Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-പാക് സംഘര്‍ഷം പോലെ ഇറാന്‍-ഇസ്രയേല്‍ പ്രശ്‌നവും 'ഞാന്‍' അവസാനിപ്പിക്കും: സെല്‍ഫ് ഗോളുമായി ട്രംപ്

വാഷിങ്ടണ്‍: പാകിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഇന്ത്യയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. തന്റെ ഇടപെടലിലാണ് വെടിനിര്‍ത്തല്‍ ധാരണ ഉണ്ടായിരുന്നതായിരുന്നു ട്രംപിന്റെ അവകാശവാദം എന്നാല്‍ ഈ അവകാശവാദത്തെ ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. ഇപ്പോഴിതാ, ഇതിന് സമാനമായി ട്രംപ് ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് പോലെ ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷവും താന്‍ ഇടപെട്ട് അവസാനിപ്പിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

trump

ഇന്ത്യ-പാക് സംഘര്‍ഷത്തെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമായി കൂട്ടിക്കലര്‍ത്തുന്നതില്‍ ഇതിനകം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയില്‍ ട്രംപിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ ഇന്ത്യ നിഷേധിക്കുമ്പോഴും ട്രംപ് അവകാശവാദം തുടരുന്നത് ശ്രദ്ധേയമാണ്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ആയിരുന്നു ട്രംപിന്റെ അവകാശവാദം. 'ഞാന്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരു സമാധാന കരാറില്‍ എത്തിച്ചത് പോലെ ഇറാനും ഇസ്രയേലും തമ്മില്‍ വൈകാതെ ഒരു സമാധാന കരാറില്‍ എത്തും' - ഇതായിരുന്നു ട്രംപ് കുറിച്ചത്. ഇറാനും ഇസ്രയേലും വൈകാതെ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തുമെന്നും ഇതിനായി നിരവധി കൂടിയാലോചനകളും ചര്‍ച്ചകളും നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഈ അവകാശവാദത്തില്‍ ഇറാനും ഇസ്രയേലും പ്രതികരിച്ചിട്ടില്ല.

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതെന്ന് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇന്ത്യയുടെ പ്രതിഷേധം മറികടന്ന് ട്രംപ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്. ഇന്ത്യയെയും പാകിസ്ഥാനെയും സമാധാന കരാറില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചത് താനാണെന്ന മട്ടിലുള്ള ട്രംപിന്റെ അവകാശവാദം പ്രതിപക്ഷ കക്ഷികള്‍ ബിജെപിക്കെതിരെ ആയുധമാക്കിയിരുന്നു.

ലോകമെമ്പാടുമുള്ള പല സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടുവെന്ന തരത്തിലുള്ള ട്രംപിന്റെ വിചിത്രമായ അവകാശവാദങ്ങള്‍ ലോക രാജ്യങ്ങള്‍ അംഗീകരിച്ചു കൊടുത്തിട്ടില്ല. 'ആഗോള സമാധാന നിര്‍മ്മാതാവ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്രംപിന്റെ അവകാശവാദത്തെ രാഷ്ട്രീയ നിരീക്ഷകരും സംശയത്തോടെയാണ് ഉറ്റുനോക്കുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധം, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം, ഗാസ സംഘര്‍ഷം, ഇന്ത്യ-പാക് യുദ്ധം എന്നീ വിഷയങ്ങളിലെല്ലാം ട്രംപ് ഈ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഞായറാഴ്ച ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി നിരവധി മിസൈലുകളും ഡ്രോണുകളും ഇറാനും വര്‍ഷിച്ചു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇറാനില്‍ ഇതുവരെ 224 പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇസ്രായേലില്‍ 14 പേരാണ് ഇറാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+