൊറിയയെ ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ അനുവദിക്കുന്നതിനേക്കാള്‍ നല്ലത് ഉത്തരകൊറിയെ യുദ്ധം ചെയ്ത് നശിപ്പിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ ഡ് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റംഗം വ്യക്തമാക്കിയിരുന്നു.

 അമേരിക്കയെ നശിപ്പിക്കുമെന്ന് ഉത്തരകൊറിയ

അമേരിക്കയെ നശിപ്പിക്കുമെന്ന് ഉത്തരകൊറിയ

അമേരിക്കയെ പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഉത്തരകൊറിയ അറിയിച്ചിട്ടുണ്ടായിരുന്നു.ഇത് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉൻ വ്യക്തമാക്കിയിരുന്നു. തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയെ നശിപ്പിക്കുമെന്നും ഉന്‍ ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയെ ലക്ഷ്യം വച്ചാണ് തങ്ങളുടെ ആയുധ പരീക്ഷണമെന്ന് നേരത്തെ തന്നെ ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.

ഉത്തര കൊറിയയുടെ വാദം ശരിവെച്ച് അമേരിക്ക

ഉത്തര കൊറിയയുടെ വാദം ശരിവെച്ച് അമേരിക്ക

അമേരിക്കയെ മുഴുവൻ തകർക്കാൻ കഴിയുമെന്ന ഉത്തരകൊറിയയുടെ വാദം അമേരിക്കയും ശരിവെച്ചിട്ടുണ്ട്.ത്തരകൊറിയ ഏറ്റവുമൊടുവില്‍ പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് അമേരിക്കയുട ഭൂരിഭാഗവും തകര്‍ക്കാന്‍ കഴിയുമെന്നായിരുന്നു മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെ ഉത്തരകൊറിയ അവകാശപ്പെട്ടത്. ഈ വാദമാണ് യുഎസ് ഇന്‍റലിജന്‍സ് അധികൃതര്‍ സ്ഥരിരീകരിച്ചിട്ടുള്ളത്.

ലക്ഷ്യം വയ്ക്കുന്നത് യുഎസിനെ

ലക്ഷ്യം വയ്ക്കുന്നത് യുഎസിനെ

ഉത്തരകൊറിയ ലക്ഷ്യം വെയ്കക്കുന്നത് യുഎസിനെയാണ്. അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും ഐക്യരാഷ്ട്ര സഭയുടേയും മുന്നറിയിപ്പുകളെല്ലാം കാറ്റില്‍പ്പറത്തിയ ഉത്തരകൊറിയ ജഗാംങ് പ്രവിശ്യയില്‍ നിന്നാണ് ശനിയാഴ്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചത്. അമേരിക്കയെ മുഴുവന്‍ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് വിക്ഷേപണത്തിന് ശേഷം കൊറിയന്‍ വക്താവ് വ്യക്തമാക്കി.

അമേരിക്കയുടെ ബോംബർ വിമാനങ്ങൾ

അമേരിക്കയുടെ ബോംബർ വിമാനങ്ങൾ

ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ അമേരിക്കൻ ബോംബർ വിമാനങ്ങൾ കൊറിയൻ മുനമ്പിന് മുകളിൽ വട്ടമിട്ട് പറന്നിരുന്നു. സംഘര്‍ഷ സാധ്യതയുള്ള പ്രദേശത്ത് യുഎസ് ബോംബര്‍വിമാനം പറന്നിരുന്നത്.

മിസൈൽ രംഗത്ത് അമേരിക്കയെ തോൽപ്പിക്കാൻ പറ്റില്ല

മിസൈൽ രംഗത്ത് അമേരിക്കയെ തോൽപ്പിക്കാൻ പറ്റില്ല

മിസൈൽ സങ്കേതിക രംഗത്ത് ഉത്തരകൊറിയ ഇനിയും ഇനിയും മുന്നേറിയിട്ടില്ല അമേരിക്ക വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയുടെ ഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഐസിബിഎമ്മിന്റെ പരീക്ഷണം പരാജയമായിരുന്നു എന്ന് ആരോപിച്ച അമേരിക്ക, തങ്ങളെ വെല്ലാന്‍ കൊറിയക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും പരിഹസിച്ചിരുന്നു.

English summary
Secretary of State Rex Tillerson said that the US is willing to sit down for talks with North Korea, but only if it relinquishes its pursuit of nuclear weapons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X