കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രധാന തീരുമാനവുമായി സൗദി; പ്രഖ്യാപനം നടത്തിയത് അമേരിക്ക!! എണ്ണവില കുത്തനെ കുറയും

Google Oneindia Malayalam News

വാഷിങ്ടണ്‍/റിയാദ്: ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന സുപ്രധാന തീരുമാനം സൗദി അറേബ്യ കൈക്കൊണ്ടുവെന്ന് വിവരം. എന്നാല്‍ വിവരം പുറത്തുവിട്ടത് സൗദിയല്ല എന്നതാണ് പ്രത്യേകത. പകരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. പ്രതികരണം തേടി മാധ്യമങ്ങള്‍ സൗദി ഭരണകൂടത്തെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഒടുവില്‍ സൗദി സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം ഭാഗികമായി വിവരം ശരിവച്ചു.

ലോകത്ത് ഏറ്റവും കൂടതല്‍ എണ്ണ കയറ്റി അയക്കുന്ന രാജ്യമായ സൗദിയുടെ എണ്ണയുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണ് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയത്. സൗദി കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണത്രെ. ഇറാന്‍ എണ്ണ വിപണിയിയില്‍ നിന്ന് പിന്‍വലിക്കാന്‍ അമേരിക്ക സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍. റിപ്പോര്‍ട്ടിലെ വിശദീകരണം ഇങ്ങനെ....

സൗദിക്ക് പിന്നിലാണ് ഇറാന്‍

സൗദിക്ക് പിന്നിലാണ് ഇറാന്‍

എണ്ണ ഉല്‍പ്പാദന രംഗത്ത് സൗദിക്ക് പിന്നിലാണ് ഇറാന്‍. എങ്കിലും ഇറാന്റെ എണ്ണ ആഗോള തലത്തില്‍ ഒട്ടും കുറവല്ല. അമേരിക്ക ഇറാനെതിരായ ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇറാന്റെ പ്രധാന വരുമാന മാര്‍ഗമായ എണ്ണ വില്‍പ്പന തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം.

 പകരം ആര് എണ്ണ തരും

പകരം ആര് എണ്ണ തരും

ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ വില്‍ക്കാന്‍ സമ്മതിക്കരുതെന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യയും ചൈനയുമാണ് ഇറാന്റെ എണ്ണ കൂടുതല്‍ വാങ്ങുന്നത്. ഇരുരാജ്യങ്ങളും നവംബറിന് ശേഷം ഇറാന്റെ എണ്ണ വാങ്ങരുതെന്നാണ് അമേരിക്ക നല്‍കിയിരിക്കുന്ന നിര്‍ദേശം. പകരം ആര് എണ്ണ തരുമെന്ന ചോദ്യം ബാക്കിയാണ്.

പ്രസിഡന്റിന്റെ ഇടപെടല്‍

പ്രസിഡന്റിന്റെ ഇടപെടല്‍

അവിടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടലുണ്ടായത്. ട്രംപ് സൗദി രാജാവ് സല്‍മാനുമായി സംസാരിച്ചു. ഇറാന്റെ എണ്ണ കുറയുന്നതിന് പകരം സൗദിയുടെ എണ്ണ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ എണ്ണ ഉല്‍പ്പാദനം കൂട്ടില്ലെന്ന് നിലപാടെടുത്തിരുന്ന സൗദി നേരിയ വര്‍ധനവ് ആകാമെന്ന് അടുത്തിടെ പറഞ്ഞിരുന്നു.

ദിവസവും 20 ലക്ഷം ബാരല്‍

ദിവസവും 20 ലക്ഷം ബാരല്‍

പിന്നീടാണ് ട്രംപിന്റെ ഇടപെടലുണ്ടായത്. സൗദി രാജാവുമായി താന്‍ സംസാരിക്കുകയും ധാരണയുണ്ടാക്കുകയും ചെയ്തുവെന്നാണ് ട്രംപ് അറിയിച്ചത്. ഓരോ ദിവസവും 20 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാമെന്ന് സൗദി സമ്മതിച്ചുവെന്നാണ് ട്രംപ് അറിയിച്ചത്. നേരത്തെ 10 ലക്ഷം വരെ സൗദി ഉല്‍പ്പാദിപ്പിക്കുമെന്ന് സാധ്യതാ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെയാണ് പുതിയ വിവരം.

വില കുറയാന്‍ വഴിതെളിഞ്ഞു

വില കുറയാന്‍ വഴിതെളിഞ്ഞു

ആഗോള തലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നത് സാമ്പത്തിക രംഗത്ത് വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. വില കുറയുന്നതിന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയോട് പല കോണില്‍ നിന്നും ആവശ്യം വന്നിരുന്നെങ്കിലും പതിയെ വര്‍ധിപ്പിക്കാമെന്നാണ് സൗദി നിലപാടെടുത്തത്. ട്രംപിന്റെ വാക്കുകള്‍ ശരിയാണെങ്കില്‍, സൗദി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുകയാണെങ്കില്‍ വില കുറയും.

