പ്രസവിക്കാനായി തിരക്കുകൂട്ടേണ്ട; ജന്മാവകാശ പൗരത്വ ഉത്തരവില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ ഡോക്ടര്‍മാര്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്ക്കും പൗരത്വം ലഭിക്കുന്നത് നിര്‍ത്തലാക്കുന്ന ഉത്തരവാണിത്. ഇതനുസരിച്ച് ഫെബ്രുവരി 20ന് ശേഷം അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശ പൗരത്വം ലഭിക്കില്ല.
താല്‍ക്കാലിക വിസ ഉടമകളുടെ മക്കള്‍ക്ക് പൗരത്വം ലഭിക്കുന്നത് ഒഴിവാക്കാനാണ് ട്രംപിന്റെ ഈ നീക്കം. ഇനി ജന്മാവകാശ പൗരത്വത്തിന് അര്‍ഹത കിട്ടണമെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ക്ക് യു.എസ്. പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ യു.എസ്. സൈന്യത്തില്‍ അംഗമായിരിക്കണം എന്നിങ്ങനെയുള്ള നിബന്ധനകളാണ് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്.

ട്രംപിന്റെ ഈ തീരുമാനത്തില്‍ ഏറ്റവും അധികം ആശങ്കപ്പെടുന്നത് ഇന്ത്യക്കാരാണ്. യു.എസിന്റെ എച്ച്1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. ഈ വിസയില്‍ നിരവധി ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്. യു.എസില്‍ ജനിക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മറ്റു നടപടിക്രമങ്ങള്‍ ഇല്ലാതെ തന്നെ പൗരത്വം ലഭിക്കുമെന്നാണ് ഈ വിസ ഉടമകള്‍ കരുതിയിരുന്നത്. മക്കള്‍ക്ക് അമേരിക്കയില്‍ സ്ഥിര താമസം ലഭിക്കക്കാനും സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിച്ചിരുന്ന മാതാപിതാക്കള്‍ക്കാണ് ഉത്തരവ് തിരിച്ചടിയായത്. അതേസമയം, ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത് ഇന്ത്യന്‍ സമൂഹത്തിന് നേരിയ ആശ്വാസം പകര്‍ന്നിരുന്നു.
മാതാപിതാക്കളാകാന്‍ അധികം താമസമില്ലാത്ത ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇപ്പോള്‍ അമേരിക്കയിലുള്ളത്. ജന്മാവകാശ പൗരത്വം ലഭിക്കില്ലെന്ന ആശങ്കയെ തുടര്‍ന്ന് പ്രസവം ഫെബ്രുവരി 20-നു മുന്പാക്കാന് ആശുപത്രികളിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ട്രംപിന്റെ ഉത്തരവ് തങ്ങളെ ബാധിച്ചതായി കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ എന്‍ജിനീയറായ അക്ഷയ് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ നേഹ ഗര്‍ഭിണിയാണ്. ദമ്പതികള്‍ നേരത്തെ പ്രസവം നടത്താന്‍ ആലോചിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്ന് വച്ചു. പ്രസവം സ്വാഭാവികമായി നടക്കട്ടെ. സുരക്ഷിതമായ പ്രസവത്തിനും ഭാര്യയുടെ ആരോഗ്യത്തിനുമാണ് എന്റെ മുന്‍ഗണന. പൗരത്വം രണ്ടാമത്തെ കാര്യമാണ് - അക്ഷയ് കൂട്ടിച്ചേര്‍ത്തു.
യുഎസ് പൗരത്വം ഉറപ്പാക്കാന്‍ പ്രസവം നേരത്തെയാക്കാനുള്ള ശ്രമങ്ങളോട് അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടന അനകൂലമായല്ല പ്രതികരിക്കുന്നത്. അമേരിക്കന്‍ അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎപിഐ) പ്രസിഡന്റ് സതീഷ് കതുല നല്കുന്ന മുന്നറിയിപ്പ് വള െപ്രധാനമാണ്. 'കര്‍ക്കശമായ മെഡിക്കല്‍ നിയമങ്ങളുള്ള രാജ്യത്ത് പൗരത്വത്തിനായി മാത്രം പ്രസവം നേരത്തെയാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
യുഎസിലെ രണ്ടാമത്തെ വലിയ കുടിയേറ്റ സമൂഹമാണ് ഇന്ത്യക്കാര്‍. അഞ്ച് ദശലക്ഷത്തിലധികം പേരാണ് എച്ച്1ബി വിസയില്‍ അമേരിക്കയില്‍ കഴിയുന്നത്. ഇവര്‍ക്കാര്‍ക്കും ഇനി കുട്ടികള്‍ ജനിച്ചാല്‍ പൗരത്വം ലഭിക്കില്ല.
-
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രയേൽ; ലബനനിൽ കരയുദ്ധം ആരംഭിച്ചു -
ഇറാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേലിന്റെ കയ്യിൽ! ആയത്തുള്ള ഖാംനഇയെ വധിച്ചത് ഇങ്ങനെ -
സൗദി അറേബ്യയിൽ നിന്നും യുഎഇയിലും നിന്നും ക്രൂഡ് ഓയിൽ വരില്ല?; ഇന്ത്യ പെടും..പെട്രോൾ വില കത്തികയറും? -
ജിദ്ദയില്‍നിന്ന് 10 സര്‍വീസുകളുമായി ഇന്‍ഡിഗോ: സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു: മുന്‍ഗണന ഇവര്‍ക്ക് -
ഇന്ന് ബ്ലെഡ് മൂണ്‍, 2026 ലെ ആദ്യ പൂർണ ചന്ദ്രഗ്രഹണം; എപ്പോൾ കാണാം? വിശദമായി അറിയാം -
സ്വർണ വില വൈകീട്ട് വീണ്ടും കുറഞ്ഞു; ഇന്ന് വിലയിടിഞ്ഞത് രണ്ട് തവണ..80,000ത്തിലേക്കെങ്കിലും കുറയാതെ എങ്ങനെ? -
ഹോളി ആഘോഷത്തിനിടെ പശുവിനെ മദ്യം കുടിപ്പിച്ച് യുവാക്കൾ; ഞെട്ടിക്കുന്ന വീഡിയോ -
'മോഹൻലാലിന് പട്ടാളത്തിൽ നിന്നും അഞ്ച് പൈസയുടെ ഗുണമില്ല, കള്ള് കുപ്പി പോലും കിട്ടില്ല';മേജർ രവി -
യേശുദാസ് കഴിഞ്ഞ ജൻമത്തിൽ പൂജാരി, ലെന സന്യാസി..ഏഴരശനിയുടെ കാലത്ത് വിവാഹം';ആലപ്പി അഷ്റഫ് പറയുന്നു -
മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു; ഓർമ്മയായത് രാഷ്ട്രീയ കേരളത്തിന്റെ കരുത്തുറ്റ ശബ്ദം












Click it and Unblock the Notifications