കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശു ഉപയോഗിച്ചിരുന്ന അത്താഴപാത്രം കണ്ടെത്തി?

  • By Meera Balan
Google Oneindia Malayalam News

Holy Grail
ന്യൂയോര്‍ക്ക്: യേശു ക്രിസ്തു അവസാന തിരുവത്താഴ സമയത്ത് ഉപയോഗിച്ച പാത്രം കണ്ടെത്തിയെന്ന അവകാശവാദവുമായി സ്‌പെയിനിലെ ചരിത്ര ഗവേഷകര്‍ രംഗത്ത്. ദ കിംഗ്‌സ് ഓഫ് ദ ഗ്രെയില്‍ എന്ന പുസ്തകത്തിലാണ് പാത്രത്തെപ്പറ്റി പറയുന്നത്.

മാര്‍ഗരിറ്റ ടോറസ്, ജോസ് ഓര്‍റ്റേഗ ടെല്‍ റിയോ എന്നീ ചരിത്ര ഗവേഷകരാണ് അവകാശവാദവുമായി എത്തിയിരിയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇവര്‍ പഠനങ്ങള്‍ നടത്തുകയാണ്. ഈ ഗവേഷണ ഫലങ്ങളാണ് ദ കിംഗ്‌സ് ഓഫ് ദ ഗ്രെയ്ല്‍ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നത്.

സ്‌പെയിനിലെ വടക്കന്‍ പ്രദേശത്തുള്ള ലിയോണിലെ ഒരു പള്ളിയില്‍ നിന്നുമാണ് പാത്രം കണ്ടെടുത്തതെന്നാണ് പറയുന്നത്. വെള്ളക്കല്ലുകള്‍, സ്വര്‍ണം വിലകൂടിയ രത്‌നങ്ങള്‍ എന്നിവയാല്‍ നിര്‍മ്മിതമാണ് പാത്രം.

200 ബിസിയ്ക്കും 100 എഡിയ്ക്കും ഇടയില്‍ നിര്‍മ്മിച്ചതാണ് പാത്രമെന്ന് ഗവേഷകര്‍ പറയുന്നു. നൂറ്റാണ്ടുകളായി ലിയോണിലെ പള്ളിയില്‍ പാത്രം ഉണ്ടായിരുന്നെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു. എന്നാല്‍ 400 വര്‍ഷത്തോളമുള്ള പാത്രത്തിന്റെ ചരിത്രം ഇപ്പോഴും അഞ്ജാതമാണ്. ക്രിസ്തു ഉപയോഗിച്ചിരുന്ന പാത്രമാണിതെന്നതിന് പൂര്‍ണമായ ഉറപ്പില്ല.

English summary
Spanish historians claim that they have discovered the Holy Grail in a church in Leon in northern Spain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X