ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലേം; പ്രതിഷേധം കനത്തു, ട്രംപ് തീരുമാനം മാറ്റിവച്ചു

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാനും അമേരിക്കയുടെ ഇസ്രായേല്‍ അംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റാനുമുള്ള നീക്കത്തിനെതിരേ അറബ് ലോകത്ത് നിന്നും പുറത്തുനിന്നും പ്രതിഷേധം കനത്തതോടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനം താല്‍ക്കാലികമായി മാറ്റി. ഫലസ്തീന്‍ നേതാക്കളും അറബ് രാഷ്ട്രത്തലവന്‍മാരും ഈ നീക്കത്തിനെതിരേ ട്രംപിനെ ഫോണില്‍ വിളിച്ച് പ്രതിഷേധമറിയിച്ചതിനെ തുടര്‍ന്നാണ് നിലപാട് പ്രഖ്യാപിക്കാതെ തീരുമാനം വൈകിപ്പിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളും അമേരിക്കന്‍ നീക്കത്തിനെതിരേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സാലിഹിനെ വധിച്ചത് രാജ്യദ്രോഹക്കുറ്റത്തിനെന്ന് ഹൂത്തി നേതാവ്

അതേസമയം, തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയ്ക്ക് എംബസി ജെറൂസലേമിലേക്ക് മാറ്റി പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ട്രംപെന്നാണ് ലഭിക്കുന്ന സൂചന. വരും ദിനങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് വൈറ്റ്ഹൗസ് വക്താവ് ഹൊഗാന്‍ ഗിഡ്‌ലി അറിയിച്ചു. ജറൂസലേമിന്റെ കാര്യത്തില്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ അപകടകരമാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസും മുതിര്‍ന്ന ഫലസ്തീന്‍ നേതാവും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യു.എസ്സിന്റെ ഈ നീക്കത്തെക്കുറിച്ച് അറബ് നേതാക്കളുമായി താന്‍ സംസാരിച്ചതായി പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറല്‍ സഈബ് ഇറകാത്ത് പറഞ്ഞിരുന്നു. ഫലസ്തീനികള്‍ക്ക് മാത്രമല്ല, മുഴുവന് അറബികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജറൂസലേം ലക്ഷ്മണ രേഖയാണ്. ജെറൂസലേമിലെ അല്‍ അഖ്‌സ മസ്ജിദും അവിടെയുള്ള വിശുദ്ധ ചര്‍ച്ചും തൊട്ടുകളിക്കുന്നത് തീക്കളിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 donald-trump

ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുന്നതും യു.എസ് എംബസി ജെറൂസലേമിലേക്ക് മാറ്റുന്നതും ഒരു പോലെ വിനാശകരമാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മുദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂ റുദൈനയും പറയുകയുണ്ടായി. അത് മേഖലയിലെ സമാധാന ശ്രമങ്ങളെ മുഴുവന്‍ അട്ടിമറിക്കും. മധ്യപൗരസ്ത്യ ദേശത്തെയാകെ അസ്ഥിരമാക്കും. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കുകയെന്നാല്‍ സമാധാനപ്രക്രിയയെ മുഴുവന്‍ അട്ടിമറിക്കലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
trump delays jerusalem verdict as pressure mounts

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്