Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ രഹസ്യങ്ങള്‍ മകന്‍ പൊളിക്കുമോ: കാതോര്‍ത്ത് രണ്ട് രാജ്യങ്ങള്‍, ഒമ്പത് മണിക്കൂര്‍ നിര്‍ണായകം

റഷ്യന്‍ അഭിഭാഷകനുമായി നടന്ന ചര്‍ച്ച എന്തിന് വേണ്ടിയായിരുന്നുവെന്നാണ് എല്ലാ സമിതികള്‍ക്കും അറിയേണ്ടത്.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പദവിയിലെത്തിയത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. പ്രചാരണം ചൂടുപിടിച്ച വേളയില്‍ ട്രംപിന് വേണ്ടി രഹസ്യനീക്കങ്ങള്‍ നടത്തിയവരില്‍ റഷ്യയുമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ തന്നെ അന്വേഷണ ഏജന്‍സികളും പ്രതികരിച്ചു.

തുടര്‍ന്നാണ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ അമേരിക്കന്‍ നിയമനിര്‍മാണ സഭാ പ്രതിനിധികള്‍ തീരുമാനിച്ചത്. അതിന്റെ ഫലമായിട്ടായിരുന്നു അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി അന്വേഷണം ആരംഭിച്ചത്. ട്രംപിന്റെ പ്രചാരണത്തില്‍ റഷ്യ ഇടപെട്ടിരുന്നോ, എതിര്‍ സ്ഥാനാര്‍ഥിയും ഡെമോക്രാറ്റിക് നേതാവുമായ ഹിലാരി ക്ലിന്റന്റെ ഓരോ നീക്കങ്ങളും രഹസ്യമായി ചോര്‍ത്തിയോ, അതുപയോഗിച്ച് ട്രംപിന് ഗുണകരമാകുന്ന തരത്തില്‍ റഷ്യയുടെ ഇടപെടലുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സെനറ്റ് സമിതി അന്വേഷിക്കുന്നത്.

കടുത്ത ചില നീക്കങ്ങള്‍

കടുത്ത ചില നീക്കങ്ങള്‍

അന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇപ്പോള്‍ സമിതി കടുത്ത ചില നീക്കങ്ങള്‍ നടത്തിയിരിക്കുന്നു. ട്രംപിന്റെ മൂത്ത മകനെ ചോദ്യം ചെയ്തു. മണിക്കൂറുകളോളം. അമേരിക്കയെ പിടിച്ചുലയ്ക്കാന്‍ പോന്ന ചില മൊഴികള്‍ മകന്‍ നല്‍കിയോ എന്ന ആശങ്ക നിറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പോലീസ് ശ്രമം പൊളിഞ്ഞു

പോലീസ് ശ്രമം പൊളിഞ്ഞു

ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനെ ഒമ്പതു മണിക്കൂറാണ് സെനറ്റ് സമിതി ചോദ്യം ചെയ്തത്. ഇദ്ദേഹം സെനറ്റ് സമിതിക്ക് മുമ്പാകെ ഹാജരാകുന്നത് മാധ്യമങ്ങളില്‍ നിന്ന് മറയ്ക്കാന്‍ കാപിറ്റോള്‍ പോലീസ് ഏറെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇദ്ദേഹം കാറില്‍ വന്നിറങ്ങുന്നതും കമ്മിറ്റി അംഗങ്ങള്‍ ഇരിക്കുന്ന സ്ഥലത്തേക്ക് പോകുന്നതും മാധ്യമങ്ങള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്തു.

ആദ്യം പുറത്തുവിട്ടത്

ആദ്യം പുറത്തുവിട്ടത്

ഒമ്പതു മണിക്കൂറാണ് ട്രംപ് ജൂനിയറിനെ ചോദ്യം ചെയ്തത്. സെനറ്റ് സമിതിയുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇതുസബന്ധിച്ച വിവരങ്ങള്‍ പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടത്. ട്രംപിന് വേണ്ടി റഷ്യ ഇടപെട്ടെന്ന് ആദ്യം പുറത്തുവിട്ടത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെയാണ്.

റഷ്യയും ട്രംപും പറയുന്നത്

റഷ്യയും ട്രംപും പറയുന്നത്

റഷ്യ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപും സമാനമായ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്. തന്റെ വിജയത്തില്‍ നിരാശരായ ഡെമോക്രാറ്റുകളാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

പ്രധാന അന്വേഷണം

പ്രധാന അന്വേഷണം

റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ അമേരിക്കയില്‍ നടക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സെനറ്റ് രഹസ്യാന്വേഷണ സമിതിയുടേത്. ഡെമോക്രാറ്റിക് നേതാവ് റിച്ചാര്‍ ബര്‍ ആണ് സമിതി അധ്യക്ഷന്‍.

വിവിധ അന്വേഷണങ്ങള്‍

വിവിധ അന്വേഷണങ്ങള്‍

അന്വേഷണം അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്ന് റിച്ചാര്‍ഡ് ബര്‍ പ്രതികരിച്ചു. നിയമവകുപ്പിലെ സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയും വിഷയം അന്വേഷിക്കുന്നുണ്ട്. കൂടാതെ പ്രതിനിധി സഭാ രഹസ്യാന്വേഷണ സമിതിയും അന്വേഷിക്കുന്നു.

റഷ്യന്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച

റഷ്യന്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച

പ്രതിനിധി സഭാ സമിതി മുമ്പാകെ ട്രംപ് ജൂനിയര്‍ കഴിഞ്ഞാഴ്ച ഹാജരായി മൊഴി കൊടുത്തിരുന്നു. 2016 ജൂണില്‍ ട്രംപ് ജൂനിയര്‍ റഷ്യന്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദുരൂഹമായ ഈ കൂടിക്കാഴ്ച നടന്നത് ന്യൂയോര്‍ക്കിലുള്ള ട്രംപ് ടവറില്‍ വച്ചാണ്.

ഇനിയും പുറത്തുവരാനുള്ളത്

ഇനിയും പുറത്തുവരാനുള്ളത്

റഷ്യന്‍ അഭിഭാഷകനുമായി നടന്ന ചര്‍ച്ച എന്തിന് വേണ്ടിയായിരുന്നുവെന്നാണ് എല്ലാ സമിതികള്‍ക്കും അറിയേണ്ടത്. ഹിലരി ക്ലിന്റന്റെ യോഗ്യതയും സ്വഭാവവും സംബന്ധിച്ച് അറിയുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അക്കാര്യങ്ങള്‍ അറിയാനാണ് കൂടിക്കാഴ്ച നടത്തിയതെന്നുമാണ് ജൂനിയര്‍ ട്രംപിന്റെ വിശദീകരണം. അതേസമയം, സെനറ്റ് സമിതി ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തതിന്റെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒരുപക്ഷേ, അമേരിക്കയും റഷ്യയും ഒരുപോലെ കാത്തിരിക്കുന്ന വിവരങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+