സമ്മാനം വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ ഷാര്‍ജയില്‍ പിടിയിലായി

  • Posted By: Desk
Subscribe to Oneindia Malayalam

ഷാര്‍ജ: മൊബൈല്‍ ഫോണില്‍ ആളുകളെ വിളിച്ച് അവരുടെ ബാങ്ക് വിവരങ്ങള്‍ നേടിയെടുത്ത് അവയുപയോഗിച്ച് പണം തട്ടുന്ന റാക്കറ്റിലെ രണ്ടു പേര്‍ ഷാര്‍ജയില്‍ പിടിയിലായി. സിം നമ്പറില്‍ വിലയ സമ്മാനങ്ങള്‍ അടിച്ചുവെന്ന് കാര്‍ഡ് ഉടമകളെ വിളിച്ചറിയിച്ചാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തിയത്. സമ്മാനത്തുക നല്‍കാനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും സ്വന്തമാക്കി അവയുപയോഗിച്ച് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന സംഘത്തിലെ രണ്ടുപേരാണ് ഷാര്‍ജ പോലിസിന്റെ പിടിയിലായത്. ഇത്തരം തട്ടിപ്പുകള്‍ യുഎഇയില്‍ വ്യാപകമായതിനെ തുടര്‍ന്ന് പോലിസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് രണ്ട് ഏഷ്യന്‍ വംശജര്‍ പിടിയിലായത്.

phone-scam

സമ്മാനത്തുക അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി സിംകാര്‍ഡ് ഉടമകളില്‍ നിന്ന് ഇവര്‍ തുക തട്ടിയെടുത്തതായും ഖോര്‍ഫക്കാന്‍ പോലിസ് ആക്ടിംഗ് ഡയരക്ടര്‍ മേജര്‍ സഈദ് ഖല്‍ഫാന്‍ അല്‍ നഖ്ബി അറിയിച്ചു. തട്ടിപ്പിനിരയായ ഖോര്‍ഫക്കാന്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാര്‍ കുടുങ്ങിയത്. പോലിസ് നടത്തിയ പരിശോധനയില്‍ ഇവരുടെ ഒളിത്താവളം കണ്ടെത്തുകയും രണ്ടുപേരെ പിടികൂടുകയുമായിരുന്നു. ഇവര്‍ക്കു പുറമെ യു.എ.ഇക്ക് പുറത്ത് ഇതിനായി വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായും പോലിസിന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് നടത്താനായി ഉപയോഗിക്കുന്ന നിരവധി സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തതായും പോലിസ് അറിയിച്ചു. പല സിം കാര്‍ഡുകളും ഉപയോഗത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാനായി നശിപ്പിച്ചതായും പോലിസ് കണ്ടെത്തി. മൊബൈല്‍ സേവന ദാതാക്കളെന്ന വ്യാജേനയാണ് ഇവര്‍ കാര്‍ഡ് ഉടമകളെ വിളിച്ചത്.

ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പോലിസിനെ അറിയിച്ച് തട്ടിപ്പുസംഘത്തെ പിടികൂടാന്‍ സഹകരിക്കണമെന്ന് പോലിസ് അഭ്യര്‍ഥിച്ചു. അറിയിക്കേണ്ട നമ്പറുകള്‍: 999, 065632222, 800151. 7999 എന്ന നമ്പറില്‍ എസ്എംഎസ് ചെയ്യാം. ഇമെയില്‍: tech_crimes@shjpolice.gov.ae.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sharjah Police have arrested two men suspected of running a telemarketing scam, a problem that has plagued the UAE despite aggressive police efforts,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്