സാലിഹിനെ വധിച്ചത് രാജ്യദ്രോഹക്കുറ്റത്തിനെന്ന് ഹൂത്തി നേതാവ്

  • Posted By:
Subscribe to Oneindia Malayalam

സനാ: പുറത്താക്കപ്പെട്ട യമന്‍ പ്രസിഡന്റും തങ്ങളുടെ സഖ്യകക്ഷിയുമായിരുന്ന അലി അബ്ദുല്ല സാലിഹ് സനാ തെരുവില്‍ വച്ച് കൊല്ലപ്പെടാന്‍ കാരണം അദ്ദേഹം ചെയ്ത രാജ്യദ്രോഹ പ്രവര്‍ത്തനം കാരണമായിരുന്നുവെന്ന് ഹൂത്തി നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂത്തി. ശത്രു സഖ്യമായ സൗദി പക്ഷത്തേക്ക് കാലുമാറുകയും തങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്ത സാലിന്റെ പതനം അധിനിവേശ ശക്തികളെ സമ്പന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്നും അദ്ദേഹം നല്‍കിയ ടെലിവിഷന്‍ സന്ദേശത്തില്‍ വ്യക്തമാക്കി. സൗദി സഖ്യത്തിനെതിരായ തങ്ങളുടെ ഏറ്റവുംവലിയ വിജയമാണ് സാലിഹിന്റെ അന്ത്യം. രാജ്യത്തിനെതിരായ ഗൂഢാലോചനയെ തകര്‍ത്ത് ചരിത്രമുഹൂര്‍ത്തം സമ്മാനിച്ച യമനികളെ അഭിനന്ദിക്കുന്നതായും അല്‍ ഹൂത്തി പറഞ്ഞു.

ശശി കപൂറിന്റെ മരണത്തിനു പിന്നാലെ തരൂരിന് അനുശോചനം!! അബദ്ധം പ്രമുഖ ചാനലിന്

തങ്ങള്‍ക്കെതിരായ സാലിഹ് വിഭാഗത്തിന്റെ പടപ്പുറപ്പാടായിരുന്നു ഹൂത്തികള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ വെറും മൂന്ന് ദിവസത്തിനിടയില്‍ ആ ഭീഷണിയെ ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. അതേസമയം, രാജ്യത്തെ ഒറ്റുകൊടുത്ത സാലിഹിനോട് മാത്രമാണ് തങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതെന്നും ഒരു പാര്‍ട്ടിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജനറല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസിനോടോ പ്രവര്‍ത്തകരോടോ പ്രശ്‌നങ്ങളിലെന്നും അവര്‍ക്കെതിരേ പ്രതികാര നടപടികളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം അതിന്റെ റിപ്പബ്ലിക്കന്‍ സംവിധാനത്തിലൂടെ തന്നെ മുന്നോട്ടുപോവും.

abdulmalikalhouthi

സൗദി പക്ഷത്തേക്ക് കൂറുമാറാനുള്ള നീക്കങ്ങള്‍ അലി അബ്ദുല്ല സാലിഹ് നേരത്തേ തുടങ്ങിയിരുന്നതായും ഇക്കാര്യം തങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നുവെന്നും അബ്ദുല്‍ മലിക് അല്‍ ഹൂത്തി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ തങ്ങള്‍ അദ്ദേഹത്തിന് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്. ഇത്തരം വഞ്ചനാപരവും രാജ്യദ്രോഹപരവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞയാഴ്ച യു.എ.ഇക്കെതിരേ തങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സൗദിക്കും യു.എ.ഇക്കുമുള്ള മുന്നറിയിപ്പാണ് മിസൈല്‍ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. മിസൈല്‍ ആക്രമണ വാര്‍ത്ത സൗദി ശരിവച്ചിരുന്നുവെങ്കിലും യു.എ.ഇ ഇത് നിഷേധിക്കുകയാണ് ചെയ്തത്.

English summary
സാലിഹിനെ വധിച്ചത് രാജ്യദ്രോഹക്കുറ്റത്തിനെന്ന് ഹൂത്തി നേതാവ്
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്