• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്റ്റീഫന്‍ ഹോക്കിങ്: നഷ്ടമായത് പലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ ശക്തനായ വക്താവിനെ

  • By desk

ലണ്ടന്‍: ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ വേര്‍പാടിലൂടെ ഫലസ്തീനികള്‍ക്ക് നഷ്ടമായത് തങ്ങളുടെ നിലപാടിനൊപ്പം ധീരമായി നിലകൊണ്ട പ്രതിഭാശാലിയെക്കൂടിയാണ്. ഫലസ്തീന്‍ പോരാട്ടത്തിനൊപ്പം ശക്തമായി നിലകൊണ്ട അദ്ദേഹം, ഇസ്രായേല്‍ നടപടികളോടുള്ള തന്റെ എതിര്‍പ്പ് പലപ്പോഴും പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ജെറൂസലേം സമ്മേളനം ബഹിഷ്‌ക്കരിച്ചു

ജെറൂസലേം സമ്മേളനം ബഹിഷ്‌ക്കരിച്ചു

2013 മെയ് മാസം ഇസ്രായേലില്‍ നടന്ന അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനം ബഹിഷ്‌ക്കരിക്കാനുള്ള സ്റ്റീഫന്‍ ഹോക്കിംഗിന്റെ തീരുമാനമായിരുന്നു ഇവയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. സമ്മേളനത്തില്‍ പ്രഭാഷണം നടത്താന്‍ ആദ്യഘട്ടത്തില്‍ സമ്മതിച്ച അദ്ദേഹം, ഫലസ്തീനികളുടെ അതൃപ്തി മാനിച്ച് അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ ജോലിയിലായിരിക്കെയായിരുന്നു സംഭവം. ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരെസ് ആയിരുന്നു ജെറൂസലേമില്‍ പ്രസിഡന്‍ഷ്യല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

ഇസ്രായേല്‍ നയങ്ങളോട് വിയോജിപ്പ്

ഇസ്രായേല്‍ നയങ്ങളോട് വിയോജിപ്പ്

സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് മെയ് മൂന്നിന് സംഘാടകര്‍ക്ക് അദ്ദേഹം എഴുതിയ കത്തില്‍, ഇസ്രായേല്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ വലിയ ദുരന്തത്തിലാണ് കലാശിക്കുകയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാധാനം സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാമെന്നതിനൊപ്പം വെസ്റ്റ് ബാങ്കിനെ കുറിച്ച് സംസാരിക്കാന്‍ അവസരം ലഭിക്കുമെന്നതിനാലായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം താന്‍ സ്വീകരിച്ചതെന്ന് സ്റ്റീഫന്‍ ഹോക്കിംഗ് കത്തില്‍ വ്യക്തമാക്കുകയുണ്ടായി.

 ഇസ്രായേലിനെതിരായ ബഹിഷ്‌ക്കരണം

ഇസ്രായേലിനെതിരായ ബഹിഷ്‌ക്കരണം

ഇസ്രായേലിനെ ബഹിഷ്‌ക്കരിക്കാനുള്ള ഫലസ്തീന്‍ അക്കാദമീഷ്യന്‍മാരുടെ അപേക്ഷ അംഗീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കുമായിരുന്നുവെങ്കില്‍ ഫലസ്തീനെതിരായ ഇസ്രായേല്‍ ഭരണകൂടത്തിന്റെ നയങ്ങളെ പരിപാടിയില്‍ വച്ച് താന്‍ വിമര്‍ശിക്കുമായിരുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുകയുണ്ടായി.

ലോകപ്രശസ്ത ശാസ്ത്രജ്ഞന്റെ ഫലസ്തീനുള്ള പിന്തുണ വളരെ ആവേശത്തോടെയായിരുന്നു ഫലസ്തീന്‍ ജനത ഏറ്റുവാങ്ങിയത്. ഇസ്രായേലിനെയും അവരുടെ ഉല്‍പ്പന്നങ്ങളെയും ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനത്തിന് ശക്തിപകരാനും ഹോക്കിംഗിന്റെ ഈ നടപടി കാരണമാവുകയുണ്ടായി.

 ഹമാസ് ചെറുത്തുനില്‍പ്പിന് പിന്തുണ

ഹമാസ് ചെറുത്തുനില്‍പ്പിന് പിന്തുണ

ഹമാസിന് അധിനിവേശത്തെ ചെറുക്കാനുള്ള അവകാശമുണ്ടെന്ന് അല്‍ജസീറയുമായുള്ള അിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട 2009ലെ ഇസ്രായേലിന്റെ ഗസ അക്രമത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധിനിവേശത്തിനിരയാവുന്ന ജനത, അവര്‍ക്ക് സാധ്യമായ രീതിയിലെല്ലാം അതിനെ ചെറുത്തുനില്‍ക്കുക സ്വാഭാവികമാണെന്നായിരുന്നു ഹോക്കിംഗിന്റെ പ്രതികരണം.

ഹമാസുമായി ചര്‍ച്ച നടത്തണം

ഹമാസുമായി ചര്‍ച്ച നടത്തണം

ഇസ്രായേല്‍ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ ഹമാസുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുമായി ബ്രിട്ടീഷ് ഭരണകൂടം ചര്‍ച്ചയ്ക്ക് തയ്യാറായതിനോട് ഉപമിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയവരാണ് ഹമാസെന്നും അവരെ അവഗണിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

പലസ്തീന്‍ ശാസ്ത്രജ്ഞര്‍ക്ക് സഹായം

പലസ്തീന്‍ ശാസ്ത്രജ്ഞര്‍ക്ക് സഹായം

ശക്തമായ അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും അധിനിവേശത്തിനുമിടയില്‍ നിന്ന് ഫലസ്തീനികള്‍ നേടുന്ന അക്കാദമിക വിജയങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കാറുള്ള ഹോക്കിംഗ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വിജയികളെ അനുമോദിക്കുകയും ചെയ്തിരുന്നു. ഫലസ്തീനില്‍ അഡ്വാന്‍സ്ഡ് ഫിസിക്‌സ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് തന്റെ അനുയായികളോട് ഫെയ്‌സ്ബുക്ക് വഴി അദ്ദേഹം ആഹ്വാനം നല്‍കുകയുമുണ്ടായി.

മോദി പ്രഭാവം മങ്ങുന്നു!! കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ബിജെപിക്ക് നഷ്ടമായത് 10 സീറ്റുകള്‍

ഡമ്മി വിദ്യാര്‍ത്ഥിയെ പരീക്ഷക്കിരുത്തി 16കാരിയെ പീഡിപ്പിച്ചു: സംഭവത്തിന് പിന്നില്‍ പ്രിന്‍സിപ്പല്‍!

English summary
Stephen Hawking, the world-renowned scientist who passed away on Wednesday at the age of 76, was known not only for his groundbreaking work but also for his support for Palestine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more