• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ ഭൂചലനം, 35 പേര്‍ക്ക് പരിക്ക്; 70 ഓളം തുടര്‍ചലനങ്ങള്‍

Google Oneindia Malayalam News

ഇസ്താംബുള്‍: വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. ഇസ്താംബൂളില്‍ നിന്ന് 170 കിലോമീറ്റര്‍ (105 മൈല്‍) കിഴക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. യു എസ് ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത് എന്ന് അറിയിച്ചു.

എന്നാല്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നും സമീപത്തെ മറ്റ് നഗരങ്ങളിലും ഭൂചലനം ഉണ്ടായെങ്കിലും അതിന്റെ പ്രഭവകേന്ദ്രം ഡ്യൂസ്സ് പ്രവിശ്യയിലെ ഗോല്‍യാക്ക ജില്ലയിലാണെന്നും തുര്‍ക്കി അധികൃതര്‍ പറഞ്ഞു. വലിയ ശബ്ദവും വിറയലും കേട്ടാണ് തങ്ങള്‍ ഉണര്‍ന്നത് എന്ന് ഡ്യൂസ്സ് നിവാസിയായ ഫാത്മ കോളക് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു.

പരിഭ്രാന്തരായി തങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു എന്നും ഇപ്പോഴും കെട്ടിടങ്ങളില്‍ നിന്ന് പുറത്താണ് കഴിയുന്നത് എന്നും ഫാത്മ പറഞ്ഞു. ഭൂകമ്പത്തില്‍ ഡ്യൂസ്സെയില്‍ 32 പേര്‍ക്കും ഇസ്താംബൂളില്‍ ഒരാള്‍ക്കും സമീപ പ്രവിശ്യകളായ ബോലു, സോന്‍ഗുല്‍ഡാക്കില്‍ എന്നിവടങ്ങളിലായി ഓരോരുത്തര്‍ക്കും പരിക്കേറ്റതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിന്‍ കോക്ക ട്വീറ്റ് ചെയ്തു.

ജോലി നടരാജ് പെന്‍സില്‍ പാക്കിംഗ്.. ശമ്പളം 30000 രൂപ!! എടുത്ത് ചാടിയാല്‍ പണികിട്ടും; തട്ടിപ്പിന്റെ പുതുവഴികള്‍ജോലി നടരാജ് പെന്‍സില്‍ പാക്കിംഗ്.. ശമ്പളം 30000 രൂപ!! എടുത്ത് ചാടിയാല്‍ പണികിട്ടും; തട്ടിപ്പിന്റെ പുതുവഴികള്‍

ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായി ബാല്‍ക്കണിയില്‍ നിന്ന് ചാടിയ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഗോല്‍യാക്ക സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു പറഞ്ഞു. ഭൂകമ്പത്തിന് ശേഷം 70 ഓളം തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡ്യൂസ്, സക്കറിയ പ്രവിശ്യകളില്‍ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍

എന്നാല്‍ അപകടത്തില്‍ കൂടുതല്‍ നാശനഷ്ടം കാണിക്കുന്ന ചിത്രങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പരിശോധന തുടരുകയാണെന്ന് സുലൈമാന്‍ സോയ്ലു പറഞ്ഞു. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. ഡ്യൂസെയില്‍ 1999ല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. അന്ന് ഇസ്താംബൂളില്‍ 1000 പേര്‍ ഉള്‍പ്പെടെ 17,000-ത്തിലധികം പേരാണ് മരിച്ചത്.

പുതിയ വാഹനം, സമ്പത്ത്, പ്രണയസാഫല്യം... ഭാഗ്യങ്ങള്‍ ഒന്നൊന്നായി..; ഈ രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ചുപുതിയ വാഹനം, സമ്പത്ത്, പ്രണയസാഫല്യം... ഭാഗ്യങ്ങള്‍ ഒന്നൊന്നായി..; ഈ രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ചു

സുരക്ഷാ മുന്‍കരുതലുകളില്ലാതെ വ്യാപകമായ കെട്ടിടം അനുവദിച്ചതിനാല്‍ വലിയ ഭൂകമ്പം ഇസ്താംബൂളിനെ നശിപ്പിക്കുമെന്ന് വിദഗ്ധര്‍ പണ്ടേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2020 ജനുവരിയില്‍ ഇലാസിഗില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 40-ലധികം പേര്‍ മരിച്ചിരുന്നു. അതേവര്‍ഷം നവംബറില്‍, ഈജിയന്‍ കടലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 114 പേര്‍ കൊല്ലപ്പെടുകയും 1000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

English summary
Turkey: 35 people injured in Earthquake in northwest Turkey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X