കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗം, ക്യാമറയില്‍ കുടുങ്ങിയാല്‍ ലൈസന്‍സ് റദ്ദാക്കും!!

  • By Sandra
Google Oneindia Malayalam News

ലണ്ടന്‍: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ക്യാമറയില്‍പ്പെട്ടാല്‍ ലൈസന്‍സ് നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടന്‍. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രെയംസലിംഗ് ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.

ഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിക്കുന്നതും ഏതെങ്കിലും മൊബൈല്‍ ആപ്ലിക്കേഷനില്‍ മെസേജ് അയക്കുന്നതും 200 യൂറോ വരെ പിഴ ഈടാക്കുന്നതിനും ലൈസന്‍സ് റദ്ദാക്കുന്നതിനും ആറ് മാസം വരെ ഡ്രൈവിംഗിന് വിലക്കേര്‍പ്പെടുത്തുന്നതിനും പര്യാപ്തമായ കുറ്റമായാണ് കണക്കാക്കുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിന് വിധേയരാക്കാനും തീരുമാനമുണ്ട്. റോഡില്‍ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഗതാഗത വകുപ്പ് കൊണ്ടുവരുന്ന പുതിയ നിര്‍ദ്ദേശം ക2017 മുതല്‍ പ്രാബല്യത്തില്‍ വരും.

mobileapp

സാധാരണ അപകടങ്ങളേക്കാള്‍ മൊബൈല്‍ ഫോണ്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ 50 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന ഗവേഷകരുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കം. ഇതോടെ മൊബൈല്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിയ്ക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കുകയും ചെയ്യും.

English summary
Transport depaertment warns drivers using mobile while driving lost licence. The new rule will came effect from 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X