കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയന്‍ അഭയാര്‍ത്ഥി ബാലന്മാര്‍ക്കെതിരെ ലൈംഗിക പീഡനം; 29 കാരന് 108 വര്‍ഷം തടവ്

  • By Jisha
Google Oneindia Malayalam News

ഇസ്താംബുള്‍: സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ച ടര്‍ക്കിഷ് യുവാവിന് 108 വര്‍ഷം കഠിന തടവ്. അഭയാര്‍ത്ഥി ക്യാമ്പിലെ ക്ലീനിംഗ് തൊഴിലാളിക്കാണ് ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിച്ചത്. ദക്ഷിണപൂര്‍വ ടര്‍ക്കിയിലെ ഗാസിയാന്‍ടിപ്പില്‍ സ്ഥിതി ചെയ്യുന്ന നിസിപ് ക്യാമ്പിലാണ് സംഭവം.

എട്ട് വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള ബാലന്മാരെ സിസിടിവി ക്യാമറയില്‍പ്പെടാതെ കുളിമുറിയിലെത്തിച്ച് ഒരു വര്‍ഷത്തോളം പീഡനത്തിനിരയാക്കിയത്. വിചാരണ വേളയില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രതി നിഷേധിച്ചില്ല. മാത്രമല്ല, ക്യാമ്പിലെ മറ്റ് ജോലിക്കാരും മാനേജര്‍മാരും കുട്ടികളെ പീഡിപ്പിക്കാറുണ്ടെന്ന വെളിപ്പെടുത്തലും ഇയാള്‍ നടത്തി. അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന പല കുടുംബങ്ങള്‍ക്കും ഇക്കാര്യം അറിഞ്ഞിട്ടും നാടുകടത്തുമെന്ന ഭയം കൊണ്ട് അധികൃതരെ വിവരമറിയിക്കാത്തതാണെന്നും പ്രതി കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തി.

child

പണം നല്‍കിയാണ് കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതെന്നാണ് ഇയാളുടെ വാദം. എട്ടോളം കുട്ടികളുടെ കുടംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ വിധി വന്നിരിക്കുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നടക്കുന്ന പീഡനങ്ങളുടെ വ്യക്തമായ തെളിവാണ് ക്യാമ്പിലെ തൊഴിലാളിക്കെതിരെയുള്ള വിധി. എന്നാല്‍ ക്യാമ്പിലെ മേല്‍നോട്ടക്കാരും ഉന്നതരും ഇത്തരത്തില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതായി ഇയാളുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നു.

സര്‍ക്കാരിന്റെ ദുരന്ത നിവാരണ സമിതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്ന പത്തോളം ക്യാമ്പുകളിലായി 2.7 മില്യണ്‍ സിറിയന്‍ അഭയാര്‍ത്ഥികളാണ് തുര്‍ക്കിയില്‍ കഴിയുന്നത്. എന്നാല്‍ ഒടുവിലുണ്ടായ സംഭവം അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുര്‍ക്കിയില്‍ വര്‍ദ്ധിക്കുന്നുണ്ട് എന്നുള്ളതിനുള്ള തെളിവുകളാണ്.

English summary
Turkish man gets 108 years' imprisonment for sexually abusing refugee boys
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X