ഭൂമിയെ കാത്തിരിക്കുന്നത് വൻ ദുരന്തം.. മനുഷ്യരാശി നശിക്കും.. മുന്നറിയിപ്പുമായി 15,000 ശാസ്ത്രജ്ഞർ

  • Posted By:
Subscribe to Oneindia Malayalam
ഭൂമിയെ കാത്തിരിക്കുന്നത് വൻ ദുരന്തം

ലോകാവസാനം ഉടനെ സംഭവിക്കുമെന്നും ഭൂമി നശിക്കുമെന്നുമുള്ള പ്രവചനങ്ങള്‍ പലരും ഇടയ്ക്കിടെ നടത്താറുണ്ട്. ഇത്തരം പ്രവചനങ്ങളെ പൊതുവേ നമ്മള്‍ ചിരിച്ച് തള്ളിക്കളയുകയാണ് പതിവ്. എന്നാല്‍ കാര്യങ്ങള്‍ വിചാരിക്കുന്നത് പോലെ ചിരിച്ച് തള്ളാനുള്ളതല്ല. ഭൂമിയെ സര്‍വ്വനാശത്തില്‍ നിന്നും രക്ഷിക്കാന്‍ മനുഷ്യന് സാധിക്കുമെന്ന് തോന്നുന്നില്ല. മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂമിയെ കാത്തിരിക്കുന്നത് കൂട്ടവംശനാശമാണ്. ഇത് വെറും പ്രവചനമല്ല. ശാസ്ത്രം തരുന്ന മുന്നറിയിപ്പാണ്.

സിപിഎമ്മിന്റെ കണ്ണൂർ ലോബി തകരുന്നു! പി ജയരാജനെ ഒറ്റപ്പെടുത്തി കണ്ണൂർ നേതാക്കൾ, പിണറായിയുടെ മൗനസമ്മതം

വൻ ദുരന്തം കാത്തിരിക്കുന്നു

വൻ ദുരന്തം കാത്തിരിക്കുന്നു

184 രാജ്യങ്ങളിലെ 15,000 ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. കൂട്ട വംശനാശത്തിലേക്കാണ് ഭൂമി നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയെ കാത്തിരിക്കുന്നത് മറ്റൊന്നുമാവില്ല, വന്‍ ദുരന്തമല്ലാതെ.

ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

ബയോസയന്‍സ് ജേര്‍ണലിലാണ് ഇത്രയും ശാസ്ത്രജ്ഞര്‍ ഒരുമിച്ച് ഒരേ മുന്നറിയിപ്പ് ഭൂമിയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. 25 വര്‍ഷം മുന്‍പ് ഇത്തരമൊരു മുന്നറിയിപ്പ് ശാസ്ത്രജ്ഞര്‍ മാനവരാശിക്ക് നല്‍കിയിരുന്നു. 1992ല്‍ 1700 ശാസ്ത്രജ്ഞര്‍ ചേര്‍ന്നായിരുന്നു ഈ മുന്നറിയിപ്പ് രേഖയില്‍ ഒപ്പിട്ടത്.

കാരണം മനുഷ്യൻ

കാരണം മനുഷ്യൻ

വന്‍ ജനസംഖ്യാ വര്‍ധനവ്, കാലാവസ്ഥാ മാറ്റം, വനനശീകരണം, എന്നിവയെല്ലാമാണ് ഭൂമിയുടെ നാശത്തിലേക്ക് വഴി തുറക്കുന്നത്. 25 വര്‍ഷം മുന്‍പ് നല്‍കിയ മുന്നറിയിപ്പിന് ശേഷം ഭൂമിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജനസംഖ്യ കൂടിയതും മലിനീകരണത്തിന്റെ തോത് കൂടിയതും ഭൂമിക്ക് വലിയ വെല്ലുവിളിയാണ് ഇക്കാലയളവില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ജനസംഖ്യ നിയന്ത്രിക്കണം

ജനസംഖ്യ നിയന്ത്രിക്കണം

ഭൂമി ആറാമത്തെ കൂട്ടവംശനാശത്തിന്റെ വക്കിലാണ്. ഈ വംശനാശത്തിന് കാരണമാകുക മനുഷ്യനാണെന്നും ശാസ്ത്രലോകം കരുതുന്നു. ഈ ദുരന്തത്തെ പ്രതിരോധിക്കുന്നതിന് പതിമൂന്നിന നിര്‍ദേശങ്ങളും ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ജനസംഖ്യാ നിയന്ത്രണം തന്നെയാണ് ഈ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്.

English summary
Time running out to save planet, 15,000 scientists warn
Please Wait while comments are loading...