കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയയിലെ മാര്‍ക്കറ്റില്‍ 10 വയസുള്ള പെണ്‍ചാവേറുകള്‍ പൊട്ടിത്തെറിച്ചു

  • By Meera Balan
Google Oneindia Malayalam News

ദാമാതുരു: നൈജീരിയയിലെ യോബോയില്‍ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന ഓപ്പണ്‍ മാര്‍ക്കറ്റില്‍ പെണ്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ചു. പത്ത് വയസുള്ള രണ്ട് പെണ്‍ ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. സുന്നി മുസ്ലീം തീവ്രവാദ സംഘടനയായ ബോകോ ഹറാമിലെ അംഗങ്ങളാണ് ചാവേറുകള്‍. ചാവേര്‍ ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 46 പേര്‍ക്ക് പരിക്കേറ്റു.

സുന്നി തീവ്രവാദ സംഘടനായ ഇസ്ലാമിക് സ്റ്റേറ്റ് പോലെ തന്നെ ബോകോ ഹറാംമും കുട്ടികളെ ചാവേറുകളായി ഉപയോഗിയ്ക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ ബോകോ ഹറാം ചാവേറാക്കുന്നതില്‍ അധികവും തീരെ ചെറിയ പെണ്‍കുട്ടികളാണ്. യോബേയിലെ പൊട്ടിസ്ക്യൂമിലാണ് ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ആക്രമണം നടന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്.

Yola

മാര്‍ക്കറ്റില്‍ നടന്ന് ആക്രമണത്തില്‍ ചാവേറുകള്‍ ഉള്‍പ്പടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ചാവേറുകളുടെ ശരീരം ചിന്നിച്ചിതറിയെന്നും മുഖത്തിന്റെ കുറച്ച് ഭാഗവും തലമുടിയും മാത്രമാണ് ശേഷിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. നവംബറില്‍ നഗരത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 48 പേരാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഒരു സ്‌കൂള്‍ അസംബ്ളിയ്ക്കിടെ ചാവേര്‍ പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത്.

നൈജീരിയയില്‍ ഇസ്ലാമിക സാമ്രാജ്യം സ്ഥാപിയ്ക്കുന്നതിന് വേണ്ടി ബോകോ ഹറാം നടത്തുന്ന ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. ബാഗ നഗരത്തില്‍ ജനവരി ആദ്യവാരം നടത്തിയ ആക്രമണത്തില്‍ 2000 പേര്‍ കൊല്ലപ്പെട്ടു. തട്ടിക്കൊണ്ട് പോകുന്ന കുട്ടികളെയും ഹോകോ ഹറാം ചാവേറുകളായി ഉപയോഗിയ്ക്കാറുണ്ട്.

English summary
Two suspected child suicide bombers blew themselves up in a market in northeast Nigeria on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X