കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച് 1ബി വിസയുള്ളവരുടെ ആശ്രിതരെ ലക്ഷ്യമിട്ട് ട്രംപ്; റദ്ദാക്കുമെന്ന് സൂചന, ഇന്ത്യക്കാരെ ബാധിക്കും

എച്ച്1 ബി വിസയിൽ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളിയ്ക്കും അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നിൽകുന്ന നിയമം നിർത്തലാക്കാൻ ട്രംപ് സർക്കാർ ഒരുങ്ങുന്നു

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഇന്ത്യക്കാർക്കു വീണ്ടും പണി തന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എച്ച്1 ബി വിസയിൽ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളിയ്ക്കും അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നിൽകുന്ന നിയമം നിർത്തലാക്കാൻ ട്രംപ് സർക്കാർ ഒരുങ്ങുന്നു. മുൻ അമേരിക്ക പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടു വന്ന നിയമം നിർത്തലാക്കാനാണ് ട്രംപ് സർക്കാരിന്റെ നീക്കം.

തന്നെക്കാളും കൂടുതൽ മാതാപിതാക്കളെ സ്നേഹിച്ചു; യുവതിയോട് ഭർത്താവ് ചെയ്തത്...തന്നെക്കാളും കൂടുതൽ മാതാപിതാക്കളെ സ്നേഹിച്ചു; യുവതിയോട് ഭർത്താവ് ചെയ്തത്...

trump

ട്രംപിന്റെ ഈ നടപടി അമേരിക്കയിലുള്ള ആയിരക്കണിക്കിന് ഇന്ത്യക്കാരേയും അവരുടെ കുടുംബത്തിനേയും ബാധിക്കും. എച്ച്1 ബി വിസ ഉടമകൾക്ക് അവരുടെ അതെ യോഗ്യതയ്ക്കുള്ള ജീവിത പങ്കളിയ്ക്ക് എച്ച് 4 വിസയിൽ ജോലി ചെയ്യാൻ ഈ നിയമത്തിലൂടെ സാധിക്കുമായിരുന്നു. ഇത് നിർത്തലാക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ് ഭരണകൂടം.

 ഉൻ പേക്തൂ പർവതം‌ സന്ദർശിച്ചത് ഇതിന്? സൈനിക മേധാവിയെ കൊലപ്പെടുത്തി !! ഉൻ പേക്തൂ പർവതം‌ സന്ദർശിച്ചത് ഇതിന്? സൈനിക മേധാവിയെ കൊലപ്പെടുത്തി !!

യുഎസ് പൗരന്മാർക്ക് പ്രഥമ പരിഗണന

യുഎസ് പൗരന്മാർക്ക് പ്രഥമ പരിഗണന

അമേരിക്കൻ പൗരന്മാരാർക്ക് പ്രഥമ പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് ട്രംപ് സര്‍ക്കാരിന്റെ പുതിയ നയം. എച്ച് 1ബി വിസയിലൂടെ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും ഒട്ടേറെപ്പേരാണ് യുഎസിലെത്തുന്നത്. 2016ൽ എച്ച് 4 ആശ്രിതവീസയുള്ള 41,000 പേർക്ക് യുഎസിൽ ജോലിക്ക് അനുമതി നൽകിയിരുന്നു. ഈ വർഷം ജൂൺ വരെ 36,000 എച്ച് 4 വീസക്കാർക്കാണ് ജോലിക്ക് അനുമതി നൽകിയത്.

 തൊഴിൽ‌ കാർഡുകൾ നിർത്തലാകക്കി

തൊഴിൽ‌ കാർഡുകൾ നിർത്തലാകക്കി

തൊഴിൽ വിസയിയിലെത്തുന്നവരുടെ പങ്കാളികൾക്ക് തൊഴിൽ കാർഡുകൾ നിർത്തലാക്കാൻ ട്രംപ് സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. കൂടാതെ വിദേശ വിദ്യാർഥികൾക്കു പഠനം പൂർത്തിയാക്കിയശേഷം തൊഴിൽപരിശീലനത്തിനായി കൂടുതൽ കാലം യുഎസിൽ ചെലവഴിക്കാനുള്ള അനുമതിയും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

കൂടുതൽ ബാധിക്കുന്നത് ഐടി മേഖലയിലെയെ

കൂടുതൽ ബാധിക്കുന്നത് ഐടി മേഖലയിലെയെ

ട്രംപ് സർക്കാരിന്റെ പുതിയ നയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഐടി കമ്പനികളിലെ തൊഴിലാളികളെയാണ്. പ്രതിവർഷം ഇ വിസപ്രകാരം പതിനായിരക്കണക്കിന് തൊഴിലാളികളെയാണ് നിയമിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിൽ വിദേശ തൊഴിലാളികളെ നിശ്ചിതകാലത്തേക്കു നിയമിക്കാൻ അനുവദിക്കുന്നതാണ് എച്ച് 1 ബി വീസ

 വീസ നിർത്തലാക്കിരുന്നു

വീസ നിർത്തലാക്കിരുന്നു

എച്ച്1 ബി വിസ ട്രംപ് സർക്കാർ നിർത്തലാക്കിയിരുന്നു. ശേഷം വീണ്ടും വീസ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചിരുന്നു. അഞ്ച്​ മാസങ്ങൾക്ക്​ മുമ്പ്​ വിസ നൽകുന്നതിൽ യു.എസ്​ നിയന്ത്രണമേർ​പ്പെടുത്തിയിരുന്നു. നിലവിലെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന പശ്‌ചാത്തലത്തിലാണ് നിയന്ത്രണം ഏർ​പ്പെടുത്തിയതെന്നാണ് സർക്കാർ അന്ന് പറഞ്‍ വാദം.

English summary
In what will make the H-1B visa regime stricter, the US government has decided to repeal an Obama era rule that allowed spouses of H-1B visa holders to work in the US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X