കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍';അച്ഛനു വോട്ട് അഭ്യര്‍ത്ഥിച്ച് ട്രംപിന്റെ മകന്‍ ക്ഷേത്രത്തില്‍

ഫ്ലോറിഡയിലെ ക്ഷേത്രത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ മകന്‍ എറിക് ട്രംപ് അച്ഛനു വോട്ടഭ്യര്‍ത്ഥിച്ചു വന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ഒര്‍ലാന്‍ഡോ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ വംശജരുടെ വോട്ട് തേടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ക്ഷേത്ര സന്ദര്‍നം നടത്തി. ട്രംപിന്റെ മകന്‍ എറിക് ട്രംപാണ് ഫ്‌ളോറിഡയിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രത്തില്‍ ആരതി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് എറിക് കടന്നു വന്നത്. കോട്ടും സ്യൂട്ടുമിട്ട് വന്ന എറിക് ആരതിയില്‍ പങ്കെടുക്കാനായി ക്രീം കളര്‍ ഷെര്‍വാണിയണിഞ്ഞു.പൂജാരിയുടെ കൂടെ ക്ഷേത്രദര്‍ശനം നടത്തിയ ശേഷം, ഹിന്ദു ഐതിഹ്യങ്ങള്‍ മനസിലാക്കാനും എറിക് സമയം കണ്ടെത്തുകയും ചെയ്തു.

donaldtrump

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഇന്ത്യക്കാരുടെ വോട്ടുകള്‍ക്കായി വലിയ രീതിയിലുള്ള പ്രചരണങ്ങള്‍ നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോഡിയുടെ പരസ്യവാചകമായ 'അബ് കി ബാര്‍ മോഡി സര്‍ക്കാര്‍' കടമെടുത്താണ് 'അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന മുദ്രാവാക്യവുമായി ട്രംപ് പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

ഫ്‌ളോറിഡയില്‍ നിരവധി ഹിന്ദു കുടുംബങ്ങളാണ് താമസിക്കുന്നത്. ഹിന്ദു വോട്ട് ബാങ്ക് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വളരെയധികം നിര്‍ണ്ണായകവുമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ട്രംപിന്റെ മരുമകള്‍ ലാറാ ട്രംപ് ഇന്ത്യാക്കാരുടെ കൂടെ ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതും നേരത്തെ വാര്‍ത്തയായിരുന്നു.

English summary
Donald Trump's Son Eric Trump Participated in a Traditional Aarti Festival At a Hindu Temple in Florida. He Requested to Vote For His Father.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X