ദ്വിരാഷ്ട്ര ഫോര്‍മുലയില്‍ നിന്ന് അമേരിക്ക പിന്നോട്ട്;പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തില്‍ ഇടപെടില്ല

  • By: Akshay
Subscribe to Oneindia Malayalam
വാഷിങ്ടണ്‍: പലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌ന പരിഹാരത്തിന് ഇനി അമേരിക്ക ഇപെടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പലസ്തീനും ഇസ്രായേലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും പൂര്‍ണമായി അവസാനിപ്പിക്കണമെന്നും പ്രസ്‌ന പരിഹാരത്തിനായി അമേരിക്ക ഇനി ഇടപെടില്ലെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പലസ്തീന്‍ ജനത അവകാശപ്പെടുന്ന സ്ഥലത്ത് ജൂത വാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവെക്കണമെന്നും ബെഞ്ചമിന്‍ നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

 പിന്നോട്ട് പോകുന്നു

പിന്നോട്ട് പോകുന്നു

പതിറ്റാണ്ടുകളായി അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ അംഗീകാരമുള്ള ദ്വിരാഷ്ട്ര ഫോര്‍മുലയില്‍ നിന്ന് പിന്നോട്ട് പോകുന്നതിന്റെ സൂചനയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയത്.

 ഡൊണാള്‍ഡ് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്

വിട്ടുവീഴ്ചക്ക് ഇസ്രയേല്‍ തയ്യാറാകണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായാണ് ദ്വിരാഷ്ട്ര ഫോര്‍മുലയെ അന്താരാഷ്ട്ര സമൂഹവും ഇസ്രായേല്‍ പാലസ്തീന്‍ നേതാക്കളും കാലങ്ങളായി നോക്കികാണുന്നത്. ഗാസ , കിഴക്കന്‍ ജറുസലേം പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുക എന്നതാണ് ദ്വിരാഷ്ട്ര ഫോര്‍മുലയുടെ ലക്ഷ്യം.

 തര്‍ക്ക പ്രദേശം

തര്‍ക്ക പ്രദേശം

തര്‍ക്കപ്രദേശങ്ങളിലെ ഭവന നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവെയ്ക്കാനും ട്രംപ് നെതന്യാഹുവിനോട് അവശ്യപ്പട്ടു.

 പലസ്തീന്‍

പലസ്തീന്‍

വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലാണ് ഇസ്രായേല്‍ ഭവന പദ്ധതികള്‍ക്ക് അനുവാദം നല്‍കിയത്. ഒപ്പം ഇസ്രയേലിന്റെ പ്രദേശങ്ങളില്‍ പാലസ്തീന്‍ അവകാശം ഉന്നയിക്കാനും പാടില്ലെന്നും ട്രംപ് പറഞ്ഞു.

English summary
President Donald Trump on Wednesday asked Israel’s prime minister to “hold off” on building Jewish settlements in land the Palestinians claim for their future state, yet held back from explicitly endorsing support for a future independent Palestine.
Please Wait while comments are loading...