• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗാസ ആക്രമണം; പോപ്പ് ഇടപെടണമെന്ന് ഉര്‍ദുഗാന്‍, ഇസ്രായേലിനെതിരെ ഉപരോധം പ്രഖ്യാപിക്കണം

അങ്കാറ: പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇടപെടണമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. ഇസ്രായേലിനതിരെ ആഗോള സമൂഹം ഉപരോധം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേല്‍ ചെയ്യുന്നത് കൂട്ടക്കൊലയാണ് എന്നാണ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന് ശക്തമായ ശിക്ഷ നല്‍കണം. ഉപരോധമാണ് അതിനുള്ള വഴി. ക്രൈസ്തവ സമൂഹത്തിലും ആഗോള നേതാക്കളിലും ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തി എന്ന നിലയില്‍ പോപ്പ് വിഷയത്തില്‍ ഇടപെടണമെന്നും ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.

ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റര്‍നാഷണലും റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സും രംഗത്തുവന്നു. അന്താരാഷ്ട്ര ക്രമിനില്‍ കോടതി വിഷയം അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അമേരിക്ക ഇന്നും വിഷയത്തില്‍ പ്രതികരിച്ചു. എല്ലാ വിഭാഗവും സമാധാനം കാത്തുസൂക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച വിദേശകാര്യ സെക്രട്ടറി ബ്ലിങ്കണ്‍ ഇസ്രായേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അഭിപ്രായപ്പെട്ടു.

കെടി ജലീല്‍ 'വീണ്ടും' സ്പീക്കര്‍!! സിപിഎമ്മില്‍ ചര്‍ച്ച, തടസം ഒന്ന് മാത്രം, വനിതാ സ്പീക്കറാണെങ്കില്‍...കെടി ജലീല്‍ 'വീണ്ടും' സ്പീക്കര്‍!! സിപിഎമ്മില്‍ ചര്‍ച്ച, തടസം ഒന്ന് മാത്രം, വനിതാ സ്പീക്കറാണെങ്കില്‍...

ഖത്തര്‍, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബ്ലിങ്കനുമായി സംസാരിച്ചു. പ്രശ്‌ന പരിഹാരത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ഇസ്രായേല്‍ ഇന്നും ഗാസയില്‍ ശക്തമായ ആക്രമണം നടത്തി. ഗാസയിലെ പ്രമുഖരായ ഡോക്ടര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. 3000ത്തോളം പലസ്തീന്‍കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്. ഗാസയിലെ ആശുപത്രികളെല്ലാം രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്.

ബംഗാളില്‍ സിബിഐയുടെ നാടകീയ നീക്കം; മന്ത്രിമാരടക്കം അറസ്റ്റില്‍, ഓടിയെത്തി മമത ബാനര്‍ജിബംഗാളില്‍ സിബിഐയുടെ നാടകീയ നീക്കം; മന്ത്രിമാരടക്കം അറസ്റ്റില്‍, ഓടിയെത്തി മമത ബാനര്‍ജി

ഇവിടെയുള്ള വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തന ശേഷി കുറഞ്ഞിരിക്കുകയാണ്. ഏത് സമയവും പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് വിവരം. ഇന്ന് ഇസ്രായേല്‍ ആക്രമണത്തില്‍ ഇസ്ലാമിക് ജിഹാദ് കമാന്റര്‍ ഹുസൈന്‍ അബു ഹര്‍ബീദ് കൊല്ലപ്പെട്ടു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

രണ്ടര വര്‍ഷത്തേക്ക് എന്തിന് മന്ത്രിയാകണം... ഗണേഷ് കുമാറിന് അതൃപ്തി; ആദ്യ അവസരം ഇവര്‍ക്ക്...രണ്ടര വര്‍ഷത്തേക്ക് എന്തിന് മന്ത്രിയാകണം... ഗണേഷ് കുമാറിന് അതൃപ്തി; ആദ്യ അവസരം ഇവര്‍ക്ക്...

ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ ഉപരോധം 14 വര്‍ഷമായി തുടരുകയാണ്. പ്രതിസന്ധിയുടെ സാഹചര്യത്തില്‍ അവശ്യവസ്തുക്കള്‍ ഗാസയിലേക്ക് എത്തിക്കാന്‍ അനുമതി വേണമെന്ന് യുഎന്‍ ഏജന്‍സി ആവശ്യപ്പട്ടെങ്കിലും അനുമതി ലഭിച്ചില്ല. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 198 ആയി. ഇസ്രായേലില്‍ 10 പേരും കൊല്ലപ്പെട്ടു.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി സയനി പ്രധാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Turkey President Erdogan urges Pope to help end Israel attack and impose sanction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X