യാഥാര്‍ഥ്യം തേടി

യാഥാര്‍ഥ്യം തേടി

ട്രംപിന്റെ പ്രസ്താവനയുടെ യാഥാര്‍ഥ്യം തേടി റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സൗദി ഭരണകൂടത്തെ സമീപിച്ചു. എന്നാല്‍ പ്രതികരണം ലഭിച്ചില്ല. പിന്നീട് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി ഭാഗികമായി ശരിവച്ചു. സൗദി രാജാവും അമേരിക്കന്‍ പ്രസിഡന്റും ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച മാധ്യമം പക്ഷേ, 20 ലക്ഷം ബാരല്‍ ഓരോ ദിവസവും ഉല്‍പ്പാദിപ്പിക്കുമോ എന്ന് വിശദീകരിച്ചില്ല.

ഇന്ത്യയും ചൈനയും ആവശ്യപ്പെട്ടു

ഇന്ത്യയും ചൈനയും ആവശ്യപ്പെട്ടു

ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് സൗദിയുടെ എണ്ണയാണ്. സൗദി അറേബ്യ ഉല്‍പ്പാദനം കൂട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എണ്ണ വില വര്‍ധിക്കുന്നത്് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മോദി സര്‍ക്കാരിന്റെ അഭ്യര്‍ഥന.

 അടുത്തിടെ നടന്ന നീക്കങ്ങള്‍

അടുത്തിടെ നടന്ന നീക്കങ്ങള്‍

ഈ ആവശ്യങ്ങള്‍ പരിഗണിച്ച് ഉല്‍പ്പാദനം നേരിയ തോതില്‍ വര്‍ധിപ്പിക്കാന്‍ സൗദി തീരുമാനച്ചിരുന്നു. റഷ്യയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ധാരണയിലെത്തുകയും ചെയ്തു. കഴിഞ്ഞമാസം നടന്ന ഒപെക് യോഗത്തില്‍ ഉല്‍പ്പാദനം കൂട്ടാന്‍ ഏകദേശ തീരുമാനമായി. എന്നാല്‍ എത്ര കൂട്ടുമെന്ന് വ്യക്തമായിരുന്നില്ല.

 ഇറാനെ ഒതുക്കണം

ഇറാനെ ഒതുക്കണം

ഇറാന്റെ എണ്ണയുടെ അഭാവം പരിഹരിക്കാനെന്ന പേരിലാണ് ട്രംപിന്റെ ഇടപെടല്‍. ഇതിന് സൗദി ഓകെ പറഞ്ഞുവെന്ന് വേണം കരുതാന്‍. ഇറാനെ ഒതുക്കേണ്ടത് സൗദിയുടെയും അമേരിക്കയുടെയും ആവശ്യമാണ്. ഇറാന്‍ മാത്രമല്ല, എണ്ണ ഉല്‍പ്പാദക രാജ്യമായ വെനസ്വേലയും ഉല്‍പ്പാദനം കൂട്ടുന്നതിന് എതിരാണ്.

എണ്ണയുടെ പ്രാധാന്യം

എണ്ണയുടെ പ്രാധാന്യം

ആഗോള സാമ്പത്തിക രംഗം സുസ്ഥിരമായി നിലനില്‍ക്കുന്നതില്‍ പ്രധാന ഘടകമാണ് എണ്ണ. സൗദിക്കും റഷ്യയ്ക്കും അമേരിക്കക്കുമാണ് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുള്ളത്. എണ്ണയുമായി ബന്ധപ്പെട്ട ഈ രാജ്യങ്ങളുടെ ഓരോ പ്രഖ്യാപനവും മിക്ക രാജ്യങ്ങളെയും ബാധിക്കും. അതുകൊണ്ടുതന്നെയാണ് ഇത്തരം കാര്യങ്ങള്‍ വന്‍ പ്രാധാന്യം ലഭിക്കുന്നത്.

സൗദിയുടെ പങ്ക്

സൗദിയുടെ പങ്ക്

സൗദി അറേബ്യയാണ് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം. ഓരോ ദിവസവും 20 ലക്ഷത്തോളം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ അവര്‍ക്ക് ശേഷിയുണ്ട്. പക്ഷേ, നിലവില്‍ സൗദിയുടെ ഉല്‍പ്പാദനം 10 ലക്ഷം ബാരലാണ്. ഇത് പരമാവധിയാക്കി എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സൗദിയുടെ കൃത്യമായ പ്രതികരണത്തിന് കാത്തിരിക്കുകയാണ് വിദേശരാജ്യങ്ങള്‍.

ദില്ലിയില്‍ 11 മൃതദേഹങ്ങള്‍ തൂങ്ങിക്കിടക്കുന്നു; കണ്ണ് കെട്ടിയ നിലയില്‍!! ദുരൂഹത, കൂട്ടക്കൊലപാതകമോ?ദില്ലിയില്‍ 11 മൃതദേഹങ്ങള്‍ തൂങ്ങിക്കിടക്കുന്നു; കണ്ണ് കെട്ടിയ നിലയില്‍!! ദുരൂഹത, കൂട്ടക്കൊലപാതകമോ?

മോഹന്‍ലാലിന് പിന്തുണയുമായി ബിജെപി; നടനെ ആക്രമിച്ചാല്‍...!! എന്തുകൊണ്ട് മമ്മൂട്ടിയെ വെറുതെവിടുന്നുമോഹന്‍ലാലിന് പിന്തുണയുമായി ബിജെപി; നടനെ ആക്രമിച്ചാല്‍...!! എന്തുകൊണ്ട് മമ്മൂട്ടിയെ വെറുതെവിടുന്നു

English summary
Riyadh coy as Trump says Saudi king agrees to raise oil output
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X