പാകിസ്താനിൽ മാറ്റങ്ങൾ തലപൊക്കുന്നു!!! ട്രാൻസ്ജെൻ‌ഡർ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു!!!

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താനിൽ ആദ്യമായി ട്രാൻസ്ജെൻ‌ഡർ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് സംരക്ഷണത്തിനു പ്രാധാന്യം നൽക്കുന്ന ബില്ലാണ് പാക് പാർലമെന്റിൽ അവതരിപ്പിച്ചത്. നീമ കീശ്വറാണ് 'ട്രാൻസ്‌ജെൻ‌ഡ‌ർ പേഴ്സൺസ് ബിൽ' സഭയിൽ അവതരിപ്പിച്ചത്.

നിതീഷിനെ ചൊടിപ്പിച്ച് ശരത് യാദവ് !!! ലാലുവിന്റെ മഹാറാലിയിൽ പങ്കെടുക്കും!!! ലക്ഷ്യം.......!!!

ട്രാൻസ്ജെൻഡറുകൾക്ക് യാതൊരുവിധ പരിഗണനയും നൽകാതിരുന്ന പാകിസ്താന്റെ  പുരോഗമനപരമായ നീക്കമാണിതെന്ന് ഡോൺ ദിനപത്രം അഭിപ്രായപ്പെട്ടിരുന്നു.രാജ്യത്തെ പൗരൻമാർക്കും മറ്റുള്ളവർക്കും നൽകുന്ന പരിഗണന ട്രാൻസ്ജെൻഡറുകൾക്കും നൽകണമെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ പറഞ്ഞിരിക്കുന്ന സമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും ബില്ലിൽ പറയുന്നു.

pakistan

രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ് ട്രാൻസ്ജെൻ‌ഡറുകളെന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അവർ വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നും ബിൽ ചൂണ്ടിക്കാട്ടുന്നു.

English summary
For the first time, a legislation has been introduced in Pakistan’s lower house of parliament to protect the fundamental rights of transgender people in the conservative Muslim nation.
Please Wait while comments are loading...