യുഎന്നില്‍ ജെറൂസലേം വോട്ടെടുപ്പ്: തങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് സഹായം നല്‍കില്ലെന്ന് ട്രംപിന്റെ ഭീഷണി

  • Posted By:
Subscribe to Oneindia Malayalam

ന്യുയോര്‍ക്ക്: ജറൂസലേമിനെ ഇസ്റായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് തീരുമാനത്തിനെതിരേ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ, അംഗരാജ്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ ഡൊണാള്‍ഡജ് ട്രംപിന്റെ ഭീഷണി. തങ്ങള്‍ക്കെതിരേ വോട്ട് ചെയ്യുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ റദ്ദ് ചെയ്യുമെന്നാണ് ട്രംപ് ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രഖ്യാപനം.

എന്നാലൊന്ന് കാണട്ടെ- ട്രംപ്

എന്നാലൊന്ന് കാണട്ടെ- ട്രംപ്

''ജനറല്‍ അസംബ്ലിയിലെ വോട്ടുകള്‍ ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. ഞങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് അല്ല ശതകോടിക്കണക്കിന് ഡോളറുകള്‍ സഹായമായി കൈപ്പറ്റുകയും എന്നിട്ട് ഞങ്ങള്‍ക്ക് വോട്ട് ചെയ്യുകയുമോ? ശരി. അവര്‍ ഞങ്ങള്‍ക്കെതിരേ വോട്ട് ചെയ്യട്ടെ. ഞങ്ങള്‍ക്ക് ഒരുപാട് പണം ലാഭിക്കാനാവും. വേറൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല''- ട്രംപ് പറഞ്ഞു. അമേരിക്കന്‍ തീരുമാനത്തിനെതിരായ വോട്ട് 193 അംഗ യു.എന്‍ പൊതുസഭയില്‍ പ്രയാസമില്ലാതെ പാസ്സാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ വോട്ടെടുപ്പ് അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല.

 വോട്ട് ചെയ്യരുതെന്ന് ഭീഷണിക്കത്ത്

വോട്ട് ചെയ്യരുതെന്ന് ഭീഷണിക്കത്ത്

തങ്ങള്‍ക്കെതിരേ വോട്ട് ചെയ്യരുതെന്ന് കാണിച്ച് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ അംഗരാഷ്ട്രങ്ങള്‍ക്ക് കത്തയച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ''തങ്ങള്‍ക്കെതിരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്മാറണം, വോട്ടെടുപ്പ് യു.എസ് പ്രസിഡന്റ് ട്രംപ് ശ്രദ്ധയോടെ വീക്ഷിക്കും''- എന്നായിരുന്നു നിക്കി ഹാലെയുടെ ഭീഷണി. ''നിങ്ങള്‍ അറിയുന്നതു പോലെ, ജറൂസലമിന്റെ കാര്യത്തില്‍ ഈയിടെ പ്രസിഡന്റ് ട്രംപ് എടുത്ത തീരുമാനത്തെ സംബന്ധിച്ച് ജനറല്‍ അസംബ്ലി ഒരു പ്രമേയം പരിഗണിക്കുന്നുണ്ട്. നിങ്ങളുടെ വോട്ട് പരിഗണിക്കുന്നതു പോലെ, ഈ വോട്ട് യു.എസും പ്രസിഡന്റും വീക്ഷിക്കുമെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു''- അംഗരാജ്യങ്ങള്‍ക്കയച്ച കത്തില്‍ നിക്കി ഹാലെ വ്യക്തമാക്കി.

കത്തിനെതിരേ പലസ്തീന്‍

കത്തിനെതിരേ പലസ്തീന്‍

അതേസമയം, അമേരിക്ക ലോകത്തെ ഭീഷണിപ്പെടുത്തുകയാണും അവരുടെ പരമാധികാരം വിനിയോഗിക്കുന്നതിന് തടസ്സം നില്‍ക്കുകയാണെന്നും പലസ്തീന്‍ അംബാസഡര്‍ റിയാദ് അല്‍ മല്‍ക്കി കുറ്റപ്പെടുത്തി. ഈ കുപ്രസിദ്ധമായ കത്തിലൂടെ അമേരിക്ക മറ്റൊരു വന്‍ അപരാധമാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ അമേരിക്ക നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ ലോകക്രമത്തെ മിക്ക രാജ്യങ്ങളും തള്ളിക്കളയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 രക്ഷാസമിതി വോട്ടെടുപ്പ്

രക്ഷാസമിതി വോട്ടെടുപ്പ്

കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ ആകെയുള്ള 15ല്‍ അമേരിക്ക ഒഴികെയുള്ള 14 അംഗരാജ്യങ്ങളും അതിനെ അനുകൂലിക്കുകയായിരുന്നു. പക്ഷെ അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ചു. പ്രമേയം പാസായില്ലെങ്കിലും, അമേരിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളും തീരുമാനത്തിന് എതിരാണെന്ന് തെളിയിക്കാന്‍ ഇതിലൂടെ സാധിച്ചു. ഡിസംബര്‍ 6 നാണ് ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചും അമേരിക്കന്‍ എംബസി അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചും യു.എസ് പ്രസിഡന്റ് വിവാദ പ്രഖ്യാപനം നടത്തിയത്.

യുഎന്‍ പൊതുസഭ പ്രക്ഷുബ്ധമാവും

യുഎന്‍ പൊതുസഭ പ്രക്ഷുബ്ധമാവും

പുതിയ സാഹചര്യത്തില്‍ ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്ക പ്രഖ്യാപനത്തിനെതിരായ വോട്ടെടുപ്പിനൊപ്പം തങ്ങളുടെ തീരുമാനം മറ്റ് രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമുയരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മിക്ക രാജ്യങ്ങളും അമേരിക്കയുടെ ഈ ഭീഷണിപ്പെടുത്തല്‍ നയത്തിനെതിരേ പരസ്യമായി രംഗത്തുവരാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
trump threatens to cut aid over un jerusalem vote

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്