പ്രക്ഷോഭകരെ തോട്ടാൽ ഗുരുതര പ്രത്യാഘാതം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണയുമായി വീണ്ടും യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന പ്രക്ഷോഭകർക്കുവേണ്ടി ഇടപെടാൻ മടിക്കില്ലെന്നു ട്രംപ് പറഞ്ഞു. ഇറാൻ ഭരണകൂടം സമരക്കാരെ വെടിവച്ചാൽ, 'ഞങ്ങളും വെടിപൊട്ടിക്കും' എന്നാണു ട്രംപിന്റെ ഭീഷണി. പ്രതിഷേധക്കാർ ഇറാനിലെ കൂടുതൽ നഗരങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം നൽകിയിരിക്കുകയാണ്.
വിവിധയിടങ്ങളിൽ 22 കെട്ടിടങ്ങൾക്കു പ്രക്ഷോഭകാരികൾ തീയിട്ടു. ഇന്റർനെറ്റ് നിരോധനത്തിനു പുറമേ രാജ്യാന്തര മാധ്യമങ്ങൾക്കും വിലക്കുള്ളതിനാൽ പ്രക്ഷോഭത്തിന്റെ യഥാർഥസ്ഥിതി ഇപ്പോഴും വ്യക്തമല്ല. ജനരോക്ഷം രണ്ടാഴ്ച പിന്നിടവേ, പൊതുമുതൽ നശിപ്പിക്കുന്നതു തുടർന്നാൽ സൈന്യമിറങ്ങുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ 'ദൈവത്തിന്റെ ശത്രുവായി' കണക്കാക്കുമെന്നും വധശിക്ഷ നല്‍കുമെന്നും ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നല്‍കി. അമേരിക്ക നല്‍കിയ മുന്നറിയിപ്പുകള്‍ തള്ളി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി രംഗത്തെത്തിയതിന് പിന്നാലെയാണ് അറ്റോര്‍ണി ജനറല്‍ നിലപാട് കടുപ്പിക്കുന്നത്.

പ്രക്ഷോഭത്തിൽ ഇതുവരെ 21 പൊലീസുകാർ അടക്കം 72 പേർ കൊല്ലപ്പെട്ടെന്നാണ് യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്ക്. എന്നാൽ 200ന് മുകളിൽ മരണസംഖ്യ എത്തിയെന്നും വിവരങ്ങൾ വരുന്നു. പൊലീസ് മർദനത്തിൽ തല തകർന്നും കൈകാലുകൾ ഒടിഞ്ഞും നൂറുകണക്കിനാളുകൾ വിവിധ നഗരങ്ങളിൽ ആശുപത്രികളിലെത്തുന്നുണ്ട്. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2,300 ല്‍ അധികം പേരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
വർഷങ്ങൾ പിന്നിട്ട പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ വിലക്കയറ്റം രൂക്ഷമായതോടെ വ്യാപാരികളും കടയുടമകളും ആരംഭിച്ച സമരം, പിന്നാലെ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.1979ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷാ മുഹമ്മദ് റിസാ പഹ്ലവിയുടെ മകന്‍ റിസാ പഹ്ലവി ഇറാനിൽ മടങ്ങിയെത്തുമെന്ന സൂചന നൽകി. നഗര കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. തെരുവിലിറങ്ങുന്നത് മാത്രമാകരുത് നമ്മുടെ ലക്ഷ്യം, നഗര കേന്ദ്രങ്ങള്‍ നിയന്ത്രണത്തിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തേക്ക് മടങ്ങാന്‍ തയാറെടുക്കുകയാണെന്നും റിസാ പഹ്ലവി വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഗതാഗതം, ഇന്ധനം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പണിമുടക്കി പ്രക്ഷോഭത്തിനു പിന്തുണ നല്‍കണമെന്നും റിസാ പഹ്ലവി അഭ്യര്‍ഥിച്ചു. റിസാ പഹ്ലവി ഇറാനിലേക്കു മടങ്ങി വരണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം












Click it and Unblock the Notifications