ശ്രദ്ധിച്ചു കണ്ടോ എപ്പോഴും കാണിച്ചു തരാൻ പറ്റില്ല!!അനിയനെ തൊട്ടിൽ ചാടാൻ പഠിപ്പിക്കുന്ന ചേട്ടൻ!!!

  • Posted By:
Subscribe to Oneindia Malayalam

ചെറിയകുഞ്ഞുങ്ങളുടെ സ്വഭാവത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് സഹോദരനൊ സഹോദരിയൊ ആയിരിക്കും. അത് തങ്ങളുടെ സമകാലികർ ആയാൽ പറയാനുണ്ടോ പൂരം. ഇവിടെ രണ്ടു സഹോദരൻമാരുടെ വീഡിയോ വൈറൽ ആകുകയാണ്. തൊട്ടിലിൽ കിടക്കുന്ന അനിയനെ താഴെ ഇറക്കുകയാണ് ചേട്ടൻ. പിച്ച വച്ചു നടക്കുന്ന ചോട്ടനാണ് വലിയ സാഹസികതയ്ക്ക് മുതിരുന്നത്. എങ്ങനെ തൊട്ടിൽ നിന്നും പുറത്തു ചാടം എന്നാണ് ജേഷ്ടൻ അനിയനു കാണിച്ചു കൊടുക്കുന്നത്.

vedio

റൂമിലെത്തിയ ജേഷ്ടൻ തൊട്ടിൽ കിടക്കുന്ന അനിയന്റ അടുത്തേക്കു പോകുന്നു.ശേഷം ചുറ്റും നോക്കിയ ശേഷം ആ റൂമിലുള്ള കസേര വളരെ കഷ്ടപ്പെട്ട് ഉയർത്തി അനിയന്റെ തൊട്ടിൽ കയറ്റുന്നു. അനിയന്റെ ദേഹത്ത് കസേര വീഴാതിരിക്കാൻ ഭാരമുള്ള കസേരയും സഹോദരനും കൂടിയാണ് തൊട്ടിലേക്ക് പോകുനേനത്. കസേര സൂക്ഷിച്ച് തെട്ടിലിനുള്ളിൽ വച്ചതിനുശേഷം സഹോദരൻ പുറത്തു വരുകയാണ്. ശേഷം അനിയന് കസേരയിൽ കയറാനും പുറത്തേക്കു ചാടാനുമുള്ള നിർദേശം നൽകി. എന്നാൽ കസേരയിൽ കയറി നിന്ന അനിയനോട് ചാടാൻ പറയുകയും അൽപംമാറി രണ്ടു കയ്യും നീട്ടി പിടിക്കാൻ നിൽക്കുകയാണ് കുഞ്ഞു ജേഷ്ടൻ. എന്നാൽ ശ്രമം പാളുമെന്നു മനസിലാക്കിയതോട് അതു ഉപേക്ഷിച്ചു മറ്റൊരു ശ്രമം നടത്തുകയാണ്. തൊട്ടിലിന്റെ മുകളിൽ കയറി അനിയനെയും വലിച്ചു താഴെക്കിടുന്നു. എന്നീട്ട് രണ്ടും പേരും താഴേവീണെങ്കിലും അതിസാഹസികമായി ചേട്ടന്‍ അനിയനെ രക്ഷപ്പെടുത്തുന്നു.

റൂമിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ കുട്ടികളുടെ ഈ വീഡിയോ ഡെയിലി ബാംബ്സ് എന്ന ഫേസ്ബുക്ക് പോജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്ജൂൺ ആറിനു പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകംതന്നെ നാലു കോടി ആളുകളാണ് കണ്ടത്.

English summary
Two little brothers have taken the Internet by storm, thanks to a particularly naughty yet adorable moment caught on camera. The video shows the older brother, a toddler himself, helping his younger sibling break out of his crib.
Please Wait while comments are loading...