Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ നഗ്നത പുറത്ത് ; മുസ്ലീം വിഭാഗത്തെ അധിക്ഷേപിച്ചെന്ന ആരോപണം വേറെയും, ട്രംപ് കെണിയില്‍ ?

ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ സ്ഥാനത്തേയ്ക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനിതു ശനിദശയുടെ കാലമാണെന്നു തോന്നുന്നു. ഒന്നിനു പിറകേ മറ്റൊന്നായി ഒട്ടേറെ ആരോപണങ്ങളാണ് ട്രംപിനെതിരെ ഉയരുന്നത്. മുസ്ലീം അമേരിക്കന്‍ പട്ടാളക്കാരന്‍ ഖിര്‍സ് ഖാന്‍ ആണ് ട്രംപിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ട്രംപ് മുസ്ലീംങ്ങള്‍ക്കെിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ട്രംപിന് അര്ഹതയില്ലെന്നുമാണ് ഖിര്‍സ് ഖാന്‍ പ്രസ്താവിച്ചത് . 2014 ല്‍ അമേരിക്ക നടത്തിയ സൈനികാക്രമണത്തില്‍ ഇറാക്കില്‍ കൊല്ലപ്പെട്ട ഖിര്‍സ് ഖാന്റെ മകനും അമേരിക്കന്‍ സൈനികനുമായിരുന്ന ഹുമയൂണ്‍ ഖാനു ആദരാഞ്ജലികളര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്.

trump-01-

പൊതു വേദിയില്‍ ഖിര്‍സ്ഖാന്‍ തന്റെ ഭാര്യയെ സംസാരിക്കാന്‍ അനുവദിക്കാത്തതാണ് അവരുടെ സംസ്‌ക്കാരമെന്നതടക്കമുള്ള കാര്യങ്ങളാണ് ട്രംപ് തുറന്നടിച്ചത്. മുസ്ലീം വിഭാഗത്തെയും തന്റെ കുടുംബത്തെയും ഒട്ടാകെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് ട്രംപ് നടത്തിയതെന്നാണ് ഖിര്‍സ്ഖാനും ഭാര്യയും ആരോപിച്ചത്. .ഇതിന് ട്രംപ് മാപ്പുപറണമെന്നും ഖാന്റെ കുടുംബം ആവശ്യപ്പെട്ടു.

സംഭവം പുറത്താതാതോടെ എതിര്‍ സ്ഥാനാര്‍ത്ഥി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലാരി ക്ലിന്റണും രംഗത്തെത്തി. ഖിര്‍സ് ഖാന്റെ കുടുംബത്തെ ട്രംപ് അഹേളിച്ചതായി ഹിലാരി ക്ലിന്റണും പ്രസ്താവിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ട്രംപ് അമേരിക്കന്‍ ഭരണഘടന വായിച്ചിട്ടുണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങളുമായി ഖിര്‍സ്ഖാനും കുടുംബവും പരസ്യമായി രംഗത്തെത്തി.

ഇതിനിടെ ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് മറ്റൊരു യുവതിയുമൊത്തുള്ള നഗ്‌ന ചിത്രങ്ങള്‍ ന്യുയോര്‍ക്ക് പോസ്റ്റ് എന്ന ടാബ്ലോയ്ഡ് പുറത്തു വിട്ടിരുന്നു .ട്രംപിനെ വിവാഹ കഴിക്കുന്നതിനു മുന്‍പ് അറിയപ്പെടുന്ന മോഡലായിരുന്നു മെലാനിയ. തിരഞ്ഞെടുപ്പില്‍ ട്രംപിനു മേല്‍ക്കൈയുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത്തരം ആരോപണങ്ങള്‍ ട്രംപിന്റെ ജനപിന്തുണ കുറയ്ക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+