അവസാന ആശ്രയം റഷ്യ മാത്രം! സഹായം അഭ്യർഥിച്ച് ട്രംപ്, പുടിന്റെ തീരുമാനം നിര്‍ണായകം...
ഉത്തരകൊറിയയുടെ ആണവ പരീക്ഷണം അവസാനിപ്പിക്കാൻ റഷ്യക്ക് കൂടുതൽ സഹായിക്കാൻ കഴിയുമെന്ന് ട്രംപ് പുടിനോട് പറഞ്ഞു.
വാഷിങ്ടൺ: ഉത്തരകൊറിയൻ വിഷയത്തിൽ റഷ്യയുടെ സഹായം തേടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമാർ പുടിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. ഉത്തരകൊറിയൻ വിഷയത്തിൽ റഷ്യക്ക് കൂടുതൽ സഹായിക്കാൻ കഴിയുമെന്ന് ട്രംപ് പുടിനോട് പറഞ്ഞു.

കഴിഞ്ഞ വ്യാഴ്ചയാണ് ഡൊണാൾഡ് ട്രംപ് റഷ്യയോട് സഹായം അഭ്യർഥിച്ചത്. എന്നാൽ റഷ്യയുടെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാൽ പുടിനുമായി മികച്ച സംഭഷണമാണ് നടത്തിയതെന്നും അമേരിക്കയിൽ തന്റെ പ്രവർത്തനങ്ങളെപ്പറ്റി മികച്ച അഭിപ്രായമാണ് ഉള്ളതെന്നും ഫോൺ സംഭാഷണത്തിനു ശേഷം ട്രംപ് പറഞ്ഞു.

പ്രധാന വിഷയം ഉത്തരകൊറിയ
പുടിനുമായുള്ള സംഭാഷണത്തിലെ പ്രധാന വിഷയം ഉത്തരകൊറിയയുടെ ആണവ പരീക്ഷണമായിരുന്നെന്ന് ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉത്തരകൊറിയ വിഷയത്തിൽ റഷ്യയുടെ സഹായം വളരെ അത്യാവശ്യമാണെന്നും അത് തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയോട് ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഒരു രാജ്യമാണ് റഷ്യ. അതുകൊണ്ട് തന്നെ ഉത്തരകൊറിയയെ ആണപരീക്ഷണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

റഷ്യയെ വിമർശിച്ചിരുന്നു
ഉത്തരകൊറിയൻ വിഷയത്തിൽ റഷ്യയ്ക്കെതിരെ വിമർശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയ്ക്കെതിരെയുള്ള അമേരിക്കയുടെ നീക്കങ്ങളെ തടയിടാൻ ശ്രമിക്കുന്നത് റഷ്യയാണെന്ന് ട്രംപ് മുൻപ് ആരോപിച്ചിരുന്നു. ഉത്തരകൊറിയയോട് സൗഹൃദ സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ചൈനയും റഷ്യയും. ലോക രാജ്യങ്ങളുടെ ആവശ്യം പരിഗണിച്ച് ഇരു രാജ്യങ്ങളും നിലപാടിൽ മാറ്റം വരുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപിന്റെ ആവശ്യം അന്ന് റഷ്യ തള്ളുകയാണ് ചെയ്തത്.

പ്രശ്നങ്ങൾക്കു കാരണം അമേരിക്ക
ഉത്തരകൊറിയൻ വിഷയം വഷളാക്കിയത് അമേരിക്കയാണെന്നു റഷ്യ മുൻപ് പറഞ്ഞിരുന്നു. ഉത്തരകൊറിയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയത്. എന്നാൽ ഇത്തരം നടപടികൾ അമേരിക്ക വീണ്ടും ആവർത്തിക്കുകയാണെന്നും അമേരിക്കയുടെ സമീപനം നിഷേധാത്മകമാണെന്നും റഷ്യ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കണം
ഉത്തരകൊറിയൻ വിഷയം സമാധാന ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന അഭിപ്രായപ്പെട്ടിരുന്നു. ദക്ഷിണകൊറിയ- ചൈന എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇ വിഷയത്തിൽ ഒത്തു തീർപ്പിനായി മുൻകൈ എടുക്കാൻ ചൈന തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.കുറച്ചു നാളായി കൊറിയൻ മേഖല അസ്വസ്ഥതകൾ നിറഞ്ഞതായിരുന്നു. ഈ സഹചര്യത്തിലാണ് മേഖലയിലെ പ്രശ്നം പരിഹരിക്കാൻ ചൈന മുൻകൈ എടുക്കുന്നത്.

നിലപാടിന് മയം വന്നു
അമേരിക്കയുമായി തുറന്ന ചർച്ചയ്ക്ക് ഉത്തരകൊറിയ തയ്യാറാണെന്നു റഷ്യ വിദേകാര്യമന്ത്രി സെർജിലാവ്റോവ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലോഴ്സണെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇരു രാജ്യങ്ങൾക്കിടയിലെ സമവായ ചർച്ചയ്ക്ക് നേതൃത്വം നൽകാൻ തയ്യാറാണന്നു ചർച്ചയെ പിന്തുണക്കുന്നുവെന്നും റഷ്യ അറിയിച്ചിരുന്നു.വിയന്നയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന് ശേഷമാണ് റഷ്യന്‍ വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications